കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡിപ്പിച്ചയാള്‍ക്ക് യുവതിയുടെ ചൂടന്‍ കത്ത്, താനെഴുതുന്നത് ഇരകളായ പെണ്‍ക്കുട്ടികള്‍ക്ക് വേണ്ടി

തന്നെ ക്രൂരമായി പീഡിപ്പിച്ച യുവാവിന് ബ്രിട്ടീഷ് യുവതിയുടെ ചൂടന്‍ കത്ത്. മുറിയിലടച്ച് പീഡിപ്പിച്ച ഓരോ നിമിഷവുമുണ്ടായ വികാരങ്ങള്‍ അക്കമിട്ടു വിവരിച്ചാണ് സാറാ റോയിബകിന്റെ കത്ത്. ലോകത്ത് പീഡിപ്പിക്കപ്പെട്

  • By Ashif
Google Oneindia Malayalam News

ലണ്ടന്‍: തന്നെ ക്രൂരമായി പീഡിപ്പിച്ച യുവാവിന് ബ്രിട്ടീഷ് യുവതിയുടെ ചൂടന്‍ കത്ത്. മുറിയിലടച്ച് പീഡിപ്പിച്ച ഓരോ നിമിഷവുമുണ്ടായ വികാരങ്ങള്‍ അക്കമിട്ടു വിവരിച്ചാണ് സാറാ റോയിബകിന്റെ കത്ത്. ബ്രിട്ടനില്‍ നിന്നു ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെത്തിയ നാളുകളില്‍, കൃത്യമായി പറഞ്ഞാല്‍ ഒരു വര്‍ഷം മുമ്പാണ് പീഡനം നടന്നത്..

പഠനാവശ്യാര്‍ഥം ഫ്രാന്‍സിലെത്തിയ തന്നെ നിശാക്ലബ്ബില്‍ വച്ചാണ് യുവാവ് പീഡിപ്പിച്ചതെന്നും രക്ഷപ്പെടാനുള്ള ശ്രമങ്ങളെല്ലാം വിജയിക്കാതായപ്പോള്‍ സഹിക്കുകയായിരുന്നുവെന്നും യുവതി വിവരക്കുന്നു. ഒരു വര്‍ഷമായി മനസില്‍ അടക്കിപിടിച്ച വിഷമങ്ങള്‍ ഇന്ന് ഇറക്കിവയ്ക്കുകയാണെന്നു പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. യുവാവ് കോടതിയില്‍ തല താഴത്തി നില്‍ക്കുന്നതിന്റെ നിസ്സഹായവസ്ഥ പരിഹസിക്കുന്നുമുണ്ട് കത്തില്‍.

ശക്തമായ മറുപടി

സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷം ഈ തണുത്ത ഡിസംബറിലെ സായാഹ്‌നത്തില്‍ ഇതെഴുതുമ്പോള്‍ തന്റെ ജീവിതത്തിലെ ദുരന്തം നടന്നദിവസത്തെ ഓരോ നിമിഷവും ഓര്‍മയില്‍ വരുന്നുണ്ടെന്ന് കത്തില്‍ പറയുന്നു. ശക്തമായ ഒരു മറുപടി നിനക്ക് തരണമെന്ന് തീരുമാനിച്ചുറച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇതെഴുതുന്നത്. ഇന്ന് നമ്മള്‍ വീണ്ടും കോടതിയില്‍ നേരില്‍ കണ്ടു. ദുരന്ത ദിനത്തിലെ പോലെ ശബ്ദമയമായിരുന്നില്ല ഈ ദിനം.

പീഡിപ്പിക്കപ്പെട്ട ദിനം

നിന്റെ കൈകള്‍ പിന്നില്‍ ബന്ധിച്ചിരിക്കുന്നു. അന്ന് എന്നെ വരിഞ്ഞു മുറുക്കിയ കൈകളാണത്. ചുറ്റും പോലിസും എല്ലാം കേള്‍ക്കാന്‍ മൂന്ന് ജഡ്ജിമാരുമുണ്ട് ഇപ്പോള്‍. 20 മിനിറ്റോളം നീ എന്നെ പീഡിപ്പിച്ചു. വസ്ത്രങ്ങള്‍ വലിച്ചുകീറി. എന്റെ മുകളില്‍ കിടന്ന് നീ എന്നോട് സംസാരിച്ച അശ്ലീലതകള്‍ ഞാന്‍ മറന്നിട്ടില്ല. എന്റെ കാലുകള്‍ക്കിടയില്‍ നിന്നു തള്ളി മാറ്റാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. പിടഞ്ഞ എന്നെ നിലത്തിട്ട് നീ മര്‍ദ്ദിച്ചു. എന്റെ കരച്ചിലുകള്‍ നിശാ ക്ലബ്ബിലെ മതിലുകളില്‍ തട്ടി നിന്നു.

ഇരകളുടെ പ്രതിനിധി

ഇന്ന് കോടതിയില്‍ നിന്റെ മുന്നില്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന് ഞാന്‍ തീരുമാനിച്ചിരിക്കുന്നു. പീഡിപ്പിക്കപ്പെട്ട ലോകത്തെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് ഞാന്‍ എഴുന്നേറ്റ് നില്‍ക്കുന്നതും ഇതെഴുതുന്നതും. പീഡിപ്പിക്കപ്പെടുന്ന, ആക്രമിക്കപ്പെട്ട, ചിത്രത്തില്‍ കുടുങ്ങുന്ന, പിന്തുടരപ്പെടുന്ന സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഇതൊക്കെ വിളിച്ചുപറയുന്നത്.

ആരും പറയാന്‍ മടിക്കും

പീഡിപ്പിക്കപ്പെടുന്ന പല സ്ത്രീകളും അക്കാര്യം പുറത്ത് പറയാന്‍ മടിക്കുകയാണ്. എന്നാല്‍ ഞാന്‍ അക്കൂട്ടത്തില്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് എല്ലാം ലോകത്തോട് വിളിച്ചുപറയണം. ഇന്ന് പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന, കഴിഞ്ഞ പത്ത് മാസമായി ജയിലില്‍ കഴിയുന്ന നീ ഇത് വായിക്കാന്‍ സാധ്യത കുറവാണ്. എങ്കിലും എനിക്ക് ഇനി മൗനം പാലിക്കാന്‍ സാധിക്കില്ലെന്നും സാറ വ്യക്തമാക്കുന്നു.

English summary
A young woman has written a confronting letter to the man who trapped her in a room, pinned her down and tried to rape her. Sara Roebuck, from the UK, had just moved to France to take up an internship when she was brutally attacked inside a nightclub
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X