Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് പുതിയ ചരിത്രം കുറിക്കുന്നു; ലോക കരാട്ടെ!! 25 രാജ്യങ്ങളില്‍ നിന്ന് 5000 പേര്‍!!! തകര്‍ക്കും

അംബര ചുംബികളുടെ റെക്കോര്‍ഡ് കൊണ്ട് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ നാട് പക്ഷേ, ഇത്തവണ കരാട്ടെയിലാണ് റെക്കോര്‍ഡിടുന്നത്

ദുബായ്: ഫെബ്രുവരി 16ന് യുഎഇ പുതിയ ഒരു ലോക റെക്കോര്‍ഡ് കൂടി രചിക്കും. അംബര ചുംബികളുടെ റെക്കോര്‍ഡ് കൊണ്ട് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ നാട് പക്ഷേ, ഇത്തവണ കരാട്ടെയിലാണ് റെക്കോര്‍ഡിടുന്നത്.

25 രാജ്യങ്ങളില്‍ നിന്നുള്ള 5000ത്തിലധികം കായിക അഭ്യാസികള്‍ പങ്കെടുക്കുന്ന ചടങ്ങാണ് യുഎഇയില്‍ നടക്കാന്‍ പോവുന്നത്. ഇക്കാര്യത്തില്‍ ഇതിനു മുമ്പുള്ള റെക്കോര്‍ഡ് ജപ്പാനാണ്. 3973 പേരെ പങ്കെടുപ്പിച്ച് കരാട്ടെ സംഘടിപ്പിച്ചായിരുന്നു ജപ്പാന്റെ പ്രകടനം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23നായിരുന്നു ഇത്.

 ഗിന്നസ് റെക്കോര്‍ഡിന്റെ അംഗീകാരം

യുഎഇയില്‍ നടക്കുന്ന പരിപാടിയില്‍ 5000ത്തിലധികം പേരാണ് പങ്കെടുക്കുന്നത്. ഗിന്നസ് ലോക റെക്കോര്‍ഡ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. യുഎഇ കരാട്ടെ ഫെഡറേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ആറിനും 70 നുമിടയില്‍ പ്രായമുള്ളവര്‍

ആറ് വയസിനും 70 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് അഭ്യാസ പ്രകടനത്തിനായി യുഎഇയിലെത്തുന്നത്. അഭ്യാസങ്ങള്‍ നിരീക്ഷിക്കുന്നതിന് 100 പേരെ നിയോഗിച്ചിട്ടുണ്ട്. കാഴ്ചക്കാര്‍ക്ക് വിശാലമായ സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഫെഡറേഷന്‍.

വിശാലമായ സൗകര്യമൊരുക്കുന്നു

15000 അഭ്യാസികള്‍ക്കും പിന്നെ പൊതുജനങ്ങള്‍ക്കും കരാട്ടെ പ്രകടനം കാണുന്നതിന് സൗകര്യമൊരുക്കുന്നുണ്ട്. ഏത് കാര്യത്തിലും ഒന്നാം സ്ഥാനം തങ്ങള്‍ക്കായിരിക്കുമെന്നാണ് വിശ്വാസമെന്ന് യുഎഇ കരാട്ടെ ഫെഡറേഷന്‍ ഉപാധ്യക്ഷന്‍ മര്‍വാന്‍ മുഹമ്മദ് അലി സെനഗല്‍ പറഞ്ഞു.

അഭ്യാസ പ്രകടനത്തിന് വനിതകളും

ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ് ഇത്രയും പേരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചത്. യുഎഇക്ക് പറ്റാത്തതായി ഒന്നുമില്ല. നിരവധി വനിതകളും അഭ്യാസ പ്രകടനത്തിന് എത്തുന്നുണ്ടെന്നും മര്‍വാന്‍ പറഞ്ഞു.

കരാട്ടെയുടെ ഗുണം

കരാട്ടെ വെറും കായിക ഇനമല്ലെന്നാണ് ഫെഡറേഷന്‍ ഭാരവാഹികളുടെ അഭിപ്രായം. സ്വരക്ഷയും ആരോഗ്യ സംരക്ഷണവും പ്രധാനമാണ്. കരാട്ടെ ഇതിന് ഉപകരിക്കും. ശരീരവും മനസും തമ്മില്‍ ഒരു സന്തുലിതത്വം നിലനിര്‍ത്താനും കായിക അഭ്യാസം പരിശീലിക്കുന്നതിലൂടെ സാധിക്കുമെന്ന് കരാട്ടെ ഫെഡറേഷന്‍ പ്രസിഡന്റ് ജനറല്‍ നാസര്‍ അബ്ദുര്‍റസാഖ് അല്‍ റസൂഖി പറഞ്ഞു.

പരിപാടി നടക്കുന്നത് ഇവിടെ

യുഎഇയുടെ ദേശീയകായിക ദിനത്തോടനുബന്ധിച്ചാണ് ലോകറെക്കോര്‍ഡ് ചടങ്ങ് സംഘടിപ്പിക്കുന്നത്. അല്‍ജദഫിലെ ദുബായ് പോലിസ് ഓഫിസേഴ്‌സ് ക്ലബ്ബിന്റെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലാണ് പരിപാടി. ദുബായ് പോലിസിന്റെയും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പിന്തുണ പരിപാടിക്കുണ്ട്.

ഉച്ചതിരിഞ്ഞ് പരിപാടി തുടങ്ങും

താരങ്ങളെയും കാഴ്ചക്കാരെയും സ്റ്റേഡിയത്തിലെത്തിക്കുന്നതിന് പ്രത്യേക വാഹനങ്ങള്‍ സജ്ജമാക്കും. ഉച്ചകഴിഞ്ഞ് 3.30നാണ് താരങ്ങള്‍ ഗ്രൗണ്ടില്‍ അണിനിരക്കുക. 4.45ന് അഭ്യാസപ്രകടനങ്ങള്‍ തുടങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+