കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഓക്കേ' ക്ക് പ്രായം 175

  • By Soorya Chandran
Google Oneindia Malayalam News

അപ്പോ എല്ലാം 'ഓക്കെ' അല്ലേ എന്ന് ഒരിക്കല്‍ പോലും ചോദിക്കാത്തവരായി മലയാളികളര്‍ ആരും ഉണ്ടാവില്ല. മലയാളം മാത്രം പഠിച്ചവര്‍ പോലും ഈ വിദേശ വാക്കിനെ പല അര്‍ത്ഥത്തില്‍ ഉപയോഗിച്ചിട്ടുണ്ടാകും. എന്നാല്‍ കേട്ടോളൂ, ഇംഗ്ലീഷെന്നോ ഫ്രഞ്ച് എന്നോ ലാറ്റിനെന്നോ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത 'ഓക്കെ' എന്ന വാക്കിന് അത്രക്ക് പ്രായമൊന്നും ആയിട്ടില്ല.

ലോകത്താദ്യമായി ഓക്കെ എന്ന വാക്ക് അച്ചടിച്ചിട്ട് 2014 മാര്‍ച്ച് 23 നാണ് 175 വര്‍ഷം തികയുകയാണത്രെ. അമേരിക്കയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദ ബോസ്റ്റണ്‍ മോണിങ് പോസ്റ്റില്‍ 1839 ലാണ് ആദ്യമായ 'ഓക്കെ' എന്ന് അച്ചടിച്ചത്. അന്ന് പത്രത്തിന്‍റെ രണ്ടാം പേജിലായിരുന്നു ഈ വാക്ക് ഉപയോഗിച്ചതത്രെ.

OK

ഏത് ഭാഷയില്‍ നിന്നാണ് വന്നതെന്ന് അറിയില്ലെങ്കിലും ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ 'ഓക്കെ' ഇടം നേടിയിട്ടുണ്ട്. ലോകത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുനന വാക്കുളില്‍ ഒന്നായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഓള്‍ കറക്ട്( all correct) എന്ന പ്രയോഗത്തില്‍ നിന്നായിരിക്കാം ഓക്കെ വന്നത് എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പക്ഷേ ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും തന്നെയില്ല. ഗ്ലീക്കിലും, ഫ്രഞ്ചിലും ഒക്കെ സമാനമായ രീതിയിലുള്ള പദ പ്രയോഗങ്ങള്‍ ഉണ്ടാിരുന്നതായും പറയപ്പെടുന്നുണ്ട്.

English summary
Word lovers rejoice as OK celebrates 175 years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X