ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് ശേഷം കാശിനെച്ചൊല്ലി തര്‍ക്കം, യുവതിയെ പ്രവാസി കൊന്നു
ദുബായ്: എയര്‍ലൈന്‍ കമ്പനി ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസില്‍ ദുബായില്‍ ബംഗ്‌ളാദേശി യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ. 2013ലാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം രാജ്യം വിട്ട ഇയാളെ 2015ലാണ് പൊലീസിന് പിടികൂടാന്‍ കഴിഞ്ഞത്.
ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക് ഏരിയയിലാണ് കൊലപാതകം നടന്നത്. യുവതിയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് കിട്ടിയ ലേബര്‍ കാര്‍ഡിലാണ് ഇവര്‍ എയര്‍ലൈന്‍ ജീവനക്കാരിയാണെന്ന് തിരിച്ചറിഞ്ഞത്. കൊലപാതകത്തിന് ശേഷം യുവതിയുടെ ഫോണും ബംഗ്‌ളാദേശി കൈക്കലാക്കിയിരുന്നു.

ഒരു സുഹൃത്ത് മുഖേനയാണ് യുവതിയെപ്പറ്റി ബംഗ്‌ളാദേശി അറിഞ്ഞത്. പണം കൊടുത്താല്‍ യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്നും ഫോണ്‍ നമ്പര്‍ നല്‍കാമെന്നും സുഹൃത്ത് പറഞ്ഞു. ഈ നമ്പര്‍ ലഭിച്ച ശേഷം യുവാവ് യുവതിയുമായി സംസാരിച്ചു. തുടര്‍ന്ന് ഇടപാടിനെപ്പറ്റി പറഞ്ഞുറപ്പിച്ചു.
ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കിലെത്തി. തുടര്‍ന്ന് ഒരു കുന്നിന് സമീപമുള്ള മരുഭൂമിയില്‍ എത്തുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. 500 ദിര്‍ഹതത്തിനാണ് ഇടപാട് പറഞ്ഞുറപ്പിച്ചത്. എന്നാല്‍ 200 ദിര്‍ഹം മാത്രമേ തന്റെ കൈയ്യിലുള്ളെന്ന് യുവാവ് പറഞ്ഞു. കലികയറിയ യുവതി പൊലീസിനെ വിളിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവതി തലയിലിട്ടിരുന്ന സ്‌കാര്‍ഫ് കഴുത്തില്‍ ചുറ്റി കൊലപ്പെടുത്തുകയായിരുന്നു യുവാവ്.












Click it and Unblock the Notifications