ദുബായില്‍ മായാപ്രപഞ്ചം; മാരിയട്ട് മാര്‍ക്വിസിനെ തട്ടി ഗവോറ!! 356 മീറ്ററില്‍ തിളങ്ങുന്ന പഥിഗൃഹം

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ലോകത്ത് അല്‍ഭുതങ്ങള്‍ കാണുന്ന നഗരമേതെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേയുള്ളൂ. അത് ദുബായ് ആണ്. അംബരചുംബികളുടെ നഗരം. വിനോദ സഞ്ചാരികള്‍ക്ക് എന്നും ആവേശമാണ് ദുബായ്. നഗരത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന കെട്ടിടങ്ങള്‍ മാത്രം കണ്ടാല്‍ മതി കാശ് മുതലാകാന്‍. ബുര്‍ജ് ഖലീഫയുള്‍പ്പെടെയുള്ള കൂറ്റന്‍ നിര്‍മിതികള്‍ ആകാശം തട്ടി നില്‍ക്കുന്ന ദുബായ് നഗരത്തിനിതാ പുതിയ പൊന്‍തൂവല്‍ കൂടി. ലോകത്തെ ഏറ്റവും ഉയരമുള്ള ഹോട്ടല്‍!! ഇനി ആ ബഹുമതിയും ദുബായ് നഗരത്തിന് സ്വന്തമായിരിക്കുകയാണ്. വിശദീകരിക്കാം...

നടുറോഡില്‍ ഇന്‍സ്‌പെക്ടറും എസ്‌ഐയും പൊരിഞ്ഞ തല്ല്;അന്തംവിട്ടു നാട്ടുകാര്‍!! ചര്‍ദ്ദിച്ച് കുഴഞ്ഞുവീണു

ഒമാനില്‍ മോദി കത്തിക്കയറി; ആളില്ലാ കസേരകള്‍ സാക്ഷി!! മുട്ടന്‍ പണി കൊടുത്ത് കോണ്‍ഗ്രസും സിപിഎമ്മും

75 നിലകള്‍

75 നിലകള്‍

ഞായറാഴ്ചയാണ് ലോകത്തെ ഏറ്റവും വലിയ ഹോട്ടല്‍ ദുബായില്‍ തുറന്നത്. 75 നിലകളിലുള്ള ഗവോറ ഹോട്ടലിന്റെ നീളം 356 മീറ്ററാണ്. താഴെ ചെന്നു നോക്കിയാല്‍ കഴുത്ത് വേദനിക്കുമെന്നര്‍ഥം!!

മാരിയട്ട് മര്‍ക്വിസിനെ വെട്ടി

മാരിയട്ട് മര്‍ക്വിസിനെ വെട്ടി

ഇതുവരെ ഏറ്റവും വലിയ ഹോട്ടല്‍ എന്ന പട്ടം ജെഡബ്ല്യു മാരിയട്ട് മര്‍ക്വിസ് ഹോട്ടലിനായിരുന്നു. ശൈഖ് സായിദ് റോഡിലെ ബിസിനസ് ബേയിലെ കെട്ടിടങ്ങള്‍ക്കൊപ്പം നിന്നിരുന്ന ഈ ആഡംബര ഹോട്ടലിന്റെ തലയെടുപ്പ് അല്‍പ്പം കുറഞ്ഞിരിക്കുന്നു പുതിയ ഹോട്ടല്‍ വന്നതോടെ.

ഒരു മീറ്റര്‍ കൂടുതല്‍

ഒരു മീറ്റര്‍ കൂടുതല്‍

മാരിയട്ട് മാര്‍ക്വിസിനേക്കാള്‍ ഒരു മീറ്റര്‍ ഉയരമുണ്ട് ഗവോറയ്ക്ക്. തിങ്കളാഴ്ച മുതല്‍ ഹോട്ടലില്‍ അതിഥികള്‍ എത്തിത്തുടങ്ങി. 1608 റൂമുകളുണ്ടായിരുന്ന മാരിട്ട് മാര്‍ക്വിസിനേക്കാള്‍ സൗകര്യമുള്ളതാണ് ഗവോറയെന്ന് ദി നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗവോറയുടെ പ്രത്യേകത

ഗവോറയുടെ പ്രത്യേകത

ഏറ്റവും മുകളില്‍ നീന്തല്‍കുളമൊരുക്കിയത് ഗവോറയുടെ പ്രത്യേകതയാണ്. മാരിയട്ട് മാര്‍ക്വിസിന്റെ ഏകദേശം അടുത്ത് തന്നെയാണ് ഗവോറയും. ഹെല്‍ത്ത് ക്ലബ്ബുകളും റസ്റ്റോറന്റുകളും നീന്തല്‍കുളങ്ങളുമെല്ലാമുള്ള കണ്ണിന് ആനന്ദം നല്‍കുന്ന ഒന്നാണ് ഗവോറ.

ഏറ്റവും ചെറിയ മുറി

ഏറ്റവും ചെറിയ മുറി

സ്വര്‍ണ നിറത്തിലുള്ള കവാടങ്ങള്‍ അതിഥികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതാണ്. ഹോട്ടലിലെ ഏറ്റവും ചെറിയ മുറിയുടെ വലിപ്പ് 43 ചതുരശ്ര മീറ്ററാണെന്നത് ഹോട്ടലിന്റെ ഭീമാകാരം വരച്ചുകാട്ടുന്നു.

ആകാശം തട്ടി കുളി

ആകാശം തട്ടി കുളി

ഏറ്റവും മുകളില്‍ നീന്തല്‍കുളമുണ്ട്. ആകാശം തട്ടി കുളിക്കുന്ന അനുഭൂതിയുണ്ടാക്കുന്നതാണിത്. നഗരം മൊത്തം കാണമെങ്കില്‍ ഗവോറയുടെ മുകളില്‍ കയറിയാല്‍ സാധിക്കും. അല്‍ഭുതങ്ങളുടെ കാഴ്ചകളാണിപ്പോള്‍ ദുബായ് നഗരം അതിഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

828 മീറ്ററിലുള്ള ബുര്‍ജ് ഖലീഫ

828 മീറ്ററിലുള്ള ബുര്‍ജ് ഖലീഫ

ആകാശത്തോളം തട്ടിനില്‍ക്കുന്നുവെന്ന് തോന്നിക്കുന്ന ബുര്‍ജ് ഖലീഫയാണ് ലോകത്തെ ഏറ്റവും വലിയ കെട്ടിടം. ദുബായ് നഗരത്തിന്റെ ആഡംബര ഭംഗിയാണിത് കാണിക്കുന്നത്്. 828 മീറ്ററാണ് ബുര്‍ജ് ഖലീഫയുടെ ഉയരം.

ബുര്‍ജ് ഖലീഫയും ഗവോറയും

ബുര്‍ജ് ഖലീഫയും ഗവോറയും

സത്യത്തില്‍ ബുര്‍ജ് ഖലീഫയുടെ പകുതിയില്ല ഗവോറ. എന്നാല്‍ ഏറ്റവും ഉയരമുള്ള ഹോട്ടല്‍ ഗവോറയാണ്. വിനോദ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കെട്ടിടങ്ങള്‍ക്കെല്ലാം ദുബായില്‍ സൗകര്യം ഒരുക്കുന്നത്.

രണ്ട് കോടി സന്ദര്‍ശകര്‍

രണ്ട് കോടി സന്ദര്‍ശകര്‍

2020 ആകുമ്പോഴേക്കും പ്രതിവര്‍ഷം രണ്ട് കോടി സന്ദര്‍ശകരെ ആകര്‍ഷിക്കുക എന്നതാണ് ദുബായ് ഭരണാധികാരികളുടെ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന്റെ ഭാഗമായിട്ടാണ് ഗവോറയും ചേരുന്നത്. നിരവധി ആഡംബര ഹോട്ടലുകലും ഷോപ്പിങ് മാളുകളും, കായിക കേന്ദ്രങ്ങളുമുള്ള ദുബായ്ക്ക് ഒരു അലങ്കാരമാകും ഗവോറ.

തുടര്‍ച്ചയായ നാലാം വര്‍ഷം

തുടര്‍ച്ചയായ നാലാം വര്‍ഷം

2020ല്‍ ആഗോള വ്യാപാര ഉല്‍സവമായ എക്‌സ്‌പോ 2020ന് ദുബായ് നഗരം ആതിഥ്യമരുളുന്നുണ്ട്. ദുബായിലേക്ക് സഞ്ചാരികള്‍ കൂടുമെന്ന് തന്നെയാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ദുബായ് എയര്‍പോര്‍ട്ടാണ്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഈ പദവി ദുബായ് വിമാനത്താവളത്തിന് ലഭിക്കുന്നത്.

English summary
Gevora, the world’s tallest hotel, opens in Dubai

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്