• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ട്രംപിന് ആദ്യ പണി... 10 മരുന്നുകളെ വെട്ടി ചൈന, അണിയറില്‍ മരുന്ന് റെഡി, എച്ച്‌ഐവി വാക്‌സിന്‍!!

Google Oneindia Malayalam News

ബെയ്ജിംഗ്: ചൈനയും അമേരിക്കയും തമ്മിലുള്ള പോരാട്ടം മരുന്ന് മേഖലയിലും ശക്തമാകുന്നു. കോവിഡിന് കലേത്ര എന്ന മരുന്നാണ് ചൈന മുന്നില്‍ കാണുന്നത്. അമേരിക്ക ഹൈഡ്രാക്‌സിക്‌ളോറോക്വീന്‍ എന്ന മലേറിയ മരുന്നാണ് മുന്നില്‍ കാണുന്ന മാര്‍ഗം. മറ്റ് എട്ട് മരുന്നുകള്‍ തയ്യാറായി കൊണ്ടിരിക്കുകയാണെന്നും ട്രംപ് പറയുന്നു. എന്നാല്‍ ചൈന വിപണിയിലുള്ള മരുന്നില്‍ തന്നെ പ്രതിരോധം കണ്ടെത്താനുള്ള മാര്‍ഗത്തിലാണ്.

cmsvideo
  ട്രംപിന് പണി,10 മരുന്നുകളെ വെട്ടി ചൈന | Oneindia Malayalam

  അതേസമയം ട്രംപിനെതിരെ വലിയ പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ് ചൈന. നേരത്തെ തന്നെ ചൈനീസ് വൈറസ് എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു ട്രംപ്. പിന്നീട് ലോകാരോഗ്യ സംഘടന ചൈനയുടെ പക്ഷത്താണെന്ന് കാണിച്ച് ഒറ്റപ്പെടുത്താനും നോക്കി. ഈ പ്രസ്താവനകളാണ് ബ്രസീലും ഓസ്‌ട്രേലിയയും ബ്രിട്ടനുമെല്ലാം ചൈനയ്‌ക്കെതിരായി പ്രവര്‍ത്തിക്കുന്നതിന് കാരണമായത്. ഇത് ചൈനയെ ചൊടിപ്പിച്ചിരിക്കുകയാണ്.

  എച്ച്‌ഐവി വാക്‌സിന്‍

  എച്ച്‌ഐവി വാക്‌സിന്‍

  വുഹാനിലെ ഡോക്ടര്‍മാരാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. എച്ച്‌ഐവി രോഗത്തിനെതിരെയുള്ള ചികിത്സയ്ക്കായി ഉപയോഗിക്കുന്ന കലേത്ര എന്ന വാക്‌സിന്‍ ഉപയോഗിക്കാമെന്നാണ് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നത്. വുഹാനിലെ പ്രാഥമിക ആശുപത്രികളിലെ ഡോക്ടര്‍മാരാണ് ഇത്. ജനുവരി മുതല്‍ ഇവര്‍ ഈ മരുന്ന് പരിശോധിച്ച് വരികയാണ്. കൊറോണ രോഗികളില്‍ ഈ മരുന്ന് ഫലപ്രദമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഇവര്‍. ആദ്യ ഘട്ടത്തില്‍ ഈ മരുന്ന് പരീക്ഷണം പരാജയമായിരുന്നു.

  എന്തുകൊണ്ട് വുഹാന്‍

  എന്തുകൊണ്ട് വുഹാന്‍

  ലോകത്ത് തന്നെ ആദ്യമായി കൊറോണയെ കീഴടക്കിയെന്ന വിശേഷണം വുഹാന് സ്വന്തമാണ്. പ്രഭവകേന്ദ്രമാണെങ്കിലും കര്‍ശനമായ നടപടികളൂടെയാണ് അവര്‍ ഈ പ്രതിസന്ധി മറികടന്നത്. പ്രത്യേകിച്ച് രോഗവ്യാപനം തടയാനും വുഹാന് സാധിച്ചിരുന്നു. ഇപ്പോള്‍ ലോക്ഡൗണെല്ലാം പിന്‍വലിച്ച് സാധാരണ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് നഗരം. അതുകൊണ്ട് വുഹാനിലെ ഡോക്ടര്‍മാര്‍ക്ക് രോഗത്തെ നേരിടുന്നതില്‍ പ്രത്യേക വൈദഗ്ധ്യമുണ്ട്. അതുകൊണ്ട് എച്ച്‌ഐവി മരുന്ന് ചൈനയ്ക്ക് പുതിയ നേട്ടമാണ് നല്‍കാന്‍ പോകുന്നത്.

  ആദ്യത്തെ പരീക്ഷണം

  ആദ്യത്തെ പരീക്ഷണം

  ലോപിനാവിര്‍ അഥവാ റിറ്റോനാവിര്‍ എന്നിവയുടെ വക ഭേദമാണ് കലേത്ര. ജിന്‍യിന്‍ടാനിലെ ഡോക്ടര്‍മാരാണ് ഇത് ആദ്യം ഉപയോഗിച്ചത്. ജനുവരി ആറിനാണ് കൊറോണ രോഗികളില്‍ കലേത്ര ഉപയോഗിച്ച് തുടങ്ങിയത്. വുഹാനില്‍ ജിന്‍ജിന്‍ടാന്‍ ആശുപത്രിയിലെ പ്രസിഡന്റ് സാംഗ് ദിംഗ് യു ഇക്കാര്യം സ്ഥിരീകരിച്ചു. ജിന്‍യിന്‍ടാനില്‍ 500ലധികം രോഗികളെയാണ് രോഗം രൂക്ഷമായപ്പോള്‍ ചികിത്സിച്ചത്. നിലവില്‍ 123 പേര്‍ നിരീക്ഷണത്തിലാണ്. നേരത്തെ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ കലേത്ര കൊറോണ രോഗികളില്‍ വിജയിക്കില്ലെന്ന് പറഞ്ഞിരുന്നു.

  ഇസ്രയേല്‍ അംഗീകരിച്ചു

  ഇസ്രയേല്‍ അംഗീകരിച്ചു

  ഇസ്രയേല്‍ കഴിഞ്ഞ മാസം കലേത്രയുടെ ജനറിക്ക് വേര്‍ഷന്‍ അംഗീകരിച്ചിരുന്നു. കൊറോണ ബാധിച്ചവരെ ചികിത്സിക്കാന്‍ ഈ മരുന്നാണ് ഉപയോഗിച്ചിരുന്നത്. അതേസമയം നേരത്തെ വന്ന പഠനങ്ങള്‍ മരുന്ന് കഴിക്കുന്നതിന് മുമ്പ് മരിച്ച് പോയവരെയാണ് ഉള്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കി. മൂന്ന് മെഡിക്കല്‍ വര്‍ക്കര്‍മാര്‍ രോഗം വന്ന് മൂന്ന് ദിവസത്തിനുള്ളില്‍ ഈ മരുന്ന് ഉപയോഗിച്ചിരുന്നു. ഇതിന് ശേഷം ഇവരുടെ ശ്വാസകോശത്തില്‍ വലിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതായി ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം ഷാങ്ഹായിലുള്ള ഡോക്ടര്‍മാരും ഇതേ മരുന്ന് തന്നെയാണ് നിര്‍ദേശിക്കുന്നത്.

  എങ്ങനെ ഉപയോഗിക്കും

  എങ്ങനെ ഉപയോഗിക്കും

  കലേത്ര പനിയുടെ മരുന്നായ ആര്‍ബിഡോളും പരമ്പരാഗത ചൈനീസ് മരുന്നുകള്‍ക്കുമൊപ്പം ഉപയോഗിക്കാനാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. നിരവധി രോഗികള്‍ക്കാണ് മാറ്റം വന്നിരിക്കുന്നത്. ശ്വാസ തടസ്സങ്ങള്‍ പലര്‍ക്കും മാറിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം മറ്റൊരു മരുന്നും കൊറോണയെ പ്രതിരോധിക്കാന്‍ ചൈന മുന്നോട്ട് വെക്കുന്നുണ്ട്. ബിസ്മത്ത് പൊടാസ്യം സിട്രേറ്റ് എന്നാണ് ഈ മരുന്നിന്റെ പേര്. ഇതും ജിന്‍യിന്‍താന്‍ ആശുപത്രിയിലാണ് പരീക്ഷിച്ചത്. ഇത് സാര്‍സ് രോഗം പടര്‍ന്നപ്പോള്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇത് കൊറോണ പ്രതിരോധത്തിലും വിജയകരമാണ്. കലേത്രയ്‌ക്കൊപ്പം ഇതും നല്‍കാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.

  കുരുക്കിലായി ട്രംപ്

  കുരുക്കിലായി ട്രംപ്

  ചൈനയുടെ ഈ മരുന്ന് നേരത്തെ തന്നെ വിപണിയിലുള്ളതാണ്. ഇത് വിജയകരമായാല്‍ ചൈനയ്ക്ക് മുന്നില്‍ കൈനീട്ടേണ്ട അവസ്ഥയിലേക്ക് അമേരിക്ക എത്തും. നിലവിലെ സാഹചര്യത്തില്‍ ചൈന ഈ മരുന്നുകള്‍ക്ക് വന്‍ വില ഈടാക്കാനാണ് സാധ്യത. അതേസമയം പത്തോളം മരുന്നുകള്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ തയ്യാറാണെന്ന് യുഎസ് പറയുന്നു. എന്നാല്‍ ഇവ വിപണിയിലെത്താന്‍ 1 വര്‍ഷമെങ്കിലും കുറഞ്ഞത് എടുക്കും. ബില്‍ ഗേറ്റ്‌സ് ഫണ്ട് നല്‍കുന്ന കമ്പനി അടക്കം മരുന്ന് പരീക്ഷിക്കുന്നുണ്ട്. എന്നാല്‍ മലേറിയ മരുന്ന് അടക്കം ഇന്ത്യയില്‍ നിന്ന് വാങ്ങുന്ന സാഹചര്യത്തില്‍ അമേരിക്കയിലെ ആരോഗ്യ മേഖല കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.

  ചൈന ലക്ഷ്യമിടുന്നത്

  ചൈന ലക്ഷ്യമിടുന്നത്

  എച്ച്‌ഐവി മരുന്ന് വിജയകരമായാല്‍ വിപണിയില്‍ വലിയ സ്വാധീനം ചൈനയ്ക്ക് ലഭിക്കും. നിലവില്‍ ഒരു രാജ്യത്തിന്റെ മരുന്നുകള്‍ പ്രതിരോധത്തിന് സഹായിക്കുന്നില്ല. നേരത്തെ യൂറോപ്പ്യന്‍ യൂണിയനില്‍ നിന്ന് അടക്കം ലഭിച്ച മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും വന്‍ വിലയ്ക്കാണ് ചൈന ഇറ്റലിക്ക് വിറ്റത്. ഈ സാഹചര്യത്തില്‍ ലോകത്തെ സഹായിക്കാനെന്ന പേരില്‍ വന്‍ വിലയ്ക്ക് മരുന്ന് വില്‍ക്കാനാണ് സാധ്യത. ഇതിലൂടെ കൊറോണ കാരണം പ്രതിസന്ധിയിലായ വിപണിയെ ശക്തമാക്കാനും ചൈനയ്ക്ക് സാധിക്കും.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  wuhan hospital says hiv drug benefecial to patients
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X