കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാഹു ഇനി ചരിത്രം; വെരിസോണ്‍ കമ്മ്യുണിക്കേഷന്‍ വാങ്ങിയത് 4.83 ബില്യണ്‍ ഡോളറിന്

  • By Pratheeksha
Google Oneindia Malayalam News

സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്കും ഗൂഗിളുമൊക്കെ ആധിപത്യം നേടുന്നതിനു മുന്‍പ് ഇന്റര്‍നെറ്റ് രംഗത്ത് മേധാവിത്വം പുലര്‍ത്തിയിരുന്ന യാഹു ഇനി ചരിത്രത്തിന്റെ ഭാഗം. അമേരിക്കന്‍ ബ്രോഡ്ബാന്‍ഡ് ടെലി കമ്മ്യുണിക്കേഷന്‍ കമ്പനിയായ വെരിസോണ്‍ കമ്മ്യുണിക്കേഷന്‍ 4.83ബില്യണ്‍ ഡോളറിനാണ് (32500 കോടി രൂപ) യാഹുവിനെ സ്വന്തമാക്കിയത്.

യാഹുവിന്റെ സെര്‍ച്ച് എന്‍ജിന്‍, മെയില്‍ മെസഞ്ചെര്‍ എന്നിവ വഴി കൂടുതല്‍ പരസ്യ സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് വെരിസോണ്‍ യാഹുവിനെ ഏറ്റെടുക്കുന്നത്. വര്‍ഷങ്ങളായി കനത്ത നഷ്ടങ്ങളാണ് യാഹു രേഖപ്പെടുത്തിക്കൊണ്ടിരുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 2.2 കോടി ഡോളറാണ് നഷ്ടമെന്ന് യാഹു സിഇഒ മരീസ മേയര്‍ പറഞ്ഞു.

ബെംഗളൂരുവില്‍ പുരുഷ വ്യഭിചാരം വര്‍ദ്ധിക്കുന്നു; യുവാക്കളെ ആകര്‍ഷിക്കാന്‍ ഓഫറുകളുമായി 'കമ്പനി'കള്‍..ബെംഗളൂരുവില്‍ പുരുഷ വ്യഭിചാരം വര്‍ദ്ധിക്കുന്നു; യുവാക്കളെ ആകര്‍ഷിക്കാന്‍ ഓഫറുകളുമായി 'കമ്പനി'കള്‍..

yahoonewlogo-19-146890

യാഹുവിനെ വെരിസോണ്‍ ഏറ്റെടുക്കുന്നതോടെ ആയിരക്കണക്കിനു പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. കഴിഞ്ഞ വര്‍ഷം 2000 ത്തോളം ജീവനക്കാരെയാണ് യാഹു പിരിച്ചു വിട്ടത്. 21വര്‍ഷങ്ങള്‍ക്കു മുന്‍പ് ജെറിയാങ് ,ഡേവിഡ് ഫിലോ എന്നിവര്‍ ചേര്‍ന്നാണ് യാഹുവിന് തുടക്കം കുറിക്കുന്നത്. പിന്നീട് ഗൂഗിള്‍ വന്നതോടെ യാഹുവിന്റെ ആധിപത്യം അവസാനിക്കുകയായിരുന്നു

English summary
Yahoo was once the king of the Internet, a $125 billion behemoth as big in its time as Facebook or Google are today. Now it’s being sold to Verizon for comparative chump change.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X