കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യമന്‍: ഹുദൈദ തുറമുഖത്തിനായുള്ള പോരാട്ടം യുഎഇ താല്‍ക്കാലികമായി നിര്‍ത്തി

  • By Desk
Google Oneindia Malayalam News

അബൂദബി: ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി യമനിലെ ഹുദൈദയ്‌ക്കെതിരായ സൈനിക ആക്രമണം നിര്‍ത്തി വെച്ചതായി യുഎഇ അറിയിച്ചു. പ്രശ്‌ന പരിഹാരത്തിന് യുഎന്‍ പ്രതിനിധി നടക്കുന്ന ശ്രമങ്ങള്‍ക്ക് അനുകൂല സാഹചര്യമൊരുക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്ന് യു.എ.ഇ വിദേശകാര്യമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

അതേസമയം, തുറമുഖ നഗരത്തില്‍ നിന്ന് ഹൂത്തി സൈന്യം നിരുപാധികം പിന്‍മാറിയാല്‍ മാത്രമേ യു.എന്‍ മധ്യസ്ഥതയിലുള്ള ചര്‍ച്ചയുമായി തങ്ങള്‍ സഹകരിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഹൂത്തികള്‍ പിന്‍മാറാന്‍ തയ്യാറായിട്ടില്ലെങ്കില്‍ പൂര്‍ണ തോതിലുമുള്ള സൈനിക നടപടി പുനരാരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഹൂത്തികളുടെ നിരുപാധിക പിന്‍മാറ്റം സാധ്യമാക്കുന്നതിന് യു.എന്‍ പ്രത്യേക പ്രതിനിധി മാര്‍ട്ടിന്‍ ഗ്രിഫിത്ത്‌സ് നടത്തുന്ന ശ്രമങ്ങളെ തങ്ങള്‍ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.

Yemen

യമന്‍ വിഷയത്തിലുള്ള ചര്‍ച്ചകളുടെ പുരോഗതി വിലയിരുത്താന്‍ അടുത്തയാഴ്ച യു.എന്‍ രക്ഷാസമിതി യോഗം ചേരുമെന്ന് കഴിഞ്ഞ ദിവസം ഗ്രിഫിത്ത്‌സ് പറഞ്ഞിരുന്നു. യമനിലെ ഇരുവിഭാഗങ്ങളുമായുള്ള ചര്‍ച്ച രണ്ട് ആഴ്ചയ്ക്കകം നടക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ഹുദൈദ തുറമുഖത്തിന്റെ വിഷയം പ്രധാനമാണെങ്കിലും യമന്‍ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണുകയെന്നതാണ് പരമപ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ 2014 മുതല്‍ ഹുദൈദ പോര്‍ട്ട് കൈവശം വയ്ക്കുന്ന ഹൂത്തികള്‍, യു.എന്‍ സൈനികരുമായി അതിന്റെ നിയന്ത്രണം പങ്കിടാമെന്ന നിലപാടിലാണ്. അതേസമയം തുറമുഖത്തും ഹുദൈദയുടെ മറ്റ് ഭാഗങ്ങളിലും തങ്ങളുടെ സൈനിക സാന്നിധ്യം തുടരുമെന്നും ഹൂത്തികള്‍ വ്യക്തമാക്കി.

ഹുദൈദയുടെ നിയന്ത്രണത്തിനായി ജൂണ്‍ 13ന് ആരംഭിച്ച ഏറ്റുമുട്ടലാണ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുന്നത്. അദനിലെത്തിയ ഐക്യരാഷ്ട്രസഭയുടെ പ്രതിനിധി മാര്‍ട്ടിന്‍ ഗ്രിഫിത്ത്‌സ് യമന്‍ പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയുമായി ചര്‍ച്ച നടത്തിയിരുന്നു. സഖ്യസേനാ പ്രതിനിധികളുമായും അദ്ദേഹം ചര്‍ച്ച നടത്തി.

English summary
UAE announces pause in Hudaida offensive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X