അതിര്‍ത്തി കൈയ്യടക്കാന്‍ യെമന്‍ വിമതര്‍ ആക്രമണം തുടങ്ങി, 12ല്‍ അധികം മരണം
സന: യെമന്‍-സൗദി അതിര്‍ത്തിയില്‍ വിമതരും സൈന്യവും തമ്മിലുള്ള പോരാട്ടം രൂക്ഷമാകുന്നു. അതിര്‍ത്തിയില്‍ ഇരു വിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് സൗദി സൈനികരും ഒട്ടേറെ വിമതരും കൊല്ലപ്പെട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.സൗദിയുടെ സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കി വിമതര്‍ ആക്രമണം നടത്തുകയാണ്.
അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറി പ്രതിരോധം സൃഷ്ടിയ്ക്കുകയാണ് വിമതരുടെ ലക്ഷ്യം. യെമന്‍ മുന്‍ പ്രസിഡന്റിനെ അനുകൂലിയ്ക്കുന്നവരാണ് യെമനിലെ വിമതര്‍. വിമതര്‍ക്കെതിരെ മാര്‍ച്ചിലാണ് സൗദി അറേബ്യയും മറ്റ് അറബ് രാജ്യങ്ങളും വ്യോമാക്രമണം ആരംഭിച്ചത്. വിമതരെ ലക്ഷ്യം വച്ച് നടത്തിയ ആക്രമണങ്ങളില്‍ ഒട്ടേറെ സാധാരണക്കാര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു.

ജൂണ്‍ പതിനാലിന് ജനീവയില്‍ നടക്കുന്ന യുഎന്‍ സമാധന ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും വിമതര്‍ അറിയിച്ചു . രാജ്യത്തെ സംഘര്‍ഷാവസ്ഥ പരിഹരിയ്ക്കുന്നതിനും സമാധാനം പുനസ്ഥാപിയ്ക്കുന്നതിനും വേണ്ടിയാണ് യുഎന്‍ സമാധാന ചര്‍ച്ച നടത്തുന്നത് . യെമന്‍ വിമതര്‍ സൗദിയിലെ അതിര്‍ത്തി പ്രദേശങ്ങളിലേയ്ക്ക് നടത്തുന്ന ആക്രമണങ്ങള്‍ സ്വദേശികള്‍ക്കും ഭീഷണിയായി തുടങ്ങി .












Click it and Unblock the Notifications