കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അരാംകോ കേന്ദ്രം ആക്രമിച്ചെന്ന് ഹൂത്തികള്‍; റിയാദില്‍ ഡ്രോണ്‍ ആക്രമണം!! എണ്ണശാലയില്‍ തീ

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനത്ത് ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയായ അരാംകോയുടെ കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇറാനിന്റെ പിന്തുണയുള്ള യമനിലെ വിമതരാണ് ഹൂത്തികള്‍. ഇവരുടെ ഉടമസ്ഥതയിലുള്ള മാധ്യമമാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.

എന്നാല്‍ ആക്രമണമുണ്ടായി എന്ന വാര്‍ത്തയോട് സൗദി ഭരണകൂടം പ്രതികരിച്ചിട്ടില്ല. തീപ്പിടുത്തമുണ്ടായി എന്നാണ് അരാംകോയുടെ വിശദീകരണം. റിയാദിലെ അരാംകോയുടെ കേന്ദ്രത്തില്‍ തീ പടര്‍ന്നുവെന്ന് കമ്പനി സ്ഥിരീകരിച്ചു. ഹൂത്തികള്‍ റിയാദിലേക്ക് ഡ്രോണ്‍ അയച്ചുവെന്നത് ഏറെ ഗൗരവമുള്ളതാണ്. സൗദിയുടെ ഏത് മേഖലയും ആക്രമിക്കപ്പെടാം എന്ന സൂചനയാണിത് നല്‍കുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു. ബന്ധപ്പെട്ട വിവരങ്ങള്‍ ഇങ്ങനെ....

അരാംകോ കേന്ദ്രത്തില്‍ ഡ്രോണ്‍

അരാംകോ കേന്ദ്രത്തില്‍ ഡ്രോണ്‍

യമനിന്റെ കൂടുതല്‍ ഭാഗങ്ങളും നിയന്ത്രണത്തിലാക്കിയ ഹൂത്തികള്‍ക്കെതിരെ യമനില്‍ സൗദി സൈന്യം ആക്രമണം നടത്തുന്നുണ്ട്. ഇതിനുള്ള തിരിച്ചടിയായിട്ടാണ് സൗദിയില്‍ ഹൂത്തികള്‍ ആക്രമണം നടത്തുന്നത്. റിയാദിലെ അരാംകോ കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്നാണ് ഹൂത്തികള്‍ പറയുന്നത്.

പുതിയ രീതിയിലേക്ക്

പുതിയ രീതിയിലേക്ക്

ഹൂത്തികളുടെ മാധ്യമം തന്നെയാണ് വിവരം പുറത്തുവിട്ടത്. തങ്ങളുടെ വ്യോമസേനയാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും ഹൂത്തികള്‍ അവകാശപ്പെടുന്നു. ആക്രമണം പുതിയ രീതിയിലേക്ക് മാറിയിരിക്കുകയാണെന്നും സമാനമായ ആക്രമണങ്ങള്‍ ഇനിയും പ്രതീക്ഷിക്കാമെന്നും ഹൂത്തികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

വൈസ് പ്രസിഡന്റിന്റെ വാഹനവ്യൂഹം തകര്‍ത്തു

വൈസ് പ്രസിഡന്റിന്റെ വാഹനവ്യൂഹം തകര്‍ത്തു

റിയാദില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിന് പിന്നാലെ യമന്‍ വൈസ് പ്രസിഡന്റിന്റെ വാഹനവ്യൂഹവും ഹൂത്തികള്‍ ആക്രമിച്ചു. മാരിബ് പ്രവിശ്യയിലൂടെ പോകുകയായിരുന്ന വൈസ് പ്രസിഡന്റ്് ബ്രിഗേഡിയര്‍ അലി മുഹ്‌സിന്‍ അല്‍ അഹ്മറിന്റെ വാഹനവ്യൂഹത്തിന് നേരെ ഷെല്ലാക്രമണമാണ് നടത്തിയതെന്നും ഹൂത്തികള്‍ പറഞ്ഞു.

പ്രമുഖര്‍ കൊല്ലപ്പെട്ടു

പ്രമുഖര്‍ കൊല്ലപ്പെട്ടു

വൈസ് പ്രസിഡന്റിന്റെ മകള്‍, ഭര്‍ത്താവ്, മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ അഹ്മര്‍ എന്നിവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഹൂത്തികള്‍ അവകാശപ്പെടുന്നു. മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ അഹ്മര്‍ കൊല്ലപ്പെട്ട കാര്യം യമനി സൈന്യവും സ്ഥിരീകരിച്ചു. മാരിബിലെ കുഴിബോംബ് പൊട്ടിയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് സൈന്യംപറയുന്നു.

സൈനിക പരിശീലനത്തിനിടെ

സൈനിക പരിശീലനത്തിനിടെ

മാരിബ് പ്രവിശ്യയില്‍ യമന്‍ സൈനികര്‍ക്ക് പരിശീലനം നടക്കുന്നുണ്ട്. ഇവരെ ലക്ഷ്യമിട്ടാണ് ഹൂത്തികള്‍ ആക്രമണം നടത്തിയത്. സൗദി സൈന്യത്തിന്റെ സാന്നിധ്യമുള്ള പ്രദേശമാണിത്. ഹൂത്തികളുടെ അവകാശവാദം സംബന്ധിച്ച് സൗദി സൈന്യം പ്രതികരിച്ചിട്ടില്ല.

അരാംകോ കേന്ദ്രത്തില്‍ തീ

അരാംകോ കേന്ദ്രത്തില്‍ തീ

അതേസമയം, റിയാദിലെ അരാംകോ കേന്ദ്രത്തില്‍ തീപ്പിടുത്തമുണ്ടായതായി അരാംകോ അധികൃതര്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഹൂത്തികളുടെ ആക്രമണമാണിതെന്ന് അവര്‍ പറയുന്നില്ല. എണ്ണശുദ്ധീകരണ ശാലയിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് തീപ്പിടുത്തമുണ്ടായതെന്ന് അരാംകോ പറയുന്നു.

ഡ്രോണ്‍ വന്നത് നിസാരമല്ല

ഡ്രോണ്‍ വന്നത് നിസാരമല്ല

അരാംകോ കേന്ദ്രത്തില്‍ ആര്‍ക്കും പരിക്കില്ല. കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുമില്ല. എല്ലാം പതിവ് പോലെ നടക്കുന്നുണ്ടെന്ന് അരാംകോ അധികൃതര്‍ പറയുന്നു. ഹൂത്തികളുെട വാദം അരാംകോ തള്ളിക്കളഞ്ഞു. അതേസമയം, റിയാദിലേക്ക് ഹൂത്തികള്‍ ഡ്രോണ്‍ അയച്ചത് സൈന്യം ഗൗരവത്തിലെടുത്തിട്ടുണ്ട്.

ഹൂത്തികളെ പ്രകോപിപ്പിച്ചത്

ഹൂത്തികളെ പ്രകോപിപ്പിച്ചത്

മൂന്ന് വര്‍ഷം മുമ്പാണ് ഹൂത്തികള്‍ സൗദിക്കെതിരെ തിരിയാന്‍ തുടങ്ങിയത്. യമനിലെ ആഭ്യന്തര വിഷയത്തില്‍ സൗദി സൈന്യം ഇടപെട്ടതാണ് അവരെ പ്രകോപിപ്പിച്ചത്. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സൈന്യമാണ് യമന്‍ സര്‍ക്കാരിനെ പിന്തുണച്ച് ഹൂത്തികള്‍ക്കെതിരെ ആക്രമണം നടത്തുന്നത്.

പിന്നിലെ ശക്തി വേറെ

പിന്നിലെ ശക്തി വേറെ

ഹൂത്തികളാണ് സൗദിയെ ആക്രമിക്കുന്നതെങ്കിലും സംഭവത്തിന് പിന്നില്‍ ഇറാനാണെന്നാണ് ആരോപണം. യമനിലെ ഷിയാ വിഭാഗമാണ് ഹൂത്തികള്‍. അവര്‍ക്ക് ഇറാന്‍ എല്ലാ പിന്തുണയും നല്‍കുന്നുവെന്നാണ് സൗദിയും അമേരിക്കയും പറയുന്നത്. സൗദിയിലേക്കെത്തിയ പല മിസൈലുകളും ഇറാന്‍ നിര്‍മിതമാണത്രെ.

ഹൂത്തികള്‍ അവസരം മുതലെടുത്തു

ഹൂത്തികള്‍ അവസരം മുതലെടുത്തു

യമനിലെ നേരത്തെയുള്ള പ്രസിഡന്റ് അലി അബ്ദുല്ലാ സ്വാലിഹായിരുന്നു. ഇദ്ദേഹത്തിന്റെ ഏകാധിപത്യത്തിനെതിരെയാണ് യമനില്‍ വിപ്ലവം ആരംഭിച്ചത്. വിപ്ലവം അടിച്ചമര്‍ത്താന്‍ തുടങ്ങിയതോടെ ആഭ്യന്തര യുദ്ധമായി മാറി. ഇതിനിടെയാണ് അവസരം മുതലെടുത്ത് ഹൂത്തികള്‍ മുന്നേറ്റം നടത്തിയത്.

പ്രസിഡന്റ് ഒളിച്ചോടി

പ്രസിഡന്റ് ഒളിച്ചോടി

യമന്‍ തലസ്ഥാനമായ സന്‍ആ പിടിച്ചടക്കിയ ഹൂത്തികളുടെ മുന്നേറ്റം ഭയന്ന് സ്വാലിഹ് സൗദിയിലേക്ക് പലായനം ചെയ്തു. വൈസ് പ്രസിഡന്റായിരുന്ന അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ ഭരണം ഏല്‍പ്പിച്ചാണ് അദ്ദേഹം ഒളിച്ചോടിയത്. എന്നാല്‍ ഹാദിക്കും സന്‍ആയില്‍ നില്‍ക്കാന്‍ സാധിച്ചില്ല. അദ്ദേഹം ഏദന്‍ നഗരം കേന്ദ്രമായിട്ടാണ് ഭരിക്കുന്നത്. ഹാദി ഇപ്പോള്‍ സൗദിയില്‍ അഭയം തേടിയിരിക്കുകയാണ്.

 റിയാദിലേക്കുള്ള ആക്രമണങ്ങള്‍

റിയാദിലേക്കുള്ള ആക്രമണങ്ങള്‍

യമനിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഹൂത്തികളുടെ നിയന്ത്രണത്തിലാണ്. ഹൂത്തികളെ പുറത്താക്കി, ഹാദി ഭരണകൂടത്തെ പുനസ്ഥാപിക്കുകയാണ് സൗദി സൈന്യത്തിന്റെ ലക്ഷ്യം. ഹൂത്തികള്‍ക്കെതിരെ സൗദി സഖ്യസേന കടുത്ത ആക്രമണമാണ് ഇപ്പോള്‍ നടത്തുന്നത്. അതിനുള്ള തിരിച്ചടിയെന്നോണമാണ് റിയാദിലേക്കുള്ള ആക്രമണങ്ങള്‍. ഒട്ടേറെ ഹൂത്തി മിസൈലുകള്‍ സൗദി സൈന്യം തകര്‍ത്തിട്ടുണ്ട്.

കേരളത്തെ കൈവിട്ട് പ്രധാനമന്ത്രി; നിരാശയോടെ കേരള സംഘം, പ്രത്യേകിച്ച് ഒന്നും ചെയ്യില്ലെന്ന് മോദികേരളത്തെ കൈവിട്ട് പ്രധാനമന്ത്രി; നിരാശയോടെ കേരള സംഘം, പ്രത്യേകിച്ച് ഒന്നും ചെയ്യില്ലെന്ന് മോദി

എസ്ഡിപിഐക്കാര്‍ ഞങ്ങളെ കൊല്ലും; മിശ്രവിവാഹിതരായ നവദമ്പതികള്‍ പറയുന്നു, പോലീസ് ഇടപെട്ടുഎസ്ഡിപിഐക്കാര്‍ ഞങ്ങളെ കൊല്ലും; മിശ്രവിവാഹിതരായ നവദമ്പതികള്‍ പറയുന്നു, പോലീസ് ഇടപെട്ടു

English summary
Houthis Claim Drone Attack on Saudi Aramco Refinery in Riyadh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X