ദലൈലാമയുടെ സന്ദര്‍ശനത്തിന് ഇന്ത്യ വില നല്‍കേണ്ടിവരും; താക്കീതുമായി ചൈനീസ് മാധ്യമങ്ങള്‍

  • Written By:
Subscribe to Oneindia Malayalam

ബെയ്ജിംഗ്: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തിന് ഇന്ത്യ വില നല്‍കേണ്ടിവരുന്നുമെന്ന് ചൈനീസ് മാധ്യമങ്ങള്‍. അരുണാചല്‍ പ്രദേശിലെ ആറ് സ്ഥലങ്ങള്‍ പുനഃര്‍നാമകരണം ചെയ്ത ചൈനയുടെ നടപടി ഇതിന്റെ ഭാഗമാണെന്നും ചൈനീസ് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

സ്ഥലപ്പേര് മാറ്റിയതുകൊണ്ട് നിയമവിധേയമാകില്ലെന്നും അരുണാചല്‍ പ്രദേശിന്റെ ഭൂപ്രദേശവും ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു ചൈനയ്ക്ക് ഇന്ത്യ മറുപടി നല്‍കിയത്. ചൈനയുടെ നീക്കത്തിന് പിന്നാലെ രംഗത്തെത്തിയ ഇന്ത്യന്‍ വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ് ലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രഖ്യാപനം മാധ്യമങ്ങളില്‍

പ്രഖ്യാപനം മാധ്യമങ്ങളില്‍

ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്ന് ചൈന അവകാശപ്പെടുന്ന അരുണാചല്‍ പ്രദേശിലെ ആറ് സ്ഥലങ്ങള്‍ പുനഃര്‍നാമകരണം ചെയ്തതായി ചൈനീസ് മാധ്യമങ്ങളാണ് വെളിപ്പെടുത്തിയത്. ഏപ്രില്‍ 13 മുതല്‍ മാറ്റിയ പേരുകള്‍ പുറത്തുവെന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ടുകള്‍.

 പ്രകോപനം ലാമയുടെ സന്ദര്‍ശനം

പ്രകോപനം ലാമയുടെ സന്ദര്‍ശനം

ഒമ്പതു ദിവസത്തെ അരുണാചല്‍ സന്ദര്‍ശനത്തിനെത്തിയ ദലൈലാമ മടങ്ങിയതിന്റെ പിറ്റേദിവസമായിരുന്നു ചൈനയുടെ നീക്കം. ചൈനയുടെ എതിര്‍പ്പ് മറികടന്ന് ദലൈലാമയെ അരുണാചല്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ച ഇന്ത്യയുടെ തീരുമാനത്തിനുള്ള ചൈനയുടെ തിരിച്ചടിയാണ് പേരുമാറ്റത്തിന് പിന്നിലെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ ഉന്നയിക്കുന്ന വാദം.

ലാമയെ മുന്‍നിര്‍ത്തി കളിയ്ക്കാന്‍ ഇന്ത്യയില്ല

ലാമയെ മുന്‍നിര്‍ത്തി കളിയ്ക്കാന്‍ ഇന്ത്യയില്ല

ചൈന വിഘടനവാദിയായി കണക്കാക്കുന്നയാളാണ് ദലൈലാമ. എന്നാല്‍ ചൈന ഉന്നയിക്കുന്ന ആരോപണങ്ങള്‍ തള്ളി രംഗത്തെത്തിയ ഇന്ത്യ ലാമയെന്ന കാര്‍ഡിറക്കി കളിയ്‌ക്കേണ്ടതില്ലെന്നും, ലാമയുടെ ഇന്ത്യാ സന്ദര്‍ശനം രാഷ്ട്രീയപരമല്ലെന്നും വിശ്വാസത്തിന്റെ ഭാഗമാണെന്നും ഇന്ത്യയും വ്യക്തമാക്കിയിരുന്നു. ചൈനീസ് വിദേശകാര്യ വക്താവും ചൈനീസ് മാധ്യമം ഗ്ലോബല്‍ ടൈംസും വിമര്‍ശനവുമായെത്തിയതോടെ ആയിരുന്നു ഇന്ത്യയുടെ പ്രതികരണം.

 ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍

ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍

ദലൈലാമയെ അരുണാചല്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചാല്‍ ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലുണ്ടാവുമെന്നായിരുന്നു ചൈന ഇന്ത്യയ്ക്ക് നല്‍കിയ മുന്നറിയിപ്പ്. ഇത് വകവെയ്ക്കാതെ ഇന്ത്യ ദലൈലാമയെ സ്വാഗതം ചെയ്തതാണ് ചൈനയെയും ചൈനീസ് മാധ്യമങ്ങളെയും ചൊടിപ്പിച്ചിട്ടുള്ളത്.

English summary
India will pay “dearly” for allowing the Dalai Lama to visit Arunachal Pradesh, Chinese media said on Friday, indicating that Beijing’s renaming of six places in the state was in retaliation to the Tibetan spiritual leader’s trip to northeast.
Please Wait while comments are loading...