കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷോപ്പില്‍വെച്ച് യുവതിയുടെ പിന്‍ഭാഗ ചിത്രമെടുത്തു; കേസെടുക്കാനാകില്ലെന്ന് പോലീസ്

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: ഷോപ്പിങ് മാളില്‍ വച്ച് തന്റെ പിന്‍ഭാഗത്തിന്റെ ചിത്രമെടുത്തയാള്‍ക്കെതിരെ കേസെടുക്കാനാകില്ലെന്ന പോലീസ് നിലപാടിനെതിയെ യുവതി രംഗത്ത്. ക്രോണ്‍വെല്‍ താമസക്കാരിയായ ഗെമ്മ(20) ആണ് പരാതിക്കാരി. വീടിനടുത്തുള്ള ഷോപ്പിങ് മാളില്‍ ഷോപ്പിങ്ങിനായി ചെന്നപ്പോഴാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് ഗെമ്മ പറഞ്ഞു.

കാള്‍ ലെഗറ്റ് എന്നയാള്‍ താനറിയാതെ പിന്‍ഭാഗത്തിന്റെ ചിത്രമെടുക്കുകയായിരുന്നു. ആദ്യ തവണ താനത് ശ്രദ്ധിച്ചില്ലെങ്കിലും രണ്ടാം തവണ കൈയ്യോടെ പിടികൂടി. എന്നാല്‍, ഉടന്‍ ഇയാള്‍ ഓടി രക്ഷപ്പെട്ടു. താന്‍ ഉടന്‍തന്നെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഷോപ്പിലെ സിസിടിവി ദൃശ്യങ്ങള്‍ തന്റെ പരാതിക്ക് തെളിവായി ഉണ്ടായിരുന്നു.

woman-back

എന്നാല്‍, ഇതുവരെയായി കുറ്റക്കാരനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. ഇത്തരമൊരു പരാതി നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതല്ലെന്നാണ് പോലീസിന്റെ വാദം. ഇതെങ്ങിനെ ശരിയാകുമെന്നാണ് യുവതി ചോദിക്കുന്നത്. ഒരു സ്ത്രീയുടെ ശരീരഭാഗങ്ങളില്‍ അനുവാദമില്ലാതെ ചിത്രമെടുക്കാന്‍ ആരാണ് അധികാരം നല്‍കിയതെന്ന് സ്ത്രീ ചോദിക്കുന്നു. യുവാവ് തന്റെ ചിത്രമെടുക്കന്നതിന്റെ ദൃശ്യം ഗെമ്മ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

അതേസമയം, പെണ്‍കുട്ടിയുടെ ആരോപണം ശരിയല്ലെന്നാണ് പോലീസ് പറയുന്നത്. യുവാവിനെ വിളിച്ച് ചോദ്യം ചെയ്തപ്പോള്‍ അബദ്ധത്തില്‍ സംഭവിച്ചു പോയതാണെന്നായിരുന്നു മറുപടി. താന്‍ നിയമത്തിന് അതീതമായി ഒന്നു ചെയ്തിട്ടില്ല. ബലാത്സംഗം ചെയ്യുകയോ, സ്ത്രീയെ തൊടുകപോലും ചെയ്തിട്ടില്ലെന്നും യുവാവ് പറഞ്ഞു.

English summary
Young woman caught taking pictures of her bum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X