കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഖ്‌വി ജയില്‍മോചിതനായി

  • By Mithra Nair
Google Oneindia Malayalam News

ലഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ സാകിയുര്‍ റഹ്മാന്‍ ലഖ്‌വി ജയില്‍മോചിതനായി. ലാഹോര്‍ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ലഖ്‌വിയെ ജയില്‍മോചിതനാക്കിയത്. നിയമവിരുദ്ധമായാണു ലഖ്‌വിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നു കോടതി നിരീക്ഷിച്ചിരുന്നു.

തടവിനെതിരേ ലഖ്‌വി സമര്‍പ്പിച്ച ഹരജിയിലാണു ജസ്റ്റിസ് മുഹമ്മദ് അന്‍വറുല്‍ ഹഖിന്റെ ഉത്തരവുണ്ടായത്. 90 ദിവസത്തിലധികമായി തടവില്‍ കഴിയുന്ന ലഖ് വിയെ മോചിപ്പിക്കണമെന്നായിരുന്നു അഭിഭാഷകന്റെ വാദം. ഇത്രയും ദിവസത്തിലധികം ഒരാളെ വിചാരണകൂടാതെ തടവില്‍ പാര്‍പ്പിക്കുന്നത് നിയമ വിരുദ്ധമാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

lakhvi-jpg-pagespeed

ലഖ്‌വി സമൂഹത്തിനു ഭീഷണിയാണെന്ന വാദം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നു കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ഡിസംബറില്‍ ലഖ്‌വിയെ വിട്ടയച്ചതാണെന്നും എന്നാല്‍ ഇന്ത്യയുടെ സമര്‍ദത്തിനു വഴങ്ങി വീണ്ടും തടവിലാക്കുകയായിരുന്നുവെന്നുമാണ് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ലാഹോര്‍ ഹൈക്കോടതി വിധിക്കെതിരേ ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

മുംബൈ ആക്രമണക്കേസില്‍ 2009 ലാണു ലഖ്‌വി ഉള്‍പ്പെടെ ആറു പേരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കേസില്‍ ഇവരുടെ പങ്ക് തെളിയിക്കാന്‍ സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ഭീകരവാദ വിരുദ്ധ കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചു.. 2008 നവംബര്‍ 26 നുണ്ടായ മുംബൈ ആക്രമണത്തില്‍ 166 പേരാണു കൊല്ലപ്പെട്ടത്.

English summary
Mumbai attacks mastermind Zakiur Rehman Lakhvi has been released from Paksitan's Adiala jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X