Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈതപ്രം ഗ്രാമത്തില്‍ സോമയാഗത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഒരു നൂറ്റാണ്ടിനു ശേഷം നടക്കുന്ന യാഗം

പയ്യന്നൂര്‍:കൈതപ്രം ഗ്രാമത്തില്‍ 30 മുതല്‍ മെയ് അഞ്ച് വരെ നടക്കുന്ന സോമയാഗത്തിന് നാടൊരുങ്ങുന്നു.കൈതപ്രത്തെ വൈഷ്ണവ ക്ഷേത്രങ്ങളായ വാസുദേവപുരം ക്ഷേത്രം, കൃഷ്ണന്‍ മതിലകം ക്ഷേത്രം, വിഷ്ണുപുരം ക്ഷേത്രം എന്നിവ കേന്ദ്രീകരിച്ച് പത്ത് ഏക്രയോളം സ്ഥലത്താണ് യാഗത്തിന് വേദിയൊരുങ്ങുന്നത്. ഉത്തരമലബാറില്‍107 വര്‍ഷത്തിന് നൂറ്റാണ്ട് ശേഷം നടക്കുന്ന കൈതപ്രം സോമയാഗത്തില്‍ഋക്, യജുസ്, സാമം വേദമന്ത്രങ്ങളാല്‍ ഹോമാഗ്‌നി ജ്വലിക്കും.


ഇരിങ്ങാലക്കുടശുകപുരം, കര്‍ണാടകയിലെഗോകര്‍ണ്ണംതുടങ്ങിയ വേദഗ്രാമങ്ങളില്‍ നിന്നടക്കമുള്ള 35 വേദ പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ഋക്, യജുസ്, സാമം വേദങ്ങളുടെ ധ്വനി ഉയരുംആധ്യാത്മിക - വൈദികപണ്ഡിതന്മാര്‍, ക്ഷേത്രം സ്ഥാനികള്‍, സന്യാസിവര്യന്മാര്‍ തുടങ്ങി ആത്മീയ വൈദിക മേഖലയിലെപ്രമുഖര്‍ എത്തും.

kNR3133

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല പയ്യന്നൂര്‍ സ്വദേശിക കേന്ദ്രം ഡയറക്ടറും സംസ്‌കൃത വ്യാകരണ പണ്ഡിതനുമായ
ഡോ.കൊമ്പങ്കുളം വിഷ്ണു അഗ്‌നിഹോത്രിയും സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയിലെ അധ്യാപിക ഡോ. ഉഷ അഗ്‌നിഹോത്രിയും യജമാനപദം അലങ്കരിക്കും.രണ്ട് ഏക്ര സ്ഥലത്ത് ഓല,കവുങ്ങ് തുടങ്ങിയവയാല്‍ പരമ്പരാഗത രീതിയില്‍ നിര്‍മ്മിക്കുന്നപന്തലിലാണ് യജ്ഞവേദി.

യജ്ഞത്തിന് എത്തുന്നവര്‍ക്കെല്ലാംഅന്നദാനം ഒരുക്കുന്നുണ്ട്.രാവിലെ എട്ട് മുതല്‍ രാത്രി ഒമ്പത് വരെസങ്കീര്‍ത്തന സഭ, ക്ഷേത്ര കലകള്‍,കലാ സാംസ്‌കാരിക പരിപാടികള്‍ എന്നിവയുണ്ടാകും.
കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, സ്വാമിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൈതപ്രം സോമയാഗത്തിന്റെ സന്ദേശം ഗ്രാമഗ്രാമാന്തരങ്ങളില്‍ എത്തിക്കാനും ഗൃഹങ്ങള്‍ തോറും ക്ഷണിക്കാനുമുളള

മഹാ ഗൃഹസമ്പര്‍ക്ക യജ്ഞം നടന്നു.സമീപദേശങ്ങളിലെ 10,000 വീടുകളില്‍ സമ്പര്‍ക്കം നടത്തി.വിവിധ ക്ഷേത്രങ്ങള്‍ കേന്ദീകരിച്ചുള്ള100 ഗ്രൂപ്പുകള്‍ 100 വീടുകള്‍ വീതം സന്ദര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+