കണ്ണൂരില്‍ 143 പേർക്ക് കൊവിഡ്: 111 പേര്‍ക്കും സമ്പർക്കത്തിലൂടെ വൈറസ് ബാധ കൊവിഡ്
കണ്ണൂര്‍: കണ്ണൂരില്‍ സ്ഥിതി ആശങ്കാജനകമായി തുടരുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇരട്ടിയോളമാണ് കൊവിഡ് രോഗികള്‍ കൂടിയത്. കണ്ണൂരില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയായ 143 പേര്‍ക്കുകൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 111 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നു പേര്‍ വിദേശത്തു നിന്നും 22 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഏഴ് ആരോഗ്യ പ്രവര്‍ത്തകനും പുതുതായി രോഗം സ്ഥിരീകരിച്ചു.
'ശ്രീജിത്ത് പണിക്കർ താങ്കള്‍ ഒറിജിനൽ സംഘി നിരീക്ഷകനാണ്, അത് വില്ക്കാന് വ്യാജ നിഷ്പക്ഷനാകുന്നു'
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2718 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 79 പേരടക്കം 1841 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 17 പേര്‍ ഉള്‍പ്പെടെ 24 പേര്‍ മരണപ്പെട്ടു. ബാക്കി 853 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 79 പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1841 ആയി. 22 പേര്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നും, 21 പേര്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്നുമാണ് രോഗമുക്തി നേടിയത്. എട്ടുപേര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും, ഏഴുപേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും രോഗമുക്തി നേടി. സെഡ് പ്ലസ് സിഎഫ്എല്‍ടിസി. കണ്ണൂര്‍ ആസ്റ്റര്‍ മിംസ്, നെട്ടൂര്‍ സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് ആറ് വീതം പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് രണ്ടുപേരും, പാലയാട് സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന ഒരാളുംരോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. ഇതിനിടെ കണ്ണൂരിലെ മലയോര പ്രദേശമായ ഇരിക്കൂറിലെ പടിയൂര്‍ പഞ്ചായത്തില്‍ കൊവിഡ് ബാധിച്ചു സ്ത്രീമരിച്ചു.
ഏഴാം വാര്‍ഡില്‍ കൊവിഡ് ചികിത്സയിലായിരുന്ന ഏലിക്കുട്ടി വെട്ടികുഴിയില്‍ (64)യാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ന്യുമോണിയ ബാധിച്ച ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പരിയാരത്തേക്ക് മാറ്റുകയായിരുന്നു. ഇതോടെ പടിയൂര്‍ പഞ്ചായത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൂന്നായി ഉയര്‍ന്നു,ഇവരുടെ കുടുംബത്തിലെ അഞ്ചുപേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. നാലുപേര്‍ രോഗമുക്തി നേടുകയും ചെയ്തിരുന്നു.
ഇതിനിടെ ജില്ലയില്‍ കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മുഴുവന്‍ രോഗികളെയും ഉള്‍ക്കൊളളാന്‍ കഴിയാത്ത അവസ്ഥയുള്ളതിനാല്‍ ചികിത്സയ്ക്കായി രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങള്‍ കൂടി പ്രയോജനപ്പെടുത്താമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു.
കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് കൂടി അനുമതി നല്‍കി സര്‍ക്കാര്‍ ഇതിനകം മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ ഉളള രോഗബാധിതരെ ചികിത്സിക്കുന്നതിന് നാല് സര്‍ക്കാര്‍ ആശുപത്രികളാണ് ജില്ലയിലുളളത്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കൊവിഡ് ബാധിതര്‍ക്കു വേണ്ടി ഏഴ് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ തദ്ദേശ സയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.
രോഗവ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ ഈ സൗകര്യങ്ങള്‍ കൊണ്ട് മാത്രം എല്ലാ തരം രോഗികളെയും ഉള്‍ക്കൊളളുക പ്രയാസമായിരിക്കും. അതുകൊണ്ട് പ്രകട രോഗ ലക്ഷണങ്ങള്‍ ഉളളവരുടെ ചികിത്സയില്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം അത്യാവശ്യമാണ്. ജില്ലയില്‍ ഏതാനും സ്വകാര്യ ആശുപത്രികളില്‍ ഇതിനകം കൊവിഡ് ചികിത്സആരംഭിച്ചിട്ടുണ്ട്. ഇത്തരം സ്വകാര്യ ആശുപത്രികളില്‍ മറ്റു രോഗങ്ങള്‍ക്ക് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് കോവിഡ് ചികിത്സ ആവശ്യമായി വരുന്ന പക്ഷം അത് ലഭ്യമാക്കണം. ഇത് മറ്റു സ്വകാര്യ ആശുപത്രികള്‍ കൂടി മാതൃകയാക്കണമെന്നും കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ചികിത്സയ്ക്കായി മുന്നോട്ട് വരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.