കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എല്ല് പൊട്ടിയ 17 കാരന്റെ കൈ മുറിച്ചുമാറ്റി; തലശ്ശേരി ജനറല്‍ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

Google Oneindia Malayalam News

കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി 17 കാരന്റെ കുടുംബം. ഫുട്‌ബോള്‍ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നത് ചികിത്സാ പിഴവ് മൂലമാണ് എന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയത്. തലശേരി ചേറ്റംകുന്ന് നാസാ ക്വാര്‍ട്ടേര്‍സില്‍ താമസിക്കുന്ന അബൂബക്കര്‍ സിദ്ദീഖിന്റെ മകന്‍ സുല്‍ത്താനാണ് കൈ നഷ്ടമായത്.

പാലയാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് 17 കാരനായ സുല്‍ത്താന്‍. ഒക്ടോബര്‍ 30 നായിരുന്നു സുല്‍ത്താന് വീണ് പരിക്കേറ്റത്. വൈകീട്ട് വീടിന് അടുത്തുള്ള മൈതാനത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ഗ്രൗണ്ടില്‍ വീണാണ് സുല്‍ത്താന്റെ എല്ല് പൊട്ടിയത്. ഇതിനെ തുടര്‍ന്നാണ് തലശേരി ജനറല്‍ ആശുപത്രിക്കെതിരെ ചികിത്സാ പിഴവാണ് എന്ന ആരോപണം ഉയര്‍ന്നത്.

1

സുല്‍ത്താന്‍ വീണ ഉടനെ തന്നെ തലശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ഇവിടെ എക്‌സ്‌റേ മെഷീന്‍ കേടായതിനാല്‍ എക്‌സ്‌റേ എടുക്കാന്‍ കൊടുവള്ളി കോ-ഓപറേറ്റീവ് ആശുപത്രിയിലേക്ക് സുല്‍ത്താനെ കൊണ്ടുപോയി. ഇവിടെ നിന്ന് എക്‌സ്‌റേ എടുത്ത് ഒരു മണിക്കൂറില്‍ തന്നെ എക്‌സ്‌റേ തലശേരി ആശുപത്രിയില്‍ ഹാജരാക്കി. കുട്ടിയുടെ കൈയില്‍ രണ്ട് പൊട്ടലുണ്ടായിരുന്നു എന്ന് ഇതില്‍ നിന്ന് മനസിലാക്കി.

ഭിക്ഷാടനമാഫിയയില്‍ നിന്ന് ബാലികയെ രക്ഷപ്പെടുത്തിയ മമ്മൂട്ടി, പിന്നാലെ സുരേഷ് ഗോപിയും!! സിനിമയെ വെല്ലും ജീവിതംഭിക്ഷാടനമാഫിയയില്‍ നിന്ന് ബാലികയെ രക്ഷപ്പെടുത്തിയ മമ്മൂട്ടി, പിന്നാലെ സുരേഷ് ഗോപിയും!! സിനിമയെ വെല്ലും ജീവിതം

2

അന്ന് എക്‌സ്‌റേ ഫോട്ടോയെടുത്ത് അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ക്ക് അയച്ച് കൊടുക്കുകയും തുടര്‍ന്ന് സ്‌കെയില്‍ ഇട്ട് കൈ കെട്ടുകയും ചെയ്തു. എന്നാല്‍ കുട്ടിക്ക് പിന്നീട് കലശലായ വേദന അനുഭവപ്പെടുകയായിരുന്നു. പിറ്റേ ദിവസം ഡോക്ടര്‍ വിജുമോന്‍ സുല്‍ത്താന് ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചെങ്കിലും ഇതിന് വേണ്ട നടപടികള്‍ ഒന്നും തന്നെ കൈക്കൊണ്ടില്ല. അതിനിടെ സുല്‍ത്താന്റെ കൈയുടെ നിറം മാറി തുടങ്ങി.

'അന്നൊക്കെ നിരാശയായിരുന്നു... ആ സ്ത്രീയാണ് ജീവിക്കാന്‍ പഠിപ്പിച്ചത്, ദുരനുഭവം ഇപ്പോള്‍ മറന്നു'; ഷക്കീല'അന്നൊക്കെ നിരാശയായിരുന്നു... ആ സ്ത്രീയാണ് ജീവിക്കാന്‍ പഠിപ്പിച്ചത്, ദുരനുഭവം ഇപ്പോള്‍ മറന്നു'; ഷക്കീല

3

ഇതിനെ തുടര്‍ന്ന് വിജുമോന്‍ അടിയന്തിരമായി ശസ്ത്രക്രിയക്ക് വിധേയമാക്കി. ഒരു പൊട്ടല്‍ പരിഹരിച്ചുവെന്ന് അദ്ദേഹം അറിയിച്ചു എന്ന് രക്ഷിതാക്കള്‍ പറയുന്നു. പിന്നീട് നവംബര്‍ 11 നാണ് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചത് എന്ന് വീട്ടുകാര്‍ പറയുന്നു. എന്നാല്‍ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മികച്ച ചികിത്സ കിട്ടിയില്ല എ ന്നും കുടുംബം ആരോപിക്കുന്നു.

പണം കുമിഞ്ഞ് കൂടും, വെറുതെ ഇരുന്നാലും വരുമാനം.. ഐശ്വര്യത്തിന്റെ നാളുകള്‍; ഈ രാശിക്കാര്‍ക്ക് ഇനി ഭാഗ്യപ്പെരുമഴപണം കുമിഞ്ഞ് കൂടും, വെറുതെ ഇരുന്നാലും വരുമാനം.. ഐശ്വര്യത്തിന്റെ നാളുകള്‍; ഈ രാശിക്കാര്‍ക്ക് ഇനി ഭാഗ്യപ്പെരുമഴ

4

ഒടിഞ്ഞ കൈ മുഴുവനായി മുറിച്ച് മാറ്റണമെന്ന് മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാര്‍ പറഞ്ഞതോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ഇവിടെ വെച്ച് കൈമുട്ടിന് താഴേക്കുള്ള ഭാഗം മുറിച്ച് മാറ്റുകയുമായിരുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ പിഴവ് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനും കുട്ടിയുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

5

എന്നാല്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ല എന്നാണ് തലശേരി ജനറല്‍ ആശുപത്രി അധികൃതര്‍ പറയുന്നത്. കുട്ടിയുടൈ എല്ല് പൊട്ടി മൂന്നാമത്തെ ദിവസം കുട്ടിക്ക് കൈയ്യിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന കമ്പാര്‍ട്ട്‌മെന്റ് സിന്‍ഡ്രോം എന്ന അവസ്ഥ വന്നു എന്നും പിന്നീട് സര്‍ജറി ചെയ്‌തെങ്കിലും നീര്‍ക്കെട്ട് മാറാനുള്ളത് കൊണ്ട് കൈ തുന്നിക്കെട്ടിയിരുന്നില്ല എന്നും അധികൃതര്‍ പറയുന്നു.

6

സുല്‍ത്താന്റെ കൈയ്ക്ക് അണുബാധയ്ക്ക് സാധ്യതയുണ്ടെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു എന്നും പത്താമത്തെ ദിവസമാണ് അണുബാധ ശ്രദ്ധയില്‍ പെട്ടത് എന്നും തലശേരി ജനറല്‍ ആശുപത്രി അധികൃതര്‍ പറയുന്നു. ഇതിനൊപ്പം രക്തം വാര്‍ന്ന് പോയി. രക്തം വാര്‍ന്ന് പോയില്ലെങ്കില്‍ കൈ രക്ഷിക്കാന്‍ കഴിയുമായിരുന്നു എന്നും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഉടന്‍ മെഡിക്കല്‍ കോളേജിലേക്ക് വിടുകയും ചെയ്‌തെന്നും ആശുപത്രിയുടെ വാദം.

English summary
17-year-old's arm amputated after broken bone; Family accuses Thalassery General Hospital of malpractice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X