കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓൺലൈൻ പഠനം മുടങ്ങില്ല; കല്യാശ്ശേരിയിൽ 250 ടിവികൾ എത്തിച്ചു

  • By Aami Madhu
Google Oneindia Malayalam News

കല്യാശ്ശേരി; മണ്ഡലത്തിൽ ഇതുവരെയായി പഠന സൗകര്യമില്ലാത്ത കുട്ടികൾക്കായി 250 ടി വി, 23 ടാബ്, 5 സ്മാർട്ട് ഫോൺ എന്നിവ വിതരണം ചെയ്തതായി എംഎൽഎ ടിവി രാജേഷ്. മണ്ഡലത്തിലെ മുഴുവൻ കുട്ടികൾക്കും പഠന സൗകര്യമൊരുക്കുമെന്ന പ്രഖ്യാപനമാണ് ഇതിലൂടെ സാക്ഷാൽക്കരിക്കുന്നതെന്നും എംഎൽഎ പറഞ്ഞു.

ഓൺലൈൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് വ്യക്തികൾ, പ്രവാസി കുട്ടായ്മ, ആരാധനാലയങ്ങൾ, രാഷ്ട്രീയ-സാംസ്കാരിക സംഘടനകൾ, സഹകരണ സ്ഥാപനങ്ങൾ ,സ്വകാര്യ സ്ഥാപനങ്ങൾ ,അധ്യാപക-സർവ്വീസ് സംഘടനകൾ ,യുവജന-വിദ്യാർത്ഥി സംഘടനകൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് സൗകര്യമൊരുക്കിയത്. നിർദ്ധന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് സൗജന്യമായി കേബിൾ കണക്ഷൻ നൽക്കിയ കേബിൾ ടി വി ഓപ്പറേറ്റഴ്സ് അസോസിയേഷനെ പ്രത്യേകമായി അഭിനന്ദിക്കുന്നു.

school-1588

Recommended Video

cmsvideo
Excise driver KP Sunil's audio message came out | Oneindia Malayalam

ഇനിയും ഏതെങ്കിലും കുട്ടികൾ പ്രയാസമനുഭവിക്കുന്നുണ്ടെങ്കിൽ അവരുടെ വിവരം അടിയന്തിരമായി ശേഖരിക്കാൻ ഇന്ന് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേർന്ന യോഗത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്. മണ്ഡലത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളും മാടായി എഇഒ ഓഫീസിൽ നടന്ന യോഗത്തിൽ അവലോകനം ചെയ്തു. ഒന്നാം ക്ലാസിൽ ഇതുവരെയായി 2100 കുട്ടികൾ ചേർന്നു. രണ്ടു മുതൽ ഒമ്പതു വരെ ക്ലാസ്സുകളിലായി 1049 കുട്ടികൾ അൺ എയ്ഡ ഡ് വിദ്യാലയങ്ങളിൽ നിന്നായി പൊതു വിദ്യാലയത്തിൽചേർന്നു.

കുട്ടികളുടെ പഠന മികവിനായി യുഎസ്എസ്, എൽ എസ് എസ് സ്കോളർഷിപ്പിന് ഉള്ള പരിശീലനം ഈ വർഷവും തുടരാനും എൻ എം എം എസ് സ്കോർളിഷിപ്പിനുള്ള പരിശീലനം കൂടി ഏറ്റെടുക്കാനും തീരുമാനിക്കും.പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠന പിന്തുണ ഉറപ്പാക്കാൻ സമഗ്ര ശിക്ഷ നടപ്പിലാക്കിയ പ്രതിഭാ കേന്ദ്രം പ്രവർത്തനം മണ്ഡലാടിസ്ഥാനത്തിൽ വ്യാപിപ്പിക്കും. എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ ഇ ഒ മാരായ എം പി പ്രസന്ന, മുസ്തഫ പുളുക്കുൽ, വിവി മനോജ് കുമാർ, ബിപിസി രാജേഷ് കടന്നപ്പള്ളി എന്നിവർ പങ്കെടുത്തു.

ഒന്നും അവസാനിച്ചിട്ടില്ല;കാത്തിരിക്കുന്നത് ട്വിസ്റ്റ്? സൂചന നൽകി നേതാക്കളും,സാധ്യതകൾ ഇങ്ങനെഒന്നും അവസാനിച്ചിട്ടില്ല;കാത്തിരിക്കുന്നത് ട്വിസ്റ്റ്? സൂചന നൽകി നേതാക്കളും,സാധ്യതകൾ ഇങ്ങനെ

English summary
250 tv's distributed in Kalliasseri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X