• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂരിൽ 432 പേർക്ക് കൂടി കൊവിഡ്: കർശന നിയന്ത്രണങ്ങളുമായി പോലീസ് രംഗത്തിറങ്ങും

  • By Desk
Google Oneindia Malayalam News

ക​ണ്ണൂ​ർ: കണ്ണൂർ ജില്ലയിൽ കൊവിഡ് സമൂഹസമ്പർക്ക വ്യാപനം പിടിമുറുക്കിയിരിക്കെ കർശന നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടവും പൊലീസും തീരുമാനിച്ചു. ഇതനുസരിച്ച് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 432 പേ​ർ പുതുതായി കോ​വി​ഡ്19 രോഗബാധിതരായി. സമ്പർക്കത്തിലുടെ 385 പേ​ർ​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ 11 പേ​ർ​ക്കും വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ 4 പേ​ർ​ക്കും 32 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. രോഗവ്യാപനം തടയുന്നതിനായി അ​നാ​വ​ശ്യ​മാ​യി ന​ഗ​ര​ത്തി​ൽ ചു​റ്റി​ക്ക​റ​ങ്ങു​ന്ന​വ​രെ പി​ടി​കൂ​ടി കേ​സെ​ടു​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ടു​ത്ത ന​ട​പ​ടി​ക​ൾ സ്വീകരിക്കാൻ ജില്ലാ പൊലിസ് തീരുമാനിച്ചു.

 കോട്ടയത്ത് നാല് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: 336 പേർക്ക് വൈറസ് ബാധ, ചികിത്സയിലുള്ളത് 3941 പേർ!! കോട്ടയത്ത് നാല് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: 336 പേർക്ക് വൈറസ് ബാധ, ചികിത്സയിലുള്ളത് 3941 പേർ!!

ക​ട​ക​ളി​ൽ സാ​മൂ​ഹ്യ​അ​ക​ലം പാ​ലി​ക്കാ​തെ വ്യാ​പാ​രം ന​ട​ത്തു​ന്ന ഉ​ട​മ​ക​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കും. സാ​ധ​നം വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​ർ അ​ക​ലം പാ​ലി​ക്കാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​യാ​ൽ അ​വ​ർ​ക്കെ​തി​രേ​യും ന​ട​പ​ടി​യു​ണ്ടാ​കും. ക​ട​ക​ളു​ടെ വ​ലു​പ്പ​ത്തി​ന​നു​സ​രി​ച്ച് ഒ​രു സ​മ​യ​ക്ര​മം നി​ർ​ദേ​ശി​ക്ക​ണം. മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്ക് കൂ​ടി​യ പി​ഴ ഈ​ടാ​ക്കും.


കു​ട്ടി​ക​ളും പ്രാ​യ​മു​ള്ള​വ​രും ന​ഗ​ര​ത്തി​ൽ എ​ത്തു​ന്ന​ത് വി​ല​ക്കാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​ൽ ചു​റ്റി​ക്ക​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തും. പാ​ർ​ക്കു​ക​ളി​ൽ ആ​ളു​ക​ൾ എ​ത്തു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. പ​യ്യാ​ന്പ​ലം, നീ​ർ​ക്ക​ട​വ്, ചാ​ൽ ബീ​ച്ച്, മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നു മു​ത​ൽ കൂ​ടു​ത​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​നാ​യി ഉ​ണ്ടാ​കും.

കഴിഞ്ഞ ദിവസം ആ​ർ​ടി ഓ​ഫീ​സി​ലെ ജ​ന​സേ​വാ കേ​ന്ദ്ര​ത്തി​ൽ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ കൂ​ട്ട​മാ​യി നി​ന്നാ​ണ് ആ​വ​ശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ച്ച​ത്. ഇ​തും പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ ഇ​ നി മുതൽ പോ​ലീ​സി​ന്‍റെ നി​യ​ന്ത്ര​ണ​മു​ണ്ടാ​കും. ബാ​ങ്കു​ക​ളി​ൽ ഇ​ട​പാ​ടു​കാ​രെ കൂ​ടു​ത​ൽ സ​മ​യം നി​ർ​ത്താ​തെ കാ​ര്യ​ങ്ങ​ൾ പെ​ട്ടെ​ന്നു തീ​ർ​ത്തു​കൊ​ടു​ക്കാ​ൻ വി​വി​ധ ബാ​ങ്ക് മാ​നേ​ജ​ർ​മാ​ർ​ക്ക് പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി.

അ​നാ​വ​ശ്യ കാ​ല​ത്താ​മ​സ​മൊ​ഴി​വാ​ക്കി ടോ​ക്ക​ൺ സി​സ്റ്റം വ​ഴി ഇ​ട​പാ​ടു​ക​ൾ എ​ളു​പ്പ​മാ​ക്കാ​നും നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്. നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്കാ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ബാ​ങ്കു​ക​ളും ഏ​ഴു ദി​വ​സം വ​രെ അ​ട​ച്ചി​ടേ​ണ്ടി​വ​രു​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് 50 പേ​ർ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി നൂ​റി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന​താ​യി പോ​ലീ​സി​ന് മ​ന​സി​ലാ​യി​ട്ടു​ണ്ട്. ഇ​ത്ത​രം ക​ല്യാ​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. മ​ര​ണാ​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ ആ​ളു​ക​ളു​ടെ എ​ണ്ണം 20 ആ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ണ്ടെ​യ്മെ​ന്‍റ് സോ​ണു​ക​ളി​ൽ നി​ന്നും നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ആ​ളു​ക​ൾ മ​ര​ണ​വീ​ട്ടി​ലെ​ത്തു​ന്ന​ത് ത​ട​യും.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 14 ദി​വ​സം നി​ർ​ബ​ന്ധി​ത ക്വാ​റ​ന്‍റൈ​ൻ വേ​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ക്കു​ന്ന​വ​ർ ശ്ര​ദ്ധി​ക്ക​ണം.അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പൂ​ർ​ണ വി​വ​ര​ങ്ങ​ൾ അ​ത​ത് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ അ​റി​യി​ക്കു​ക​യും വേ​ണം. തൊ​ഴി​ലാ​ളി​യു​ടെ ഫോ​ട്ടോ, മേ​ൽ​വി​ലാ​സം, നാ​ട്ടി​ലെ മേ​ൽ​വി​ലാ​സം, സ്പോ​ൺ​സ​ർ, ആ​ധാ​ർ കോ​പ്പി എ​ന്നീ വി​വ​ര​ങ്ങ​ളാ​ണ് പോ​ലീ​സി​ൽ അ​റി​യി​ക്കേ​ണ്ട​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ദി​നം​പ്ര​തി അവശ്യസാ​ധ​ന​ങ്ങ​ൾ വാ​ങ്ങി വ​രു​ന്ന മൊത്ത വ്യാ​പാ​രി​ക​ൾ​ക്കെ​തി​രേ​യും നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

English summary
432 New Coronavirus cases reported from Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X