ക്ഷേത്ര കലവറ നിറ ഘോഷയാത്രയ്ക്കിടെ പടക്കം പൊട്ടി ക്ഷേത്രകമ്മിറ്റി ഭാരവാഹിക്ക് പരുക്കേറ്റു

ചക്കരക്കല്‍:ഇരിവേരി പുലിദേവക്ഷേത്രാത്‌സവത്തിന്റെ മുന്നോടിയായി നടന്ന കലവറ നിറയ്ക്കല്‍ ഘോഷയാത്രയ്ക്കിടെ പടക്കം പൊട്ടി ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ക്ഷേത്രകമ്മിറ്റി സെക്രട്ടറി ചാലില്‍ശശീന്ദ്രനാ(57)ണ് പരുക്കേറ്റത്.
ഞായറാഴ്ച്ച വൈകുന്നേരം നാലുമണിയോടെ ഇരിവേരിക്കാവിനടുത്തെ റോഡിലാണ് അപകടമുണ്ടായത്. സ്ത്രീകളുംകുട്ടികളുമുള്‍പ്പെടെനൂറുകണക്കിനാളുകള്‍ പങ്കെടുത്ത കലവറ നിറയ്ക്കല്‍ ഘോഷയാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.
ഉത്‌സവാഘോഷത്തിനിടെ ഗുണ്ടുപടക്കം പൊട്ടിക്കുന്നതിനിടെയിലാണ് തെറിച്ചു വീണു ചാലില്‍ ശശിക്ക് പരുക്കേറ്റത്. കാലിനടുത്തായി വീണ ഗുണ്ടു പടക്കം ഉഗ്രശബ്ദത്തോടെ പൊട്ടുകയായിരുന്നു.
ഉടന്‍ തന്നെ ഉത്‌സവകമ്മിറ്റിഭാരവാഹികളും നാട്ടുകാരും ചേര്‍ന്നു ശശിയെ ചാല മിംമ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. ചക്കരക്കല്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്. കലവറ ഘോഷയാത്രയ്ക്കിടെ റോഡരികില്‍ നിന്നും തീകൊളുത്തിയ പടക്കം ഘോഷയാത്രയ്ക്കിടെ തെറിച്ചുവീഴുകയായിരുന്നു. ഉഗ്രശബ്ദത്തോടെയാണ് ഗുണ്ടുപടക്കം പൊട്ടിത്തെറിച്ചത്. റോഡരികിലെ വീടുകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. അലക്ഷ്യമായ സ്‌ഫോടക വസ്തു കൈക്കാര്യം ചെയ്തതിന് പൊലിസ് കേസെടുത്തിട്ടുണ്ട്. വടക്കെമലബാറിലെ അതിപ്രശസ്തമായ പുലിദൈവ ക്ഷേത്രങ്ങളിലൊന്നാണ് ഇരിവേരിയിലേത്. കഴിഞ്ഞ ദിവസമാണ് ഇവിടെ തിറമഹോത്‌സവം തുടങ്ങിയത്. പുളളിക്കരിങ്കാളി, പുല്ലൂര്‍ കാളി, പുലിക്കണ്ണന്‍,പുല്ലൂര്‍ കണ്ണന്‍,പുലിമുത്തപ്പന്‍, പുലിമുത്താച്ചി, കല്ലിങ്കല്‍ പൂക്കുലവന്‍ തിരുമുടി എന്നിവയാണ് ഇവിടെ കെട്ടിയാടുന്ന തെയ്യക്കോലങ്ങള്‍.നേരത്തെ സി.പി. എം. ബി.ജെ. പി സംഘര്‍ഷം നിലനിന്നിരുന്ന പ്രദേശങ്ങളിലൊന്നാണ് ഇരിവേരി. ചക്കരക്കല്‍ പൊലിസ് ഇന്‍സ് പെക്ടര്‍ ശ്രീജിത്ത് കോടെരിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തി പടക്കത്തിന്റെ സാമ്പിള്‍ ശേഖരിച്ചു. അത്യുഗ്ര സ്‌ഫോടന ശേഷിയുളള ഗുണ്ടുപടക്കമാണ് കലവറ ഘോഷയാത്രയുടെ പിന്‍വശത്തേക്ക് പൊട്ടിത്തെറിച്ചതെന്നാണ് പൊലിസ് പറയുന്നത്. നേരത്തെ സി. പി. എം - ആര്‍. എസ്. എസ് സംഘര്‍ഷമുളള പ്രദേശങ്ങളിലൊന്നാണ് ഇരിവേരി. അതുകൊണ്ടു തന്നെ ഇവിടെ പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications