കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'പയ്യന്നൂരില്‍ നടക്കുന്നത് പാര്‍ട്ടിയുടെ ആത്മവിശ്വാസം തകര്‍ക്കാനുള്ള മാധ്യമ ഗൂഡാലോചന'

Google Oneindia Malayalam News

കണ്ണൂര്‍:പയ്യന്നൂരില്‍ നടക്കുന്നത് പാര്‍ട്ടിയുടെ ആത്മവിശ്വാസത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്ന് എ വിജയരാഘവന്‍. മാധ്യമങ്ങള്‍ സിപി എമ്മിനെതിരെ വ്യാജ വാര്‍ത്ത സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.പയ്യന്നൂരിലെ പാര്‍ട്ടി ഒറ്റക്കെട്ടായിചെങ്കൊടിക്ക് കീഴിലുണ്ടെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഒരുവിഭാഗം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും എ.വിജയരാജന്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് നിരക്കാത്തതൊന്നും ചെയ്യാത്ത പാര്‍ട്ടിയാണ് സിപി എം പിരിക്കുന്ന പണത്തിന് കൃത്യമായി കണക്കു സൂക്ഷിക്കുകയും അതു പാര്‍ട്ടികമ്മിറ്റികളില്‍ അവതരിപ്പിക്കാറുമുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.

സിപിഎം വെള്ളൂര്‍ ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യാനാണ് എ.വിജയരഘവന്‍ പയ്യന്നൂരിലെത്തിയത്. പയ്യന്നൂരിലെ പാര്‍ട്ടി ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളവേയാണ് വിമത നേതാവ് വികുഞ്ഞികൃഷ്ണന്റെ നാടായ വെള്ളൂരില്‍ പുതിയ പാര്‍ട്ടി ഓഫിസ് ഉദ്ഘാടനം ചെയ്യാനായി എ.വിജയരാഘവനെത്തിയത്. പയ്യന്നൂരിലെ പാര്‍ട്ടിക്കുള്ളിലെ വിവാദങ്ങള്‍ വിജയരാഘവന്‍ സിപി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍, ടി.വി രാജേഷ് എന്നിവരുമായി ചര്‍ച്ച ചെയ്തുവെന്നാണ്‌സൂചന. ഇതിനിടെ ആരോപണ വിധേയനായ ടി.ഐ മധുസൂദനന്‍ എം. എല്‍. എയെ പരിപാടിയില്‍ പങ്കെടുപ്പിച്ചതിന് വെള്ളൂരിലെ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടെയില്‍ കടുത്ത അമര്‍ഷമുണ്ട്.

cpm


വെള്ളൂര്‍ ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തില്‍ ആള്‍ക്കൂട്ടത്തിലൊരാളായി പാര്‍ട്ടിനീക്കം ചെയ്ത മുന്‍ ഏരിയാസെക്രട്ടറി വി.കുഞ്ഞികൃഷ്ണന്റെ സാന്നിധ്യം. സോഷ്യല്‍മീഡിയിയല്‍ പ്രചരിക്കുന്നുണ്ട്.
പരിപാടിയില്‍ നിന്നും മാറ്റിനിര്‍ത്തുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്ന ആരോപണവിധേയനായ എം. എല്‍. എ ടി. ഐ മധുസൂദനന്‍ പാതക ഉയര്‍ത്തിയാണ് വെള്ളൂരില്‍ സി.പി. എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍ ഉദ്ഘാടകനായെത്തിയ പരിപാടി തുടങ്ങിയത്. ഇതു എരീതയില്‍ എണ്ണയൊഴിക്കുന്ന സാഹചര്യമാണുണ്ടാക്കിയിട്ടുള്ളത്.

'വേട്ടക്കാരന്റെ ലിംഗം മുറിക്കുന്ന 22 ഫീമെയില്‍ കോട്ടയം ആണ് ഈ നൂറ്റാണ്ടിലെ ഏറ്റവും നല്ല സിനിമ''വേട്ടക്കാരന്റെ ലിംഗം മുറിക്കുന്ന 22 ഫീമെയില്‍ കോട്ടയം ആണ് ഈ നൂറ്റാണ്ടിലെ ഏറ്റവും നല്ല സിനിമ'

സി.പി. എം വെള്ളൂര്‍ ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തില്‍ ടി. ഐ മധുസൂദനന്‍ എം. എല്‍. എയ്‌ക്കെതിരെ ആരോപണമുന്നയിച്ചതിന് തല്‍സ്ഥാനത്തു നിന്നും അച്ചടക്ക നടപടിയുടെ ഭാഗമായി നീക്കം ചെയ്ത ഏരിയാ സെക്രട്ടറി വി.കുഞ്ഞികൃഷ്ണന്‍ പങ്കെടുത്തുവെങ്കിലും പാര്‍ട്ടിക്കുള്ളില്‍ ഇപ്പോഴും അമര്‍ഷം പുകയുകയാണ്. പാര്‍ട്ടി ഏരിയാകമ്മിറ്റി അംഗമായി തുടരുന്നുണ്ടെങ്കിലും വേദിയില്‍ കയറാതെ കുഞ്ഞികൃഷ്ണന്‍ സദസിലൊരാളായി ഇരുന്നത് അദ്ദേഹത്തെ അനുകൂലിക്കുന്നവരെ വ്രണപ്പെടുത്തിയിട്ടുണ്ട്. ഒരു കോടിയുടെ തട്ടിപ്പ് കേസില്‍

ആരോപണ വിധേയനായ ടി. ഐ മധുസൂദനനെ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ പരിഗണിച്ചു പരിപാടിയില്‍ പങ്കെടുപ്പിക്കില്ലെന്ന അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും പരിപാടിയില്‍ മുഖ്യാതിഥിയായതുംപതാക ഉയര്‍ത്തിയതും മധുസൂദനനന്‍ തന്നെയായിരുന്നു. ഇതോടെ ജില്ലാനേതൃത്വം മധുസൂദനനെ പൂര്‍ണമായും സംരക്ഷിച്ചു കൊണ്ടാണ് മുന്‍പോട്ടു പോകുന്നതെന്ന നിലപാടില്‍ തന്നെയാണെന്ന് വ്യക്തമായി. വി. കുഞ്ഞികൃഷ്ണന്റെ നാടായ വെള്ളൂരിലാണ് ദേശീയ പാതയ്ക്കായി പൊളിച്ചുമാറ്റേണ്ടി വന്ന പഴയ കെട്ടിടത്തിനു പകരം പുതിയ പാര്‍ട്ടി ഓഫിസ് സി.കണ്ണന്‍നായര്‍ സ്മാരകമെന്ന പേരില്‍ പണിതത്.

സൂര്യനാല്‍ ചുംബിക്കപ്പെട്ട പ്രഭാതം; ചുവന്ന പൊട്ടില്‍ സുന്ദരിയായി അനുശ്രീ..

ന്നും വി.കുഞ്ഞികൃഷ്ണന്‍ വിട്ടു നില്‍ക്കുമെന്ന ആശങ്കയുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം രാത്രിയില്‍ സി.പി. എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, സംസ്ഥാന കമ്മിറ്റിയംഗം ടി.വി രാജേഷ് എന്നിവര്‍ നടത്തിയ കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ വത്സന്‍ പനോളി, ടി. ഐ മധുസൂദനന്‍ എം. എല്‍. എ,ടി.വി രാജേഷ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.


English summary
A Vijayaraghavan said that what is happening in Payyanur is a conspiracy to destroy the confidence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X