Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രിപ്പുവിളിച്ചു ഡ്രൈവര്‍മാരെ കൊളളയടിച്ച കോഴിക്കോട് സ്വദേശിയായ യുവാവ് കണ്ണൂരില്‍ അറസ്റ്റില്‍

thief

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സ്ഥിരമായി ഓട്ടൊ ഡ്രൈവര്‍മാരെ പറ്റിച്ച് പണം കൈക്കലാക്കുന്ന തട്ടിപ്പ് വീരനെ വ്യാപാരിയുടെ അവസരോചിതമായ ഇടപെടലിനെത്തുടര്‍ന്ന് പിടികൂടാനായി. തിങ്കളാഴ്ച്ച വൈകുന്നേരം നാലുമണിയോടെ ദേശീയ പാതയിലെ താഴെചൊവ്വയിലെ തലശ്ശേരി ഭാഗത്തേക്കുള്ള ബസ്സ് സ്റ്റോപ്പ് പരിസരത്ത് വെച്ച് പണം തട്ടി രക്ഷപ്പെടാന്‍ ശ്രമിച്ച കോഴിക്കോട് മാങ്കടവിലെ എം.കെ.ഹൗസില്‍ മുഹമ്മദ് താഹ യെ (46)യാണ് നാട്ടുകാരും വ്യാപാരികളും സാഹസികമായി പിടികൂടി ടൌണ്‍ പൊലിസില്‍ ഏല്‍പ്പിച്ചത്.ഓട്ടൊ - ടാക്‌സി ഡ്രൈവര്‍മാരെ ട്രിപ്പ് വിളിക്കയും യാത്രക്കിടെ സൗഹൃദത്തിലാവുകയും ചെയ്ത ശേഷം പല കാരണങ്ങള്‍ പറഞ്ഞ് അവരില്‍ നിന്ന് 1000 മുതല്‍ പതിനായിരം രൂപ വരെ വാങ്ങി മുങ്ങുകയാണ് പ്രതിയുടെ രീതിയെന്ന് നാട്ടുകാര്‍ പറഞ്ഞു.


കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ നിന്നും താഴെ ചൊവ്വയിലേക്ക് ഓട്ടോറിക്ഷ ഡ്രൈവറെ ട്രിപ്പുവിളിച്ചു കൊണ്ടു പോയതിനു ശേഷം കൊളളയടിച്ച കേസിലെ പ്രതിയെ കണ്ണൂര്‍ ടൗണ്‍ പൊലിസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.വളപട്ടണം മന്ന മായിച്ചാന്‍ കുന്നില്‍ വാടകയ്ക്കു താമസിക്കുന്ന കോഴിക്കോട് ജില്ലയിലെ മാങ്കടവിലെ എം. കെഹൗസില്‍ എം.കെ മുഹമ്മദ് താഹയെയാണ്(46) കണ്ണൂര്‍ ടൗണ്‍ സി. ഐ ബിനുമോഹനും സംഘവും അറസ്റ്റു ചെയ്തത്.


ടാക്‌സിയും ഓട്ടോറിക്ഷയും വാടകയ്ക്കു വിളിച്ച് ഡ്രൈവര്‍മാരെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി പണം കൊളളയടിക്കുന്നതാണ്ഇയാളുടെ രീതിയെന്ന് പൊലിസ് പറഞ്ഞു.തിങ്കളാഴ്ച്ചഉച്ചയ്ക്ക് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ നിന്നും ഓട്ടോറിക്ഷ താഴെചൊവ്വയിലേക്ക്ട്രിപ്പുവിളിക്കുകയായിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെടുകയും ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന 8500 ഭീഷണിപ്പെടുത്തി ബലമായി പിടിച്ചുവാങ്ങുകയായിരുന്നു.

ഓട്ടോ ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് താഴെചൊവ്വയില്‍ വെച്ചു പ്രതി പിടിയിലായത്. ജില്ലയുടെ പലഭാഗത്തും ഇയാള്‍ സമാനമായ രീതിയില്‍ കവര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. നേരത്തെ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട അടുത്ത കാലത്ത് പുറത്തിറങ്ങി വീണ്ടും കൊളളയടി തുടരുകയായിരുന്നു. മാന്യമായി വസ്ത്രം ധരിച്ച് ബാങ്ക്ഉദ്യോഗസ്ഥരുടെ ഭാവത്തോടെ എത്തുന്ന ഇയാള്‍ഓട്ടോഡ്രൈവറുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് അവരെ ട്രിപ്പുവിളിച്ചുകൊണ്ടു പോയി കൊളളയടിക്കുകയുമാണ് ചെയ്തിരുന്നത്. ഇതിനിടെ പലകാരണങ്ങള്‍ പറഞ്ഞ് ആയിരം മുതല്‍ പതിനായിരം വരെ ഇയാള്‍ കടംവാങ്ങിയതായും പരാതിയുണ്ട്. എന്നാല്‍ കൊളളയടിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും പരാതി നല്‍കാന്‍ തയ്യാറായിട്ടില്ലെന്ന് പൊലിസ് പറഞ്ഞു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മുഹമ്മദ് താഹ കണ്ണൂരില്‍ വാടകയ്ക്കു താമസിച്ചുവരികയാണ്. നേരത്തെ നിരവധി തട്ടിപ്പ്, പിടിച്ചു പറി കേസുകളില്‍ പ്രതിയാണ് ഇയാള്‍. കണ്ണൂര്‍ വിമാനത്താവളത്തിനടുത്തുളള ടൗണായ ചാലോട് ഇതിനു സമാനമായ രണ്ടു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ അതിനു പിന്നില്‍ എം.കെ മുഹമ്മദ് താഹയാണോയെന്നു ഇതുവരെ വ്യക്തമായിട്ടില്ല. ഈക്കാര്യത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് കണ്ണൂര്‍ ടൗണ്‍ എസ്. ഐ നസീബ് പറഞ്ഞു. കാഴ്ച്ചയില്‍ മാന്യമായ വസ്ത്രധാരണം നടത്തി ചാലോടെത്തിയ അഞ്ജാതന്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുമായി സൗഹൃദത്തിലാവുകയും ട്രിപ്പുവിളിച്ചു കൊണ്ടു പോയി ഇവരില്‍ നിന്നും പണം കടംവാങ്ങിമുങ്ങുകയായിരുന്നു. ചാലോട് ഓട്ടോസ്റ്റാന്‍ഡിലെ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ പിപി ബാലകൃഷ്ണന് 9500 രൂപയും കുറ്റിയാട്ടൂര്‍ വടുവന്‍കുളം സ്വദേശി പി.കെ ധനേഷിന് 11,600 രൂപയും ഇങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട്. പണം തട്ടിയയാളുടെ ദൃശ്യം സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇതു മുഹമ്മദ് താഹയാണോയെന്നു പരിശോധിക്കുമെന്നും തിരിച്ചറിയല്‍ പരേഡ് നടത്തുമെന്നും കണ്ണൂര്‍ ടൗണ്‍ പൊലിസ് അറിയിച്ചു.താഴെചൊവ്വയില്‍ നിന്നും വ്യാപാരികളും ഡ്രൈവര്‍മാരും ഇയാളെ തിരിച്ചറിഞ്ഞതോടെ മുഹമ്മദ് താഹ തൊട്ടടുത്തുളള പളളിവളപ്പിലേക്ക് ഓടിക്കയറുകയായിരുന്നു. എന്നാല്‍ പളളിക്കമ്മിറ്റിഭാരവാഹികളുടെ സഹായത്തോടെയാണ് താഹയെ വ്യാപാരികളും നാട്ടുകാരും കൂടി പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+