സർക്കാർ നൂറ് ദിന കർമ്മപദ്ധതിയിൽ ആറളം ഫാമും: വൈവിധ്യവൽക്കരണത്തിന് വേഗം കൂടുവെന്ന് പ്രതീക്ഷ
ഇരിട്ടി : മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നൂറുദിന കര്‍മ്മപദ്ധതിയില്‍ ആറളം ഫാമും ഇടം പിടിച്ചതോടെ ഫാമില്‍ നടക്കുന്ന വൈവിധ്യവല്‍ക്കരണത്തിന് വേഗതകൂടുമെന്ന് പ്രതീക്ഷ ശക്തമാകുന്നു.. നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ആറളം ഫാമിന്റെ വികസനത്തിനായി നേരത്തെ കാര്‍ഷിക സര്‍വകലാശാലയാണ് വൈവിധ്യ വല്‍ക്കരണ പദ്ധതികള്‍ സർക്കാരിനു മുൻപിൽ സമര്‍പ്പിച്ചത്.
ഈ പദ്ധതി പ്രവര്‍ത്തനങ്ങളാണ് മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ്മ പദ്ധതിയില്‍ ഇടം പിടിച്ചിട്ടുള്ളത്. ഈക്കാര്യം പ്രഖ്യാപിച്ചതോടെ ഫാമില്‍ തുടരുന്ന വികസന പ്രവര്‍തനങ്ങള്‍ക്കും കാര്‍ഷിക പ്രോല്‍സാഹന പദ്ധതികള്‍ക്കും വേഗതയേറുമെന്നാണ് തൊഴിലാളികളുടെയും പ്രദേശവാസികളുടെയും പ്രതീക്ഷ. കാര്‍ഷിക സര്‍വകലാശാലാ ഗവേഷണ വിഭാഗം ആറളം ഫാമിനായി 14.56 കോടിയുടെ വികസന പദ്ധതിയാണ് സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം മൂന്ന് കോടി രൂപ സര്‍ക്കാര്‍ ഇതിനായി അനുവദിച്ചിരുന്നു. ഒപ്പം ഫാമില്‍ വേതനക്കുടിശ്ശിക നല്‍കാനായി നാല് കോടിയും അന്ന് സര്‍ക്കാര്‍ നല്‍കി.

മൂന്നു കോടി ലഭിച്ചതോടെ ഫാമില്‍ വൈവിധ്യ വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു . ഇതിനെത്തുടര്‍ന്നാണ് ഇരിട്ടിയില്‍ ഫാം ഉല്‍പ്പന്ന വില്‍പ്പനക്കായി തണല്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റാരംഭിച്ചത് . കൂടാതെ ഫാമിലെ 3500 ഏക്കറില്‍ കൃഷി, മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണം, വിപണനം, ഫാം ടൂറിസം, വന്‍കിട വിത്ത് തൈ വില്‍പ്പന നഴ്സറി, നഴ്സറിക്കാവശ്യമായ മാതൃവൃക്ഷത്തോട്ടം തയ്യാറാക്കല്‍ എന്നീ പദ്ധതികള്‍ മൂന്ന് കോടി മുടക്കി ആദ്യ ഘട്ടത്തില്‍ നടപ്പാക്കുകയാണ്. കൃഷിചെയ്യാതെ കാട് കയറിയ ഫാമിലെ മുഴുവന്‍ സ്ഥലത്തും റംബൂട്ടാന്‍ പോലുള്ള പുതുതലമുറ കൃഷിയിറക്കാനും പദ്ധതിയായി. ഒപ്പം സുഭിക്ഷകേരളം പദ്ധതിയില്‍ കരനെല്ല് ഉല്‍പ്പാദിപ്പിച്ച് കുത്തി അരിയാക്കി വില്‍ക്കാനും കഴിഞ്ഞ വര്‍ഷം ഫാമിന് സാധിച്ചത് സര്‍ക്കാര്‍ സഹായത്തിലാണ് . ഫാമില്‍ കൃഷിയില്‍ യന്ത്രവല്‍കരണത്തിനും തുടക്കമിട്ടുകഴിഞ്ഞു.
പരമ്പരാഗത ജലസമ്പത്ത് ഉപയോഗിച്ച് മല്‍സ്യകൃഷി, വിദേശികള്‍ക്ക് അടക്കം ഫാമില്‍ താമസിച്ച് ഹ്രസ്വ, മധ്യകാല കൃഷികള്‍ സ്വയം ചെയ്ത് വിളവെടുക്കാനുള്ള വിനോദ സഞ്ചാരാധിഷ്ടിത കാര്‍ഷിക പ്രവര്‍ത്തനം എന്നിവയും വൈവിധ്യവല്‍കരണ ഭാഗമായി നടപ്പാക്കാനാണ് പദ്ധതിയാവുന്നത്. ബോട്ട് സര്‍വീസാരംഭിക്കാനും ഉദ്ദേശമുണ്ട്. ഫാം ടൂറിസം പദ്ധതിക്ക് രണ്ടരക്കോടി രൂപയുടെ പ്രത്യേക നിര്‍ദേശവും സര്‍ക്കാര്‍ പരിഗണിക്കും.
ഫാമില്‍ കൂറ്റന്‍ മഴവെള്ള സംഭരണിയും നിര്‍മിക്കും. സംസ്ഥാനത്തെയും ദക്ഷിണേന്ത്യയിലെ കേന്ദ്രങ്ങളിലെയും മേത്തരം വിത്ത് തേങ്ങ എത്തിച്ച് ലക്ഷക്കണക്കിന് തെങ്ങിന്‍ തൈകളും വിത്ത് തേങ്ങയും വില്‍ക്കുന്ന കേന്ദ്രമായി ആറളം ഫാമിനെ മാറ്റും. വിത്ത് തൈ നഴ്സറി ഇതിനകം ഹൈടെക്ക് നിലവാരത്തിലേക്ക് ഉയര്‍ത്തി. വലിയ സാമ്പത്തിക ബാധ്യതയില്ലാത്ത ജലസേചന പദ്ധതികളും ഫാമില്‍ നടപ്പാക്കും.
അട്ടപ്പാടി സഹകരണ സൊസൈറ്റി സമര്‍പ്പിച്ച പദ്ധതിയും ആറളം ഫാമിനൊപ്പം നൂറ് ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും വലുതും ഫലഭൂയിഷ്ടവുമായ ó ഫാമുകളില്‍ ഒന്നായിരുന്നു ആറളം ഫാം. എന്നാല്‍ കേന്ദ്രഗവര്‍മ്മെണ്ടിന്റെ കയ്യിലായിരുന്ന ഫാം 2004 ല്‍ കേരളാ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ഏഴായിരം ഏക്കറോളം ഉണ്ടായിരുന്ന ഭൂമിയില്‍ പകുതി ആദിവാസി പുനരധിവാസ മേഖലയാക്കി മാറ്റുകയും ചെയ്തു.
എന്നാല്‍ ആറളം ഫാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് കാട്ടുമൃഗ ശല്യം. കാട്ടാനകളും, കാട്ടുപന്നികളും, കുരങ്ങുകളും അനുദിനം ഫാമിനെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വനത്തിലെന്നപോലെ മുപ്പതോളം കാട്ടാനക്കൂട്ടങ്ങളാണ് സ്ഥിരമായി ഫാമിലെ കാര്‍ഷിക മേഖലയില്‍ തമ്പടിച്ചു കിടക്കുന്നത് . ഇതിന് പരിഹാരം കാണാതെ മറ്റു പ്രവര്‍ത്തനങ്ങളൊന്നും ഫലം കാണുകയില്ലെന്ന ആശങ്ക ശക്തമാണ്.












Click it and Unblock the Notifications