തലശേരിയിൽ വയോധിക ഓട്ടോറിക്ഷയിൽ നിന്നും വീണു മരിച്ച സംഭവം കൊലപാതകം: പ്രതി റിമാൻഡിൽ
തലശേരി: തലശേരിയിൽ ഓട്ടോയിൽ നിന്നും വയോധിക തെറിച്ചു വീണു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. പ്രതിയായ ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിനു കാരണമെന്നും തലയ്ക്കടിച്ചു കൊന്നതിനു ശേഷം ഓട്ടോറിക്ഷയിൽ മൃതശരീരം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. ഓട്ടോറിക്ഷയിൽ നിന്നും സ്ത്രീയുടെ കരച്ചിൽ കേട്ടുവെന്ന പരിസരവാസികളുടെ മൊഴിയാണ് കേസിൽ നിർണായകമായത്.
കായികമേഖലയുടെ വികസനത്തിനായി സംസ്ഥാന സര്ക്കാര് ചെലവഴിച്ചത് 1000 കോടി: മന്ത്രി ഇപി ജയരാജന്
സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ, തലശേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ മൂസ വള്ളിക്കാടൻ എന്നിവരുടെ നേരിട്ടുള്ള മേൽ നോട്ടത്തിൽ മണിക്കൂറുകൾക്കുള്ളിലാണ് തലശേരി പോലീസ് കൊലപാതകക്കേസ് തെളിയിച്ചത്. ഗോപാൽപേട്ട ഫിഷറീസ് കോമ്പൗണ്ടിൽ പടിഞ്ഞാറെ പുരയിൽ ശ്രീധരി (52) കൊല്ലപ്പെട്ട കേസിലാണ് പ്രതിയും ശ്രീധരിയുടെ സുഹൃത്തുമായ ഗോപാൽ പേട്ട സ്വദേശി ഗോപാലകൃഷ്ണനെ (58) അറസ്റ്റ് ചെയ്തത്. റിമാന്റിൽ കഴിയുന്ന പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.
സിറ്റി കമ്മീഷണർ ഇളങ്കോ തലശേരിയിലെത്തുകയും കൊല്ലപ്പെട്ട സ്ത്രീ ജോലി ചെയ്തിരുന്ന മാളിലും ഇടറോഡുകളും ദീർഘ ദൂരം നടന്ന് തെളിവുകൾ ശേഖരിക്കാൻ നേതൃത്വം നൽകുകയും ചെയ്തിരുന്നു.ഞായറാഴ്ച രാത്രി 8.30 നാണ് ജെ.ടി റോഡിൽ ഓട്ടോറിക്ഷയിൽ നിന്നും തെറിച്ച് വീണ നിലയിൽ ശ്രീധരിയെ ദേശവാസികൾ കണ്ടെത്തുന്നത്.
അതുവഴി വന്ന ഒരു ഓട്ടോറിക്ഷ ഡ്രൈവർ ഇവരെ ജനറൽ ആശുപത്രിയിലെത്തിച്ചു. അതീവ ഗുരുതരാവസ്ഥയിലായതിനാൽ ശ്രീധരിയെ തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയും വെന്റിലേറ്ററിലാക്കുകയും ചെയ്തു. പിന്നീട് ഇവർ മരണമടയുകയായിരുന്നു. വിവരമറിഞ്ഞ് തലശേരി എസ് ഐ അഷറഫ്, എ എസ് ഐ മാരായ വിനീഷ്, സഹദേവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജേഷ്, സുജേഷ്, എന്നിവർ ആശുപത്രിയിലേക്കും സംഭവ സ്ഥലം പരിശോധിക്കുകയും ചെയ്തു. സാധാരണ അപകടം എന്ന നിലയിലായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാൽ സംഭവ സ്ഥലത്ത് നിന്നും ഓട്ടോറിക്ഷയിൽ നിന്നും സ്ത്രീയുടെ കരച്ചിൽ കേട്ടുവെന്ന ദേശവാസിയുടെ മൊഴിയാണ് നിർണായകമായത്.
നാല് വർഷമായി ശ്രീധരിയുമായി സൗഹൃദമുള്ള പ്രതി ശ്രീധരിയേയും ഓട്ടോറിക്ഷയിൽ ഇരുത്തി സെയ്ദാർ പള്ളി വഴി ടെമ്പിൾ ഗേറ്റ് ഭാഗത്തേക്ക് വരുന്ന ദൃശ്യങ്ങൾ സിസി ടിവി യിൽ നിന്നും പോലീസിനു ലഭിച്ചു. ഇടയ്ക്ക് സെയ്ദാർ പള്ളി ഭാഗത്ത് ഓട്ടോറിക്ഷ നിർത്തുകയും ഇരുവരും വാക്ക് തർക്കത്തിലേർപ്പെടുകയും ചെയ്തു. ഗോപാൽ പേട്ടയിൽ വീടുള്ള ഇരുവരും ടെമ്പിൾ ഗേറ്റ് ഭാഗത്തേക്ക് നടത്തിയ യാത്രയും സംശയമുളവാക്കി.
തുടർന്നുള്ള പരിശോധനയിൽ ശ്രീധരിയെ അപകടപ്പെടുത്തിയ ശേഷം ഓട്ടോറിക്ഷയുമായ കടന്നു കളഞ്ഞ പ്രതി ശ്രീധരിയെ ആശുപത്രിയിലെത്തിച്ചപ്പോൾ അവിടെ എത്തുകയും സ്ട്രച്ചറിൽ കിടക്കുന്ന ശ്രീധരിയെ ചെന്നു നോക്കുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.
സംഭവത്തിന് ശേഷം വീട്ടിലെത്തിയ പ്രതി ഓട്ടോറിക്ഷയിൽ നിന്നും ഒരു യാത്രക്കാരി റോഡിലേക്ക് വീണുവെന്ന് ഭാര്യയോട് പറയുകയും ആത്മഹത്യ പ്രവണത കാണിക്കുകയും ചെയ്തതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ശ്രീധരി പ്രതിക്ക് വായ്പയെടുത്ത് നൽകിയ 20,000 രൂപ സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചുവെന്നാണ് പോലീസിനു ലഭിച്ചിട്ടുള്ള വിവരം. ഇത് സംബന്ധിച്ച് ഇരുവരും മാളിൽ വെച്ച് വാക്കു തർക്കം ഉണ്ടാകുകയും കയ്യാങ്കളി നടക്കുകയും ചെയ്തിരുന്നതായി പരിസരവാസികൾ പറഞ്ഞു 'ഇതോടെയാണ് നടന്നത് അപകട മരണമല്ല ആസുത്രി ത കൊലപാതകമാണെന്ന് പൊലിസിന് വ്യക്തമായത്.