ഹരിദാസന്‍ വധക്കേസില്‍ ഒരുവര്‍ഷത്തിന് ശേഷം അഞ്ചു പ്രതികള്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം

തലശ്ശേരി: സി.പി.എം.പ്രവര്‍ത്തകനും മല്‍സ്യബന്ധന തൊഴിലാളി യുമായ പുന്നോല്‍ താഴെ വയല്‍ സ്വദേശി കോരമ്പില്‍ താഴെ കുനിയില്‍ ഹരിദാസനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയും സംഭവസമയം ബി.ജെ.പി തലശേരി മണ്ഡലം അധ്യക്ഷന്‍ ൂടിയായ കെ.ലിജേഷ് ഉള്‍പ്പെടെ അഞ്ച് പേര്‍ നല്‍കിയ ജാമ്യ ഹരജിയില്‍ വിചാരണ കോടതി ജഡ്ജ് എ.വി. മൃദുല ഉപാധികളോടെജാമ്യം അനുവദിച്ചത്. നിലവില്‍ 17 പ്രതികളുള്ള കൊലപാതക കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ ഒളിവിലാണെന്നാണ് പൊലിസ് റിപ്പോര്‍ട്ടിലുളളത്. ബാക്കിയുള്ള 15 പ്രതികളില്‍ 10 പേര്‍ക്ക് വിവിധ ഘട്ടങ്ങളിലായി വിചാരണ കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
ഒന്നാം പ്രതി കെ.ലിജേഷ്, ഏഴ്, ഒമ്പത്, പത്ത്, പതിനൊന്ന് പ്രതികളായ നിജില്‍ ദാസ് ,ശരത്ത്, വി മിന്‍, അമല്‍ മനോഹരന്‍ എന്നിവര്‍ക്കാണ് അഡ്വ.പി.പ്രേമരാജന്‍, അഡ്വ.അംബികാസുദന്‍ എന്നിവര്‍ മുഖേന നല്‍കിയ ജാമ്യ ഹരജിയാണ് കോടതി അനുവദിച്ചത്.
2022 ഫിബ്രവരി 21 ന് പുലര്‍ച്ചെ മല്‍സ്യബന്ധനത്തിന് പോയി വീട്ടിലേക്ക് വരുമ്പോള്‍ വീട്ടിനടുത്ത് വെച്ചാണ് കൊലപാതകം നടന്നത്. കേസിലെ നാല് പ്രതികളുടെ ശബ്ദ സേമ്പില്‍ പരിശോധിക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. നേരത്തെ പ്രതികളുടെ ജാമ്യ ഹരജി വിചാരണ കോടതിയും പിന്നീട് ഹൈക്കോടതിയും തള്ളിയിരുന്നു.
പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം നേരത്തെ കേസന്വേഷണ സംഘം കോടതി മുന്‍പാകെ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.കേസില്‍ സ്പെഷ്യല്‍ പ്രൊസിക്യൂട്ടന്‍ കെ.വിശ്വന്‍ ഹാജരായി. 2022 ഫെബ്രുവരി 21ന് പുലര്‍ച്ചെയാണ് മത്സ്യബന്ധനത്തിന് പോയി വീട്ടിലേക്ക് വരുമ്പോള്‍ വീട്ടുമുറ്റത്തിട്ട് രാഷ്ട്രീയ വൈരാഗ്യത്താല്‍ പ്രതികള്‍ ഹരിദാസിനെ വെട്ടിക്കൊന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ഇരുകാലുകളും അറുത്തുമാറ്റപ്പെട്ട ഹരിദാസന്റെദേഹമാസകലം വെട്ടിപരുക്കേല്‍പ്പിക്കുകയും ചെയ്തു.ബി.ജെ.പി നേതാവും തലശേരി നഗരസഭയിലെ മഞ്ഞോടി വാര്‍ഡ് കൗണ്‍സിലറുമായ കെ. ലിജേഷിന്റെ നേതൃത്വത്തില്‍ ഇതിനായി ഗൂഡാലോചനനടത്തിയെന്നു കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ദിവസങ്ങളോളം ഹരിദാസനെ അപായപ്പെടുത്തുന്നതിനായി പ്രതികള്‍ പലയിടങ്ങളിലും ഒത്തുചേര്‍ന്നു. പ്രതികള്‍ കൊലപാതക ദിവസം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നസി.സി.ടി.വി ദൃശ്യങ്ങളും മൊബൈല്‍ സംഭാഷണങ്ങളും കേസില്‍ നിര്‍ണായക തെളിവായി.
സംഭവത്തിനു ശേഷം ലിജേഷും കേസിലെ പ്രതികളും തമ്മില്‍ സംസാരിക്കുന്ന തെളിവുകള്‍ ലഭിച്ചതോടെയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്. തലശേരി താലൂക്കില്‍വളരെക്കാലത്തിന് ശേഷമാണ് ആദ്യമായി ഒരു ബി.ജെ.പി നേതാവ് കൊലക്കേസ് പ്രതിയാകുന്നതുംനഗരസഭാ കൗണ്‍സില്‍ സ്ഥാനം നഷ്ടമാകുന്നതും. പ്രതികളിലൊരാളെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചതിന് അണ്ടലൂര്‍സ്വദേശിനിയായ ഒരു അധ്യാപികയും പ്രതിചേര്‍ക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications