കടാരമുനകളെ ചങ്കുറപ്പ് കൊണ്ട് നേരിടുന്നവന്‍; ഇത് ആള് വേറെയാണ്; കൊടി സുനിയെ കുറിച്ച് ആകാശ് തില്ലങ്കേരി
കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിക്ക് പിന്തുണയുമായി ആകാശ് തില്ലങ്കേരി. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ആകാശ് തില്ലങ്കേരി കൊടി സുനിയെ പിന്തുണച്ച് രംഗത്തെത്തിയത്. വര്‍ഗീയ വാദികളുടെ ബോംബിനെയും കടാരമുനകളെയും ചങ്കുറപ്പ് കൊണ്ട് നേരിടുന്നവനാണ് കൊടി സുനിയെന്ന് ആകാശ് തില്ലങ്കേരി പറയുന്നു. അവന് ചങ്കു പറിച്ചുകൊടുക്കുന്ന ഒരു നാട് തന്നെയുണ്ട് കൂടെയുണ്ടെന്നും ആകാശ് കുറിപ്പില്‍ പറയുന്നു. ആകാശ് പങ്കുവച്ച കുറിപ്പിന്‍രെ പൂര്‍ണരൂപം ഇങ്ങനെ.
നാല് തോക്കിന്റെയും പത്ത് വണ്ടി ഗുണ്ടകളുടെയും ബലത്തില്‍ തമിഴ് സിനിമയിലെ ടാറ്റ സുമോ ഡോണുകളെ പോലെ പണത്തിന് വേണ്ടി എന്ത് തൊട്ടിത്തരവും ചെയ്യുന്ന ഒന്നര ചക്രത്തിന്റെ ഗുണ്ടകള്‍ തരത്തില്‍ പോയി കളിക്കണം..ഇത് ആള് വേറെയാണ്, ചെങ്കൊടിക്ക് ചോപ്പ് കൂട്ടാന്‍ ചോര ചിന്തിയ ധീരന്മാരുടെ വിപ്ലവമണ്ണില്‍ രക്തസാക്ഷികള്‍ക്ക് വേണ്ടി കണക്കു ചോദിക്കുന്നവന്‍ ,

വര്‍ഗീയ വാദികളുടെ ബോംബിനെയും കടാരമുനകളെയും ചങ്കുറപ്പ് കൊണ്ട് നേരിടുന്നവന്‍, അവന് ചങ്കു പറിച്ചുകൊടുക്കുന്ന ഒരു നാട് തന്നെയുണ്ട് കൂടെ.. പ്രസ്ഥാനത്തിന് വേണ്ടി ജീവന്‍ ത്യജിക്കാന്‍ തയ്യാറുള്ള സഖാക്കളുണ്ട് കൂടെ...തരത്തില്‍ പോയി കളിക്ക് മക്കളെ- ആകാശ് ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, ആകാശ് തില്ലങ്കേരി പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് പോസ്റ്റിനെ പിന്തുണച്ച് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. 4700ഓളം ലൈക്കുകളും 800ഓളം കമന്റുകളുമാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്. ചില കമന്റുകള്‍ ഇങ്ങനെ, സംഘപരിവാര്‍ ഫാസിസ്റ്റുകളുടെ കൊലക്കത്തി രാഷ്ട്രീയത്തിന്റെ ഭീകരതയുടെ നാളുകള്‍ നമുക്ക് മുന്നില്‍ ഓര്‍മ്മയായ് ബാക്കി നില്‍ക്കെ ഞങ്ങള്‍ക്ക് മറക്കുവാനും പൊറുക്കുവാനും കഴിയാത്ത ഹൃദയമുറിവുകള്‍ക്കെതിരെ ഒരു നോട്ടം കൊണ്ടെങ്കിലും പ്രതികരിച്ചവരോട് എന്നും സ്‌നേഹം.
ഇങ്ങനെ ഉശിരുള്ള സഖാക്കള്‍ ഉള്ളത്‌കൊണ്ടാണ് ഈ പ്രസ്ഥാനവും അതിന്റെ നേതാക്കള്‍ക്കും നേരെ വര്‍ഗീയവാദികളുടെ അഴിഞ്ഞാട്ടത്തിന് ഒരു പരിധി വരെ കൂച്ച് വിലങ്ങിടാന്‍ സാധിച്ചത്, പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ജയിലറയില്‍ ഹോമിച്ച പോരാളികളോടും അനശ്വര രക്ത സാക്ഷികളും തന്നെയാണ് എന്നും ഹിറോസ് സുനിയേട്ടന്‍ ഇഷ്ട്ടം.
Recommended Video
നമ്മള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ശത്രുപക്ഷത്തിന്റെ അഴിമതികളും പോരായ്മകളും ശ്രദ്ധിക്കുന്നതിനേക്കാള്‍ ജാഗ്രത പുലര്‍ത്തേണ്ടത് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ളവരോ അവരുടെ കൂടെ നില്കുന്നവരോ പാര്‍ട്ടിയെയും അധികാരങ്ങളെയും ദുരുപയോഗിക്കുന്നുണ്ടോ എന്നും ഇടനിലക്കാരും ചൂഷകരും ഒറ്റുകാരും പാര്‍ട്ടിക്കകത്ത് നുഴഞ്ഞ് കയറുകയോ നേതൃത്വത്തിലുള്ളവരുടെ കയ്യാളുകളായി മാറിയിട്ടുണ്ടോ എന്ന് ജാഗ്രതയോടെ ശ്രദ്ധിക്കുകയും തിരുത്തിക്കുകയും ആണ് ചെയ്യേണ്ടത്..എന്നിങ്ങനെയാണ് കമന്റുകള്‍.












Click it and Unblock the Notifications