കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിൽ ട്രോളിങ് നിരോധനം തുടങ്ങി: തീരപ്രദേശത്ത് അതീവജാഗ്രതാ നിർദേശം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സംസ്ഥാനവ്യാപകമായി കടലോര പ്രദേശങ്ങളില്‍ ട്രോളിങ് നിരോധനം തുടങ്ങിയതോടെ മത്സ്യബന്ധന മേഖല നിശ്ചലമായി. ജൂലൈ 31 വരെയുള്ള 52 ദിവസമാണ് ട്രോളിങ് നിരോധനം. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് മത്സ്യസമ്പത്ത് ശോഷിച്ച് വരുന്ന സാഹചര്യമായതിനാല്‍ ശക്തമായ സുരക്ഷ ഒരുക്കാനാണ് അധികൃതരുടെ നീക്കം. പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്കു മാത്രമാണു നിരോധന കാലയളവില്‍ കടലില്‍ പോകാന്‍ അനുവാദമുള്ളത്. കട്ടമരങ്ങളിലും ഔട്ട് ബോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച ചെറുവള്ളങ്ങളിലും മത്സ്യബന്ധനം നടത്താം.

 ദില്ലി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: പുതിയ തീരുമാനം കെജരിവാളിന് തല്ലും തലോടലും!! ദില്ലി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: പുതിയ തീരുമാനം കെജരിവാളിന് തല്ലും തലോടലും!!

ചെറുമത്സ്യ തോണിക്കാര്‍ക്കും വറുതിയായിരിക്കും. 275 ഫിഷിങ് ബോട്ടുകളും എന്‍ജിനകത്ത് ഘടിപ്പിച്ച 92 വള്ളങ്ങളും എന്‍ജിന്‍ പുറത്തുഘടിപ്പിച്ച 1894 വള്ളങ്ങളും എന്‍ജിനുകളില്ലാത്ത 218 വള്ളങ്ങളുമാണു മത്സ്യബന്ധനത്തിനു ജില്ലയിലുള്ളത്. ഇക്കാലയളവില്‍ ഇന്‍ബോഡ് വള്ളങ്ങളുടെ കളര്‍ കോഡിങ് പെട്ടെന്നു തന്നെ പൂര്‍ത്തിയാക്കണം. നിരോധനം ആരംഭിക്കുന്നതിനു മുന്‍പായി അന്യസംസ്ഥാന ബോട്ടുകള്‍ തീരങ്ങള്‍ വിട്ടുപോകണം. തീരം വിട്ടുപോകാത്ത ബോട്ടുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നു അധികൃതര്‍ അറിയിച്ചു. നിയമം അനുശാസിക്കുന്ന വലുപ്പത്തില്‍ കുറഞ്ഞ മത്സ്യങ്ങളെ വളര്‍ച്ച എത്തുന്നതിനു മുന്‍പ് പിടിക്കരുത്. 54 ഇന മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കാന്‍ പാടില്ലെന്നാണു നിയമം. ഇതിനായി ഹാര്‍ബറുകളും ലാന്‍ഡിങ് ഏരിയകളും കേന്ദ്രീകരിച്ച് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തും.

fisherman


നിരോധന സമയത്ത് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും യാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനു മാപ്പിള ബേ കേന്ദ്രീകരിച്ച് ഫിഷറീസ് കേന്ദ്രങ്ങളില്‍ മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. ബോട്ടുകള്‍ അനധികൃത മത്സ്യബന്ധനം നടത്തുന്നതു തടയാന്‍ പട്രോളിങ് ശക്തമാക്കും. പട്രോളിങിനും രക്ഷാപ്രവര്‍ത്തനത്തിനുമായി വാടകയ്‌ക്കെടുത്ത മൂന്നു ബോട്ടുകള്‍ അഴീക്കല്‍, തലായി, ആയിക്കര മാപ്പിളബേ എന്നിവിടങ്ങളില്‍ ഉïാകും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പരിശീലനം ലഭിച്ച ഒന്‍പതു കടല്‍രക്ഷാ സ്‌ക്വാഡുകളും ഏഴു പൊലിസ് സേനാംഗങ്ങളുമുï്. 10 പേരെ ആവശ്യമുïെന്ന നിവേദനം കണ്ണൂര്‍കലക്ടര്‍ക്ക് ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുï്. കടലില്‍ പോകുന്ന തൊഴിലാളികളെ സംബന്ധിച്ച കൃത്യമായ വിവരങ്ങളും അവരുടെ സുരക്ഷയും യാന ഉടമകള്‍ ഉറപ്പുവരത്തണം. രജിസ്‌ട്രേഷനും ലൈസന്‍സും ഇല്ലാത്ത തോണികള്‍ കടലില്‍ ഇറക്കരുത്. ബയോമെട്രിക് കാര്‍ഡ് കൈയില്‍ കരുതണം. തൊഴിലാളികള്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുമായേ കടലില്‍ പോകാന്‍ പാടുള്ളൂ. ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ്, ജി.പി.എസ് നിര്‍ബന്ധമാണ്.


ഗോവ, മംഗളൂരു എന്നിവിടങ്ങളില്‍ നിന്നു ജില്ലയില്‍ മത്സ്യം വന്‍തോതില്‍ എത്തുമെന്നതിനാല്‍ ഫോര്‍മാലിന്‍ ഉïാകുമെന്ന ആശങ്കയുï്. ഇതിനായി ചെക്‌പോസ്റ്റുകളിലും വില്‍പ്പന കേന്ദ്രങ്ങളിലും വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കണം. പരിശോധനയ്ക്കായി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ നിന്നുള്ള കിറ്റ് ലഭിച്ചിട്ടുï്. ഇതുപയോഗിച്ച് മത്സ്യങ്ങളില്‍ സ്‌പോട്ട് പരിശോധന നടത്താനാകും. ഫോര്‍മാലിന്റെ നേരിയ അംശം ഉïെങ്കില്‍ പോലും പരിശോധനയില്‍ വ്യക്തമാകുമെന്നു ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചത്.

English summary
Alert in coastal area after trolling ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X