Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉരുള്‍പൊട്ടല്‍ നിത്യസംഭവം; അമ്പായത്തോട് ചുരംരഹിത ബദല്‍ റോഡ് ആവശ്യം ശക്തം

കൊട്ടിയൂര്‍: ഉരുള്‍പൊട്ടല്‍ നിത്യസംഭവമായ കൊട്ടിയൂര്‍, വയനാട് ചുരം പാതയ്ക്കു ബദല്‍ വേണമെന്ന ആവശ്യം ശക്തമാകുന്നു. ഇത്തവണയുണ്ടായ അസാമാന്യ ന്യൂനമര്‍ദ്ദം ഉരുള്‍പൊട്ടല്‍ പരമ്പര തന്നെയാണ് ചുരം പാതകളിലുണ്ടാക്കിയത്. ഒരു പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെയുള്ള മൂന്ന് പേരുടെ ജീവന്‍ നഷ്ടപ്പെടുകയും നിരവധി വീടുകള്‍ തകരുകയും റോഡ് നാമാവശേഷമാവുകയും ചെയ്തു.

KANNUR1

കോടികളുടെ കൃഷിനാശമാണ് കര്‍ണാടക വനത്തില്‍ പെയ്ത കൊടുംമഴ കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലുണ്ടാക്കിയത്. ഇതോടെയാണ് അമ്പായത്തോട് 44-ാം മൈല്‍ ചുരം രഹിതപാതയ്ക്കായി മുറവിളിയുയര്‍ന്നത്. വരും വര്‍ഷങ്ങളില്‍ കാലാവസ്ഥ വ്യതിയാനം അതിരൂക്ഷമാവാന്‍ സാധ്യതയുണ്ടെന്നിരിക്കെ ബദല്‍ മാര്‍ഗം വേണമെന്നാണ് മലയോര ജനതയുടെ ആവശ്യം.

ഈയൊരു ആവശ്യം ജനങ്ങളോടൊപ്പം ചേര്‍ന്ന് ഉന്നയിക്കുകയാണ് മലയോരഗ്രാമപഞ്ചായത്തുകളും ഇത് സംബന്ധിച്ചു സാധ്യതാപഠനം നടത്തണമെന്ന് കേളകം ഗ്രാമപഞ്ചായത്തും മുഖ്യമന്ത്രി, പൊതുമരാമത്ത്,വനംവകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വനംവകുപ്പ് സമ്മതംമൂളിയാല്‍ പോലും ഈ പാത നിര്‍മിക്കുക അത്ര എളുപ്പമാവില്ലെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

പാരിസ്ഥിതിക ലോലപ്രദേശമായ അമ്പായത്തോട് വഴിയുള്ള റോഡ് നിര്‍മാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കൂടി വേണം. 1360 മീറ്ററോളം നിക്ഷിപ്ത വനത്തിലൂടെ പാത നിര്‍മിക്കേണ്ടി വരുമെന്നതാണ് പാതയുടെ പ്രധാന തടസം. അമ്പായത്തോടില്‍ നിന്നും പാല്‍ചുരം വഴി വനത്തിലൂടെ തലപ്പുഴയ്ക്കടുത്ത് 44-ാം മൈലില്‍ പ്രധാന പാതയില്‍ എത്തുന്നതാണ് നിര്‍ദ്ദിഷ്ട ബദല്‍ റോഡ്.

പൊളിക്ക്യാ... പൊളിക്ക്യാ.. പൊളിച്ചടുക്കാ...; എസ്തര്‍ ഇത് എന്തു ഭാവിച്ചാ; വൈറല്‍ ചിത്രങ്ങള്‍ കാണാം

ചുരമുണ്ടാവില്ലെന്നതാണ് ഈ റോഡ് യാഥാര്‍ത്ഥ്യമായാലുള്ള സവിശേഷത. എന്നാല്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മേല്‍പാലങ്ങള്‍ നിര്‍മിച്ച് വനത്തിന്റെ സ്വാഭാവികതയ്ക്കു കോട്ടം തട്ടാതെ റോഡു നിര്‍മിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ പരമ്പരകളിലും മലയിടിച്ചിലും തകര്‍ന്ന ചുരം പാതയിലൂടെ യാത്ര ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണിപ്പോള്‍.

ഏഷ്യാ കപ്പില്‍ ഇന്ത്യയോടടുത്ത് ശ്രീലങ്ക; ജേതാക്കളുടെ ലിസ്റ്റ് ഇതാ

കണ്ണൂരിനെ വയനാടുമായി ബന്ധിപ്പിക്കുന്ന മാനന്തവാടിചുരം, കൊട്ടിയൂര്‍-വയനാട് ചുരം പാതകള്‍ കനത്തമഴയില്‍ തകര്‍ന്നു തരിപ്പണമായിരിക്കുകയാണ്. റോഡിന്റെ വശങ്ങളില്‍ മലവെള്ളപാച്ചില്‍ കാരണം ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. പാല്‍ചുരം പോലുളള സ്ഥലങ്ങളില്‍ മുളവടികൊണ്ടാണ് റോഡരികില്‍ ദുര്‍ബലമായ ബാരിക്കേഡ് തീര്‍ത്തിട്ടുള്ളത്. നെഞ്ചിടിപ്പോടെയാണ് കെ.എസ്.ആര്‍.ടി.സി, സ്വകാര്യബസ് യാത്രക്കാരും മറ്റുവാഹനയാത്രക്കാരും ഇതിലൂടെ സഞ്ചരിക്കുന്നത്.

കൊട്ടിയൂര്‍-വയനാട് ചുരം റോഡ് പുനര്‍നിര്‍മാണത്തിനായി പത്തുകോടിയുടെ പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഒരുവര്‍ഷമായി ചുവപ്പുനാടയിലാണ്. അമ്പായത്തോടു മുതല്‍ ബോയ്സ് ടൗണ്‍ വരെയുള്ള പാതയുടെ പാര്‍ശ്വഭിത്തി, ഓവുചാല്‍ എന്നിവ നിര്‍മിക്കാനും റീടാറിങിനുമുള്ള പ്രൊപ്പൊസലാണ് പി.ഡബ്ള്യുഡി വടകര ചുരം ഡിവിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്.

എന്നാല്‍ അറ്റകുറ്റപ്പണി നടത്തുകയല്ലാതെ റോഡിന്റെ സുരക്ഷയെ കുറിച്ചു അപകടങ്ങള്‍ നിത്യസംഭവമായ ഈറൂട്ടില്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നാണ് യാഥാര്‍ത്ഥ്യം. ഒരുഭാഗം അഗാധമായ താഴ്ചയും മറുവശത്ത് ഭീമാകാരമായ പാറക്കല്ലുകളുള്ള വന്‍മലനിരകളുള്ളള പാതയില്‍ഏതുസമയം വേണമെങ്കിലും അപകടം പ്രതീക്ഷിച്ചാണ് ഭീതിയോടെ യാത്രക്കാര്‍ കടന്നുപോകുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+