കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ വിമാനത്താവളം: നിര്‍മാണോദ്ഘാടനം ആന്റണി

  • By Aswathi
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതിനുള്ള കടമ്പകള്‍ ഒന്നൊന്നായി കടക്കുന്നു. വിമാനത്താവളത്തിന്റെ നിര്‍മാണോദ്ഘാടനം ഫെബ്രുവരി രണ്ടിന് കേന്ദ്ര പ്രതിരോധമന്ത്രി എകെ ആന്റണി നിര്‍വഹിക്കും. ചടങ്ങിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് അദ്ധ്യക്ഷത വഹിക്കുന്നത്. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ എംപിമാരായ കെ സുധാകരന്‍, പി കരുണാകരന്‍, എംഎല്‍എമാരായ ഇപി ജയരാജന്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും.

വിമാനത്താവളത്തിന്റെ നിര്‍മാണോദ്ഘാടനവുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കിയാലിലുള്ള ഓഹരി പങ്കാളിത്തം പ്രഖ്യാപിക്കല്‍, കിയാലിന്റെ മാന്വല്‍ പ്രകാശനം, ബിപിസിഎല്‍ന്റെ ഓഹരി സ്വീകരിക്കല്‍, കിറ്റ്‌കോയ്ക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ പത്രം നല്‍കല്‍, വിമാനത്താവള പ്രദേശത്ത് വൃക്ഷത്തൈ നടല്‍, ടെര്‍മിനല്‍ ബില്‍ഡിങ്ങിന്റെ രൂപകല്‍പ്പനാ പ്രകാശനം, കിയാലിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനം, കിയാലിന്റെ സൈറ്റ് ഓഫീസ് ഉദ്ഘാടനം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

kannur-intenational-airport

2010 ഡിസംബര്‍ 17ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദന്‍ തറക്കല്ലിടല്‍ നിര്‍വഹിച്ച കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിലെ നാലാമത്തെ വിമാനത്താവളമാകും ഇത്. 1996 ജനുവരി 19ന് അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന സിഎം ഇബ്രാഹിമാണ് കണ്ണൂര്‍ വിമാനത്താവളത്തെക്കുറിച്ച് ആദ്യമായി പ്രഖ്യാപിക്കുന്നത്.

കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളം പ്രഖ്യാപിച്ചതു മുതല്‍ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹിക - സാസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ രംഗത്തെത്തി. പാരിസ്ഥിതിക പ്രശ്‌നമായിരുന്നു വിമാനത്താവളത്തിനെതിരെ വന്നവരുടെ മുഖ്യ പ്രശ്‌നം. ഒടുവില്‍ 2013 ജൂലൈ മാസം കണ്ണൂര്‍ വിമാനത്താവളത്തിന് പരിസ്ഥിതി അനുമതിയും ലഭിച്ചു.

English summary
Defence Minister AK Antony will inaugurate construction work of Kannur Inter National Airport on February 2nd.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X