• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂരിലെ കൃത്രിമ ജലപാത; ദുരിതയാത്രയുമായി നാട്ടുകാര്‍, പങ്കെടുത്തത് നൂറ് കണക്കിന് ആളുകള്‍

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂരില്‍ കൃത്രിമ ജലപാതാ വിരുദ്ധ സമരം ശക്തിയാര്‍ജ്ജിക്കുന്നു 'സമരം യു.ഡി.എഫ് ഏറ്റെടുത്തതോടെയാണ് പ്രതിഷേധം ശക്തിയാര്‍ജ്ജിച്ചത്.വന്‍ വികസന പദ്ധതിയായ ജലപാതാ ടൂറിസത്തിനായി കുടിയിറക്കപ്പെടുന്നവര്‍ കണ്ണൂര്‍ കലക്ടറേറ്റിലേക്ക് നഗരത്തെ മണിക്കൂറുകളോളം സ്തംഭിപ്പിച്ചു ദുരിതയാത്ര നടത്തി.പിണറായി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കൃത്രിമ ജലപാതാ പദ്ധതിക്കെതിരെ വളര്‍ത്തുമൃഗങ്ങളും വിട്ടു പകരണങ്ങളുമായി സമരസമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് കണ്ണൂര്‍ കലക്ടറേറ്റിലേക്ക് കുടിയിറക്ക് വിരുദ്ധ ദുരിതയാത്ര നടത്തിയത്.ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെ കണ്ണൂര്‍ താണയില്‍ നിന്നാണ് സമരസമിതി യു.ഡി.എഫ് പ്രവര്‍ത്തകരുടെ പിന്‍തുണയോടെ ദുരിതയാത്ര നടത്തിയത്.പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കലക്ടറേറ്റിനു മുന്‍പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു.

ഒരു രാത്രി മുഴുവന്‍ മഴപെയ്താല്‍ പ്രളയം വരുന്ന കേരളത്തില്‍ഭരണതലത്തിലും ഉദ്യോഗസ്ഥ തലത്തിലും മാത്രം തീരുമാനമെടുത്തു ഒരു ലക്ഷം കോടിയോളം ചെലവഴിച്ചു ജനത്തെ സങ്കടക്കടലില്‍ ആഴ്ത്തി നിര്‍മിക്കാനുദ്ദേശിക്കുന്ന കൃത്രിമ ജലപാത ആര്‍ക്കുവേണ്ടി ആണെന്ന് ഇതുവരെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്ന് കലക്ടറേറ്റിനു മുന്‍പില്‍ സമരസമിതി നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ചോദിച്ചു.ജലപാതക്കെതിരെ യു.ഡി.എഫ് നിയമസഭയില്‍ ശക്തമായ സമരം നടത്തുമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ .പറഞ്ഞു.

പൂര്‍ത്തിയായ ദേശീയജലപാത പോലും ഗുണം ചെയ്യുന്നില്ല. ഇതു വരെ കൊറ്റി - കോട്ടപ്പുറം ദേശീയ ജലപാതയിലൂടെ ചരക്കുനീക്കം തുടങ്ങിയിട്ടില്ല.അപ്പോഴാണ് ഒരു ലക്ഷം കോടി ചെലവഴിച്ച് കൃത്രിമ ജലപാത ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. മനുഷ്യര്‍ ജീവിക്കുന്ന ഇടങ്ങള്‍ കുളം തോണ്ടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.പുതിയ കുഴികള്‍ കുഴിച്ച് എങ്ങനെ ടൂറിസം മെച്ചപ്പെടുത്താന്‍ ആവും ? സര്‍ക്കാരിന്റെ ഒരു വാദഗതിയും യുക്തിഭദ്രമല്ല.ജനത്തിന്റെ നികുതിപ്പണം കൊണ്ടാണ് എല്ലാം ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.ആശങ്കയുള്ള ജനങ്ങളു മായോ പ്രതിപക്ഷവുമായോ സമരസമിതിയുമായോചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. പാരിസ്ഥിതിക ആഘാത പഠനത്തിലൂടെ വ്യാപ്തി എന്തെന്ന് ആരെയും ബോധ്യപ്പെടുത്താന്‍ ആവുന്നില്ല.

ആരുമായും ചര്‍ച്ച ഇല്ലെന്ന് പറയുന്നത് എന്തുമാത്രം ജനവിരുദ്ധമാണ് ?ഭൂഗര്‍ഭജലം താഴുക മാത്രമല്ല ഉപ്പുവെള്ളം കയറുകയും ചെയ്യും.ഇവിടെ സമീപ പ്രദേശങ്ങളില്‍പ്പോലും കൃഷി ചെയ്യാനാവില്ല .കുടിയിറക്കപ്പെട്ടവര്‍ ദുരിതബാധിതരാവും. അതുപോലെ തന്നെദുരിതമനുഭവിക്കേണ്ടി വരും കൃത്രിമ ജലപാത പോകുന്ന ഇടങ്ങളിലെ മറ്റുള്ളവരും .കാലാവസ്ഥ വ്യതിയാനം ലോകത്ത് ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് പഠനം നടത്തിയ അമേരിക്കന്‍ ഏജന്‍സിയായനാസയുടെ പഠനറിപ്പോര്‍ട്ടില്‍ കേരളത്തെക്കുറിച്ച് പരാമര്‍ശമുണ്ട് ശ്രീലങ്കന്‍ തീരം മുതല്‍ ഗുജറാത്ത് തീരം വരെ അറബിക്കടലില്‍ ഗുരുതരപ്രശ്‌നങ്ങള്‍ ഉയരുകയാണ്. ചൂടുകൂടുമ്പോള്‍ അതിതീവ്ര ന്യൂനമര്‍ദ്ദം ഉണ്ടാകുന്നു.

ചക്രവാതചുഴികളും ചുഴലി കാറ്റുകളും ഇടയ്ക്കിടെ ഉണ്ടാവാം.അന്താരാഷ്ട്ര ഏജന്‍സികള്‍ തന്നെ കേരളം ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ അപകട തീരത്താണ് എന്നുപറയുമ്പോള്‍ ആരെയും വിശ്വാസത്തിലെടുക്കാതെ ആരുടെയും ചോദ്യങ്ങള്‍ക്ക് പരിഹാരം തേടാതെസര്‍ക്കാര്‍ ഭീമമായ തുക ചെലവഴിച്ച് ഉണ്ടാക്കുന്ന കൃത്രിമ ജലപാത അടുത്ത തലമുറയെ അടക്കം കടക്കെണിയിലാഴ്ത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രശ്‌ന ബാധിതരുടെ ചോദ്യങ്ങള്‍ക്ക് വണ്‍, ടൂ, ത്രീയെന്ന രീതിയില്‍ വ്യക്തമായ ഉത്തരം വേണം. വ്യക്തത വേണം. കൃത്രിമ ജലപാത വരുമ്പോള്‍ എത്ര പാരിസ്ഥിതിക ആഘാതം ഉണ്ടാകും? എത്ര പേരെ കുടിയൊഴിപ്പിക്കണം. പണം കേന്ദ്രം പണം നല്‍കുന്നുണ്ടോ . ഒരുപാട് ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വ്യക്തമായ ഉത്തരം പറയേണ്ടതുണ്ട്. ന്യായമായ സമരത്തിന് തീരുമാനമാകാതെ പിന്നോട്ടില്ല.നിയമസഭയില്‍ പ്രശ്‌നം ശക്തമായി അവതരിപ്പിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു

cmsvideo
  ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗ സാധ്യത, ജാഗ്രത

  സണ്ണി ജോസഫ് എംഎല്‍എ മേയര്‍ ടി ഒ മോഹനന്‍ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി ആര്‍ രാജന്‍പി ടി മാത്യു അബ്ദുല്‍ കരീം ചേലേരി ഡി സുരേന്ദ്രനാഥ് കെ വി ജയരാജന്‍ കെ വി ചന്ദ്രന്‍ അഡ്വ.വിനോദ് പയ്യട, രാജന്‍ കോരമ്പേത്ത്, നാവത്ത് ചന്ദ്രന്‍ ,സി.എ അജീര്‍, ബഷീര്‍ കണ്ണാടിപ്പറമ്പ് 'സി.കെ മുന വിര്‍, കെ കെ സുരേന്ദ്രന്‍, കെ.വി.അജിതുടങ്ങിയവര്‍ പ്രസംഗിച്ചു സംഘാടകസമിതി ചെയര്‍മാന്‍ ഇ മനീഷ് അധ്യക്ഷനായി. ചാല, കടമ്പുര്‍, ആറ്റപ്പെ, മേലൂര്‍, ധര്‍മ്മടം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കുടിയിറക്ക് വിരുദ്ധ ദുരിതയാത്രാ സമരത്തില്‍ പങ്കെടുത്തത്.. സമരത്തെ തുടര്‍ന്ന് കണ്ണൂര്‍ നഗരം മണിക്കൂറുകളോളം സ്തംഭിച്ചു.

  English summary
  Artificial waterway in Kannur; Locals with distress journey
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X