കണ്ണൂർ കോർപറേഷനിൽ യു.ഡി.എഫിന് ഭരണ തുടർച്ച: സീനത്ത് പുതിയ മേയർ
കണ്ണൂര്‍: അനിശ്ചിതത്വത്തിന് വിട പറഞ്ഞു കൊണ്ട് കണ്ണൂർ കോർപറേഷനിൽ യുഡിഎഫിന് ഭരണ തുടർച്ച. കണ്ണൂര്‍ കോര്‍പ്പറേഷന്റെ പുതിയ മേയറായി മുസ്ലീം ലീഗിലെ സി സീനത്തിനെ തെരഞ്ഞെടുത്തു. മുൻ മേയറും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ ഇ.പി ലതയെയാണ് സീനത്ത് പരാജയപ്പെടുത്തിയത്. സീനത്തിന് 28 ഉം ലതക്ക് 27 ഉം വോട്ട് ലഭിച്ചു. മുസ്ലിം ലീഗുമായി കോണ്‍ഗ്രസുണ്ടാക്കിയ ധാരണ പ്രകാരം സുമാ ബാലകൃഷ്ണന്‍ മേയര്‍ സ്ഥാനം രാജി വെച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
Recommended Video
55 അംഗ കൗണ്‍സിലില്‍ 28 പേരുടെ പിന്തുണയാണ് യുഡിഎഫിനുള്ളത്. തുടര്‍ച്ചയായ ഒരേ വാര്‍ഡില്‍ നിന്ന് 15 വര്‍ഷം കണ്ണൂര്‍ നഗരസഭാ കൗണ്‍സിലറായും കണ്ണൂര്‍ കോര്‍പ്പറേഷന്‍ രൂപീകൃതമായ ശേഷം ജനറല്‍ സീറ്റായ കസാനക്കോട്ട ഡിവിഷനില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സീനത്ത്, വനിതാ ലീഗ് ജില്ലാ പ്രസിഡന്റാണ്. കണ്ണൂര്‍ നഗരസഭയില്‍ വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണായിരുന്ന സീനത്ത് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നഗരാസൂത്രണ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്.

കണ്ണൂർ കോർപറേഷൻ മേയർ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കലക്ടറേറ്റ് പരിസരത്ത് ജില്ലാ കലക്ടർ ടി വി സുഭാഷ് 144 പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് തെരഞ്ഞെടുപ്പ് നടക്കുന്ന കലക്ടറേറ്റ് കോൺഫറൻസ് ഹാൾ പരിസരത്ത് അഞ്ച് പേരിൽ കൂടുതൽ സംഘം ചേരാനോ മറ്റോ അനുവദിച്ചിട്ടില്ല. മാധ്യമ പ്രവർത്തകർക്കും രാഷ്ട്രീയ പ്രവർത്തകർക്കും വിലക്ക് ഏർപ്പെടുത്തി. അതു കൊണ്ടു തന്നെ യു.ഡി.എഫ് ആഹ്ളാദ പ്രകടനമോ സംഘം ചേരലോയുണ്ടായില്ല. കനത്ത പോലീസ് സന്നാഹത്തോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.
കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് കൗൺസിൽ അംഗങ്ങൾക്ക് വരണാധികാരികൂടിയായ കളക്ടർ ടി വി സുഭാഷ് നേരത്തെ നോട്ടീസ് നൽകിയിട്ടുണ്ട്. രാവിലെ 11ന് കളക്ടറേറ്റ് കോൺഫറസ് ഹാളിലാണ് തെരഞ്ഞെടുപ്പ്. മേയർ സ്ഥാനം പങ്കിടുന്നത് സംബസിച്ച് കോൺഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിൽ സുമാ ബാലകൃഷ്ണൻ ജൂൺ മൂന്നിന് മേയർ സ്ഥാനം രാജിവച്ചിരുന്നു. ഇതിനു ശേഷമാണ് മേയർ തെരഞ്ഞെടുപ്പ് നടന്നത് കഴിഞ്ഞ സെപ്യുട്ടി മേയർ തെരഞ്ഞെടുപ്പിൽ പികെ രാഗേഷ് സ്ഥാനം നിലനിർത്തിയിരുന്നു. സിപിഐ യി ലേ വെള്ളോറ രാജനെയാണ് രാഗേഷ് തോൽപ്പിച്ചത്.
മൂന്നേകാൽ കൊല്ലം നീണ്ടു നിന്ന എൽഡിഎഫ് ഭരണം ഡെപ്യുട്ടി മേയറായിരുന്ന പികെ രാഗേഷ് മറുകണ്ടം ചാടിയപ്പോഴാണ് വീണത്. ഇതോടെയാണ് കോൺഗ്രസിലെ സുമാ ബാലകൃഷ്ണൻ മേയറായത്. എന്നാൽ ആറു മാസം വീതം മേയർ സ്ഥാനം പങ്കിട്ടെടുക്കാമെന്ന ധാരണയിലാണ് കോൺഗ്രസ് മേയർ സ്ഥാനം മുസ്ലിം ലീഗ് നേതാവ് സി - സിനത്തിന് കൈമാറിയത്.












Click it and Unblock the Notifications