അപകടത്തിൽപ്പെട്ട കാറിൽ വൻ മദ്യ ശേഖരം: കാറോടിച്ചയാൾ കുടുങ്ങി
കണ്ണൂര്‍: വൈദ്യുതി തൂണിലിടിച്ച് അപകടത്തില്‍പ്പെട്ട കാര്‍ പരിശോധിക്കുന്നതിനിടെ പോലീസ് കണ്ടെത്തിയത് 23 കുപ്പി മാഹി മദ്യം. സംഭവവുമായി ബന്ധപ്പെട്ട് രാമതെരുവിലെ മുരളീധരന്‍ (50) എന്നയാളെ അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ടോടെ കണ്ണൂര്‍ താഴെചൊവ്വ കീഴ്ത്തള്ളിയിലാണ് സംഭവം.
അവഗണന തുടർന്നാൽ മാഹി നഗരസഭാ കാര്യാലയത്തിനു മുൻപിൽ നിരാഹാര സമരമെന്ന് എംഎൽഎ
മാഹിയില്‍ നിന്നും 23 കുപ്പി മദ്യം കാറിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു ഇയാള്‍. ഇതിനിടെയാണ് കീഴ്ത്തള്ളി വളവില്‍ വച്ച് കാറിന്റെ നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിച്ചു തകർന്നത്.
ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ പുറത്തെടുത്തെങ്കിലും കാര്‍ അനക്കാന്‍ കഴിഞ്ഞില്ല. ഇതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് സംഭവ സ്ഥലത്തെത്തി കാര്‍ പരിശോധിക്കുമ്പോഴാണ് ഡിക്കിയില്‍ ഉള്‍പ്പെടെ മദ്യക്കുപ്പികൾ കണ്ടെത്തിയത്.
ഉടന്‍ ഇയാളെ സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റു രേഖപ്പെടുത്തുകായായിരുന്നു. കാറോടിച്ച മുരളീധരൻ മദ്യപിച്ചിരുന്നതായും സംശയമുണ്ട്. കണ്ണൂർ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു