കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സഹകരണ ബാങ്കിലെ പണയസ്വർണം കാണാതായി: കണ്ണൂരിൽ മാനേജരടക്കം മൂന്ന് പേർക്കെതിരെ കേസെടുത്തു

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കേരള ബാങ്കില്‍ ഇടപാടുകാരി പണയംവച്ച സ്വര്‍ണാഭരണങ്ങള്‍ തിരിമറി നടത്തിയെന്ന പരാതിയില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കേസെടുത്തു. അഴീക്കോട് പൊയ്ത്തുംകടവ് സ്വദേശിനി പി.വി സഫീറയുടെ പരാതിയില്‍ കേരള ബാങ്ക് അഴീക്കോട് ശാഖയിലെ മാനേജര്‍ ഭവ്യ, അസിസ്റ്റന്റ് മാനേജര്‍ മിസിത, അപ്രൈസര്‍ ജഗദീഷ് എന്നിവര്‍ക്കെതിരേയാണ് വളപട്ടണം പോലീസ് കേസെടുത്തത്.

ആരോഗ്യ മേഖലയില്‍ സമഗ്രവികസനം; തൃശൂരില്‍ 48 പദ്ധതികളുടെ ഉദ്‌ഘാടനം നിര്‍വഹിച്ച്‌ ആരോഗ്യ മന്ത്രി ആരോഗ്യ മേഖലയില്‍ സമഗ്രവികസനം; തൃശൂരില്‍ 48 പദ്ധതികളുടെ ഉദ്‌ഘാടനം നിര്‍വഹിച്ച്‌ ആരോഗ്യ മന്ത്രി

2020 നവംബര്‍ 11 മുതല്‍ 2021 ജനുവരി ഏഴ് വരെയുള്ള കാലയളവില്‍ ബാങ്കില്‍ പണയംവച്ച സ്വര്‍ണാഭരണങ്ങളിലാണ് തിരിമറി നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. വളപട്ടണം പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. താൻ വായ്പയെടുത്ത പണം മുഴുവൻ തിരിച്ചടക്കാമെന്നു പറഞ്ഞിട്ടും സ്വർണാഭരണങ്ങൾ തിരിച്ചു നൽകാതെ ബാങ്ക് അധികൃതർ പലതും പറഞ്ഞ് ഒഴിഞ്ഞു മാറിയതാണ് സ്വർണ പണയ വായ്പയെടുത്ത യുവതിക്ക് സംശയം ജനിപ്പിച്ചത്. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബാങ്കിൽ നിന്നും സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി വ്യക്തമാവുകയായിരുന്നു.സംഭവത്തെ കുറിച്ച് സഹകരണ രജിസ്ട്രാർ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ബാങ്ക് നടത്തിയ മറ്റു ഇടപാടുകളിലും തിരിമറി നടന്നിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

1996285-1612639625.

ഇതിനിടെ മറ്റൊരു സംഭവത്തിൽ വിദേശത്ത് ധനകാര്യ സ്ഥാപനത്തില്‍ നിന്നും കോടികള്‍ വായ്പയെടുത്ത ശേഷം മുങ്ങിയ രണ്ടുപേര്‍ക്കെതിരേ ചന്തേരയിലും ഹോസ്ദുര്‍ഗിലും കേസ് രജിസ്റ്റർ ചെയ്തു. ഷാര്‍ജയിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്നും 83.36 കോടി വായ്പ എടുത്ത് തിരിച്ചടക്കാതെ കബളിപ്പിച്ച തൃക്കരിപ്പൂര്‍ മെട്ടമ്മലിലെ ചേനോത്ത് തുരുത്തുമ്മല്‍ അബ്ദുല്‍ റഹ്മാനെതി (53) രേയും കോടികള്‍ വായ്പപ്പെടുത്ത ശേഷം മൂന്നുകോടി തിരിച്ചടക്കാതെ മുങ്ങിയ കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശി പാലക്കീല്‍ നാരായണ (50) നുമെതിരേയാണ് യു.എ.ഇ അറബ് ബേങ്ക് പ്രതിനിധി തൃശൂര്‍ കയ്പമംഗലം സ്വദേശി ടി.എസ് അസിന്റെ പരാതിയില്‍ ചന്തേരയിലും ഹൊസ്ദുര്‍ഗ് പോലിസും കേസെടുത്തത്.

അബ്ദുല്‍ റഹ്മാന്‍ 68.159 മില്യന്‍ ദിര്‍ഹം കടമെടുത്തതായും ഇതില്‍ 42.898 ദിര്‍ഹം തിരിച്ചടക്കുകയും ബാക്കി തുകയായ 83,36,61,567രൂപ തിരിച്ചടക്കാതെ വിശ്വാസവഞ്ചന നടത്തിയതിനാണ് ചന്തേരയില്‍ കേസ്. 2017 ഒക്ടോബര്‍ മുതല്‍ 2018 ജനുവരി വരെയുള്ള കാലയളവിലാണ് വായ്പയെടുത്ത്. 2014ല്‍ യു.എ.ഇ അറബ് ബേങ്കില്‍ നിന്നും വായ്പയെടുത്ത 15 ലക്ഷം യു.എ.ഇ തുകയില്‍ കുടിശിക വരുത്തിയ മൂന്ന് കോടി രൂപ തിരിച്ചടക്കാത്തതിനാണ് നാരായണന്‍ പാലക്കീലിനെതിരേ കേസെടുത്തത്.

English summary
Case registers against gold loan fraud in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X