ഡിസിസി ഓഫീസ് ഉദ്ഘാടനം; ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പങ്കെടുത്തു, തെളിവടക്കം പുറത്ത് വിട്ട് ചാണ്ടി ഉമ്മൻ
കണ്ണൂർ: കണ്ണൂര്‍ ഡിസിസി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തിട്ടില്ലെന്ന വാർത്തകളിലെ സത്യാവസ്ഥ വ്യക്തമാക്കി ചാണ്ടി ഉമ്മൻ. കണ്ണൂര്‍ ഡിസിസി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തിട്ടില്ല എന്നതരത്തിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നാണ് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇരുവരും രാഹുല്‍ ഗാന്ധിക്കൊപ്പം സൂം മീറ്റിങ്ങിൽ പങ്കെടുത്ത ചിത്രം അടക്കം പോസ്റ്റ് ചെയ്തുകൊണ്ടാണ് ചാണ്ടി ഉമ്മന്റെ വിശദീകരണം. മാധ്യമങ്ങളിൽ വ്യാപകമായി വാർത്തകൾ വന്ന സാഹചര്യത്തിലായിരുന്നു ചാണ്ടി ഉമ്മൻ തന്നെ ഈ വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിട്ടുള്ളത്.
''രാഹുല്‍ ഗാന്ധി പങ്കെടുത്ത കണ്ണൂര്‍ ഡിസിസി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തയും വിട്ട് നിന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. ഇരുവരും രാഹുല്‍ ഗാന്ധിക്കൊപ്പം സൂമിൽ പങ്കെടുത്ത ചിത്രമാണിത്. ഇനി എന്തിന് വ്യാജ വാര്‍ത്ത നല്‍കിയെന്ന് പറയേണ്ടത് മാധ്യമങ്ങളാണ് .''

ഡിസിസി അധ്യക്ഷ നിയമനത്തിന് പിന്നാലെ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഡിസിസി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്നുവെന്ന തരത്തിലായിരുന്നു പ്രചരിച്ചിരുന്ന വാർത്തകൾ. ഇന്ന് രാവിലെയായിരുന്നു പുതിയതായി നിർമിച്ച കണ്ണൂര്‍ ഡിസിസി ഓഫീസിന്റെ ഉദ്ഘാടനം കോൺഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി നിര്‍വഹിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഡിസിസി അധ്യക്ഷ നിയമനം സംബന്ധിച്ച് ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുമെന്ന് കെസി വേണുഗോപാല്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ പ്രശ്‌ന പരിഹാരത്തിനുള്ള ഫോര്‍മുല തന്റെ കൈയിലുണ്ടെന്നും വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ വ്യക്തമാക്കിയിരുന്നു.
കറുപ്പ് സാരിയില്‍ വെള്ളത്തില്‍ നിറഞ്ഞാടി ദൃശ്യ രഘുനാഥ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്
Recommended Video
പാർട്ടിക്കുള്ളിലെ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകുകയാണ് ലക്ഷ്യമെന്നും പാര്‍ട്ടിക്കുള്ളില്‍ പരിഹരിക്കാന്‍ പറ്റാത്ത ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അഭിപ്രായ വ്യത്യസങ്ങള്‍ ഉണ്ടാകുമെങ്കിലും അതെല്ലാം പരിഹരിച്ച് മുന്നോട്ട് പോകും. എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് കേട്ട് പോകുന്നതില്‍ തടസമില്ല. എന്നാൽ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയ കോണ്‍ഗ്രസിലെ അവിഭാജ്യ ഘടകമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications