• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂർ കോർപറേഷൻ കൗൺസിലിൽ യോഗത്തിൽ വീണ്ടും ബഹളം: ഭരണസ്തംഭനം തുടരുന്നു

  • By Desk

കണ്ണൂർ: കണ്ണൂർ കോർപറേഷൻ കൗൺസിൽ അഞ്ചാമത്തെ യോഗവും പ്രതിപക്ഷ ബഹളത്തിൽ മുങ്ങി. യുഡിഎഫ് അധികാരത്തിലേറിയതു മുതൽ ' തുടരുന്ന പ്രതിപക്ഷ പ്രതിഷേധം ഇപ്പോൾ ഭരണ സ്തംഭനത്തിൽ എത്തിച്ചേർന്നിരിക്കുകയാണ്. ഇന്നലെ നടന്ന യോഗത്തിൽ മേയറെ അക്രമിച്ച സംഭവത്തിനെതിരെയുള്ള പ്രമേയത്തിൽ വോട്ടെടുപ്പ് അനുവദിക്കാത്തതിനെ ചോദ്യം ചെയ്താണ് പ്രതിപക്ഷബഹളമുണ്ടായത്

മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്; പ്രതികൾ കോടതിയിൽ ഹാജരായില്ല, കേസ് ഏപ്രിൽ 16ലേക്ക് മാറ്റി!

മേയറെ അക്രമിച്ച പ്രമേയത്തിനൊപ്പം മുൻ മേയർ ഇ പി ലത, കൗൺസിലർമാരായ കെ പ്രമോദ്, റോജ എന്നിവരെ ആക്രമിച്ചതും കൂടി ചേർക്കണമെന്നായിരുന്നു പ്രതിപക്ഷ കൗൺസിലർമാരുടെ ആവശ്യം. അല്ലെങ്കിൽ പ്രമേയം വോട്ടിനിടണമെന്നും കൗൺസിൽ യോഗത്തിൽ എൽഡിഎഫ് കൗൺസിലർ ആവശ്യപ്പെട്ടു. എന്നാൽ ഇതിനു വഴങ്ങാൻ ഭരണപക്ഷം തയ്യാറായില്ല.

ചൂടേറിയ ചർച്ചയ്ക്കൊടുവിൽ പ്രമേയത്തിൽ ഭേദഗതി പാസാക്കിയതായി അറിയിച്ച് മേയർ സുമാ ബാലകൃഷ്ണൻ തന്റെ ചേമ്പർ വിട്ടു. എന്നാൽ തങ്ങൾ ആവശ്യപ്പെട്ടിട്ടും വോട്ടെടുപ്പ് പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങൾ കോർപറേഷൻ സെക്രട്ടറിയെ തടഞ്ഞു. അടുത്ത കൗൺസിൽ യോഗം ഉടൻ ചേരുമെന്ന സെക്രട്ടറിയുടെ ഉറപ്പിലാണ് പ്രതിപക്ഷ പ്രതിഷേധം അടങ്ങിയത്.

കഴിഞ്ഞ 19 ന് കോർപറേഷൻ മേയർ സുമാ ബാലകൃഷ്ണനെ മർദിച്ചതിൽ പ്രതിഷേധിച്ചുള്ള പ്രമേയം ഭരണകക്ഷി അംഗമായ ടി മോഹനനാണ് അവതരിപ്പിച്ചത്. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധം പ്രതിപക്ഷ ബെഞ്ചുകളിൽ നിന്നും ഉയർന്നു. ഗുണ്ടാ നേതാവ് ടി ഒ മോഹനൻ രാജി വയ്ക്കുകയെന്ന മുദ്രാവാക്യം മോഹനൻ അക്രമിക്കുന്ന ദൃശ്യവുമുള്ള പ്ളക്കാർഡ് ഉയർത്തിക്കാട്ടിയാണ് പ്രതിപക്ഷം പ്രതിഷേധമാരംഭിച്ചത്. എന്നാൽ മേയർക്കെതിരെ നടത്തിയ അക്രമസംഭവങ്ങൾ ചൂണ്ടിക്കാട്ടി അതിരൂക്ഷമായ വിമർശനമാണ് മോഹനൻ നടത്തിയത്.

ഇതിനു ശേഷം സംസാരിച്ച മുസ്ലിം ലീഗിലെ സി സമീറും മുഹമ്മദലിയും അക്രമത്തെ അപലപിച്ചു. ആവശ്യത്തിന് ഫണ്ടുനൽകാതെ സംസ്ഥാന സർക്കാർ കോർപറേഷനിൽ ഭരണസ്തംഭനമുണ്ടാക്കുകയാണെന്നും ഇതിനെതിരെ എന്തുകൊണ്ട് പ്രതിപക്ഷ അംഗങ്ങൾ ശബ്ദിക്കുന്നില്ലെന്നും സമീർ ചോദിച്ചു. പണി മുടക്കുന്ന ജീവനക്കാർ മേയറുമായി പ്രശ്നം ചർച്ച ചെയ്യാൻ മുൻപോട്ടു വരണമെന്നും അല്ലാതെ പ്രശ്നം രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ലെന്നും സമീർ പറഞ്ഞു.

എന്നാൽ ജീവനക്കാർ വൈകി വന്നതിനെ തുടർന്ന് ഒരു ദിവസം ലീവ് മാർക്ക് ചെയ്തത് കൗൺസിൽ ഭരണ സമിതിയുടെ അധികാര പരിധിയിൽ പെടുന്ന കാര്യമല്ലെന്നായിരുന്നു പ്രതിപക്ഷ അംഗം എ എൻ ബാലകൃഷ്ണന്റെ വാദം. ജീവനക്കാരുടെ പ്രശ്നം ചർച്ച ചെയ്യാമെന്ന് മേയർ തന്നെ സമ്മതിച്ചതാണ്. എന്നാൽ ബാഹ്യ ഇടപെടലാണ് പ്രശ്നം വഷളാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മുൻ മേയർ ഇ പി ലത, റോ ജാ കെ പ്രമോദ് എന്നിവരെ ഭരണ പക്ഷ കൗൺസിലർമാരിൽ ചിലർ ക്രൂരമായി അക്രമിച്ചുവെന്നും ഈ കാര്യം കൂടി ഭേദഗതിയായി പ്രമേയത്തിൽ ചേർക്കണമെന്നും ബാലകൃഷ്ണൻ. ആവശ്യപ്പെട്ടു.

ആടിനെ പട്ടിയാക്കുന്ന സമീപനമാണ് മേയറെ അക്രമിച്ചുവെന്ന കഥ പ്രചരിപ്പിച്ച് ഭരണപക്ഷം സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷാംഗം വേള്ളോറ രാജനും ചർച്ചയിൽ പങ്കെടുത്തു കൊണ്ട് പറഞ്ഞു. ഭരണസ്തംഭനമൊഴിവാക്കാൻ എല്ലാവരെയും ഒരു പോലെ പരിഗണിക്കാനുള്ള മനസ് ഭരണപക്ഷം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.സംഘർഷ സാധ്യത കണക്കിലെടുത്ത് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച കൗൺസിൽ യോഗത്തിന് മുന്നോടിയായികണ്ണൂർ സി ഐ പ്രദീപൻ കണ്ണി പൊയിലിന്റെ നേതൃത്വത്തിൽ സ്ഥലത്ത് വൻ പൊലിസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു.

English summary
Clash in Kannur corporation meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X