കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോക്ക് വീണ്ടും തിരി തെളിയുന്നു; നവീകരണം അന്തിമ ഘട്ടത്തില്‍
കണ്ണൂര്‍: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ സെന്റ് ആഞ്ചലോസ് കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്് ഷോക്ക് വീണ്ടും തിരി തെളിയുന്നു. കേടുപാടുകളും, കോവിഡും കാരണം വളരെക്കാലമായി നിര്‍ത്തിവച്ച പദ്ധതിയായിരുന്നു ഇത്. തുടര്‍ന്ന് ഇപ്പോഴാണ് വീണ്ടും ആരംഭിക്കാനൊരുങ്ങുന്നത്. ബെംഗളൂരു ആസ്ഥാനമായ ക്രാഫ്റ്റ് ലൈറ്റ് എന്ന കമ്പനിയുടെ നേതൃത്വത്തിലാണ് നവീകരണ പ്രവര്‍ത്തികള്‍ നടത്തുന്നത്. ഇത് അന്തിമ ഘട്ടത്തിലാണ്. 9ന് പരീക്ഷണാടിസ്ഥാനത്തില്‍ ഷോ നടത്തുംമെന്ന് കോട്ട അധികൃതര്‍ അറിയിച്ചു. കലക്ടര്‍, ഡിടിപിസി അധികൃതര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പരീക്ഷണ ഷോ നടത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്നും ഇവര്‍ കൂട്ടിചേര്‍ത്തു. തുടര്‍ന്ന് ഒരാഴ്ചക്കാലം കൂടി ഷോ നടത്തി പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയെന്നും നാലു വര്‍ഷത്തോളമായി പ്രവര്‍ത്തനം നിലച്ചതിനാല്‍ ഉപകരണങ്ങളിലേറെയും തകരാറിലായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.
തെളിവുകള്‍ കരുത്തായി: അന്വേഷണം ദിലീപിന്റെ സുഹൃത്തായ രാഷ്ട്രീയ നേതാവിലേക്കുമെന്ന് റിപ്പോർട്ട്
ഭൂഗര്‍ഭ കേബിളുകള്‍ ഉള്‍പ്പെടെ മാറ്റി സ്ഥാപിച്ചാണ് പ്രവര്‍ത്തന സജ്ജമാക്കിയതെന്ന് ക്രാഫ്റ്റ് ലൈറ്റ് പ്രതിനിധി അമൃത് പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു. 2 വര്‍ഷത്തേക്കുള്ള വാര്‍ഷിക അറ്റകുറ്റപ്പണി ഉള്‍പ്പെടെയുള്ള നവീകരണ കരാറാണ് കമ്പനിക്കു ലഭിച്ചിരിക്കുന്നത്. 56 ലക്ഷം രൂപയ്ക്കാണ് ഡിടിപിസി കരാര്‍ നല്‍കിയിരിക്കുന്നത്. പൊതുജനങ്ങള്‍ക്കായി പ്രവേശനം അനുവദിക്കും മുന്‍പ് ഗാലറിയും സീറ്റുകളും നവീകരിക്കേണ്ടതുണ്ടെന്നും തുറസ്സായ സ്ഥലത്തു സ്ഥാപിച്ചതിനാല്‍ ഇവയും ഇപ്പോള്‍ ഉപയോഗിക്കാവുന്ന തരത്തിലല്ലെന്നും ട്രയല്‍ റണ്‍ വിജയകരമായാല്‍ 10 ദിവസത്തിനകം ഇരിപ്പിടങ്ങള്‍ സജ്ജമാക്കാന്‍ കഴിയുമെന്നു ഡിടിപിസി സെക്രട്ടറി ജെ.കെ.ജിജേഷ് കുമാര്‍ പറഞ്ഞു. 150 പേര്‍ക്ക് ഒരേസമയം ഇരുന്നു കാണാവുന്ന തരത്തിലാണ് നേരത്തേയുണ്ടായിരുന്ന ഓപ്പണ്‍ ഗാലറി സജ്ജമാക്കിയിരുന്നത്.
കണ്ണൂര്‍ കോട്ടയുടെ അഞ്ഞൂറു വര്‍ഷത്തെ ചരിത്രം പുനരാവിഷ്ക്കരിക്കുന്നതാണ് ഷോയെന്നാണ് ഇവര്‍ പറയുന്നത്. ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിട്ടില്ല. നേരത്തെ 100 രൂപയായിരുന്നു നിരക്ക്. ഇതിന്റെ 40% തുക കോട്ടയുടെ സംരക്ഷണ ചുമതലയുള്ള ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യയ്ക്കു നല്‍കണമെന്നാണു വ്യവസ്ഥ. കോട്ടയിലേക്കുള്ള സന്ദര്‍ശന സമയം വൈകിട്ട് ആറിന് അവസാനിക്കുന്നതിനാല്‍ ഷോ കാണേണ്ടവര്‍ക്കായി വൈകിട്ട് ഏഴിനു മുന്‍പായി വീണ്ടും പ്രവേശനം അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
മന്നം ജയന്തിയില്‍ പൊതു അവധിയില്ല; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എന്‍എസ്എസും കോണ്‍ഗ്രസും
ടിക്കറ്റ് എടുത്തവര്‍ക്ക് ഷോ കാണാനുള്ള ഗാലറിയിലേക്കുള്ള പ്രവേശനത്തിന് മാത്രമായിരിക്കും ഈ സമയത്ത് അനുമതി നല്‍കുക. വിനോദസഞ്ചാരവകുപ്പ് ഡിടിപിസി വഴി ഒരുക്കിയ ഷോ 2016 ഫെബ്രുവരി 26ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തിരുന്നത്. പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത് ആദ്യദിനം തന്നെ പ്രദര്‍ശനം മുടങ്ങുകയും ചെയ്തിരുന്നു. പിന്നീട് അറ്റകുറ്റപ്പണികള്‍ക്കു ശേഷം 2018 മേയില്‍ വീണ്ടും ഷോ ആരംഭിച്ചെങ്കിലും ജൂണില്‍ മഴ തുടങ്ങിയതോടെ പ്രവര്‍ത്തനം വീണ്ടും നിലക്കുകയായിരുന്നു. പിന്നീട് കോവിഡ് വന്നതിന് ശേഷം കോട്ട അടച്ചിട്ടതോടെ പൂര്‍ണമായും നില്‍ക്കുകയായിരുന്നു. പിന്നീട് ഇപ്പോഴാണ് അറ്റകുറ്റപണി തുടങ്ങിയത്. ഒപ്പം തന്നെ ജില്ലയിലെ പ്രധാന മലയോര ടൂറിസം കേന്ദ്രമായ പൈതല്‍ മലയിലും സഞ്ചാരികളുടെ ഒഴുക്കാണ്.
കൗമാരക്കാരുടെ വാക്സിന് പ്രത്യേക കര്‍മ്മ പദ്ധതി; 10മുതല്‍ മുതിര്‍ന്നവര്‍ക്ക് ബൂസ്റ്റര്‍ഡോസ്: മന്ത്രി
ക്രിസ്മസ്, പുതുവത്സര സീസണ് ആയതോടെ മലയോര ടൂറിസ്റ്റ് കേന്ദ്രമായ പൈതല്‍ മലയില്‍ റിസോര്‍ട്ടുകളില്‍ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പെ മുറി ബുക്ക് ചെയ്താണ് സഞ്ചാരികള്‍ പലരും ഇവിടെ എത്തുന്നത്. എന്നാല്‍ ക്രിസ്മസ്, പുതുവത്സര സീസണിലാണ് ഇവിടെ സഞ്ചാരികള്‍ അധികവും എത്തുന്നത്. ഇവിടത്തെ പ്രത്യേക തരം കാലാവസ്ഥ ആസ്വദിക്കാന്‍ എത്തുന്നവരാണ് ഏറെയും. മഴ മാറിയതോടെ മലയിലും, താഴ്വരയിലും എല്ലാം ഇപ്പോള്‍ കനത്ത മഞ്ഞാണ്. ഉച്ചയോടെ മലയും പരിസരവും കോട മഞ്ഞില്‍ കുളിച്ച് കിടക്കും.