കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നഴ്‌സിങ് ജീവനക്കാരനെ കൈയേറ്റം ചെയ്തെന്ന് പരാതി; പൊലിസ് അന്വേഷണമാരംഭിച്ചു

രോഗിയുടെ കൂടെ വന്നയാള്‍ അക്രമാസക്തനാവാന്‍ കാരണമെന്തെന്ന് വ്യക്തമായിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടു പറയുന്നത്

Google Oneindia Malayalam News
 police-1674853215.jpg -Properties

കണ്ണൂര്‍സിറ്റി: കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നഴ്‌സിങ് ജീവനക്കാരനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ കണ്ണൂര്‍സിറ്റി പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. രോഗിക്കൊപ്പമെത്തിയ ആളാണ് നഴ്‌സിങ് ഡ്യൂട്ടിയിലുയായിരുന്നമുഹമ്മദ് ഷംസീറിനെ കൈയേറ്റം ചെയ്തുവെന്ന പരാതിയുയര്‍ന്നത്. യാതൊരു പ്രകോപനവുമില്ലാതെയാണ് നഴ്‌സിങ് സൂപ്രണ്ടിനെതിരെ അക്രമം നടന്നത്.കുറുവാസ്വദേശിക്കൊപ്പമെത്തിയ ആളാണ് തന്നെ അക്രമിച്ചതെന്നാണ് ഷംസീറിന്റെ പരാതിയില്‍ പറയുന്നു. കാലുവേദനയുമായി ബന്ധപ്പെട്ട അസുഖത്തിന് ചികിത്‌സ തേടിയാണ് കുറുവാസ്വദേശിയും കൂടെയുണ്ടായിരുന്നയാളുമെത്തിയത്. ഇയാള്‍ക്ക് വൈകാതെ തന്നെ ചികിത്‌സ നല്‍കിയതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

എന്നാല്‍ രോഗിയുടെ കൂടെ വന്നയാള്‍ അക്രമാസക്തനാവാന്‍ കാരണമെന്തെന്ന് വ്യക്തമായിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടു പറയുന്നത്. അക്രമം നടന്നതിന്റെ സി.സി.ടി.വി ദൃശ്യം പൊലിസ് ശേഖരിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെപരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും കണ്ണൂര്‍ സിറ്റി പൊലിസ് അറിയിച്ചു.നീലബനിയനും ജീന്‍സും അണിഞ്ഞു മാസ്‌കണിഞ്ഞു ഹെല്‍മേറ്റ് കൈയില്‍ പിടിച്ചയാള്‍ വാക്കേറ്റത്തിനൊടുവില്‍ നഴ്‌സിങ് സൂപ്രണ്ടിനെ പിടിച്ചു തളളുന്ന ദൃശ്യമാണ് സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുളളത്. ബൈക്കിലാണ് ഇയാള്‍ എത്തിയത്. മറ്റു ജീവനക്കാര്‍ നോക്കിനില്‍വേയായിരുന്നു ഇയാള്‍ നഴ്‌സിങ് ജീവനക്കാരനെ അതിശക്തമായി പിടിച്ചുതളളിയത്. സംഭവത്തില്‍ കുറ്റക്കാരനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആശുപത്രി ജീവനക്കാര്‍ ആവശ്യപ്പെട്ടു.

കാലിലെ മസിലുമായി ബന്ധപ്പെട്ട പ്രശ്നവുമായി ചികിത്സക്കെത്തിയ കുറുവയിലെ രോഗിയുടെ കൂടെവന്നയാളാണ് നഴ്സ് മുഹമ്മദ് ഷംസീറിനെ തള്ളിയതെുന്നു പൊലിസ് അന്വേഷണത്തില്‍ കയെത്തിയിട്ടുണ്ട്. മസിലുമായി ബന്ധപ്പെട്ട പ്രശ്നം മുന്‍പ് വന്നപ്പോള്‍ സാധാരണയായി രോഗിക്ക് മറ്റൊരു ഇഞ്ചക്ഷനാണ് കൊടുക്കുന്നത് പറഞ്ഞ് രോഗിയെ അവിടെ നിന്നും മാറ്റാന്‍ തീരുമാനിച്ചു. ഇതിനെചൊല്ലി സംസാരിക്കുന്നതിനിടയിലാണ് രോഗിയുടെ കൂടെവന്നയാള്‍ പ്രകോപിതനായി നഴ്സിനെ തള്ളിയത്. ഈ ഇഞ്ചക്ഷന്‍ നല്‍കിയാല്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ചതിനാണ് ഇയാള്‍ പ്രകോപിതനായത്. ഇതിനു ശേഷം മെയില്‍ നഴ്‌സിനെ പിടിച്ചുതളളുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളായ സഹപ്രവര്‍ത്തകര്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.

English summary
Complaint that the nursing staff was assaulted; Police have started an investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X