Get Updates
Get notified of breaking news, exclusive insights, and must-see stories!

സതീശന്‍ പാച്ചേനി കൂടപ്പിറപ്പ്: നികത്താനാവാത്ത നഷ്ടമെന്ന് സുധാകരന്‍

കണ്ണൂര്‍:കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ മുന്‍ ഡിസിസി പ്രസിഡന്റുമായിരുന്ന സതീശന്‍ പാച്ചേനിയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു. കോണ്‍ഗ്രസ് പ്രസ്ഥാനത്തെ പ്രാണവായുപോലെ സ്നേഹിച്ച സഹോദരതുല്യനായ പൊതുപ്രവര്‍ത്തകനായിരുന്നു സതീശനെന്ന് അദ്ദേഹം അനുസ്മരിച്ചു.

ആത്മാര്‍ത്ഥത, ഊര്‍ജ്ജസ്വലത, സത്യസന്ധത എന്ന വാക്കുകളുടെ പര്യായമായിരുന്നു സതീശന്‍ പാച്ചേനി. കോണ്‍ഗ്രസ് ആശയവും ആദര്‍ശവും ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ സ്വന്തം കുടുംബത്ത് നിന്നും പടിയിറക്കപ്പെട്ടിട്ടും തളരാതെ പോരാടി ത്യാഗനിര്‍ഭരമായ ജീവിതം നയിച്ച പൊതുപ്രവര്‍ത്തകനായിരുന്നു അദ്ദേഹം.

ksudhhakaran new

പ്രതിസന്ധിഘട്ടങ്ങളില്‍ പാര്‍ട്ടിയുടെ താങ്ങും തണലുമായി മാറാന്‍ സതീശന് കഴിഞ്ഞു. കിടപ്പാടം പണയം വെച്ചും പാര്‍ട്ടിക്ക് ആസ്ഥാന മന്ദിരം നിര്‍മ്മിക്കാന്‍ ഓടിനടന്ന സതീശന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എന്നും വികാരമാണ്. തിരഞ്ഞെടുപ്പ് മത്സര രംഗത്ത് അടിപതറിയെങ്കിലും അവയെല്ലാം ചരിത്ര രേഖകളില്‍ ഇടം പിടിച്ചവയാണ്. സിപിഎമ്മിന്റെ ശക്തിദുര്‍ഗങ്ങളില്‍ വി.എസ്.അച്യുതാനന്ദനെ പോലുള്ള കരുത്തരായ എതിരാളികളുമായാണ് സതീശന്‍ ഏറ്റുമുട്ടിയത്. അവര്‍ക്കെല്ലാം സതീശനെ പരാജയപ്പെടുത്താന്‍ നന്നേ വിയര്‍പ്പൊഴുക്കേണ്ടി വന്നത് അദ്ദേഹത്തിന്റെ പ്രവര്‍ത്തന പാരമ്പര്യത്തിന്റെയും സംഘടനാ മികവിന്റെയും പ്രത്യേകതയാണ്. തോല്‍വികളില്‍ തളരാത്ത ധീരയോദ്ധാവായിരുന്നു സതീശന്‍. ആദര്‍ശ രാഷ്ട്രീയം ജീവിതാവസാനം വരെ കൈമോശം വരാത്ത പൊതുപ്രവര്‍ത്തകന്‍.

ആത്മാര്‍ത്ഥമായ സ്നേഹം ഉള്ളിലൊളിപ്പിച്ച കൂടപ്പിറപ്പായിരുന്നു എന്റെ സതീശന്‍. നേരില്‍ കാണുമ്പോഴെല്ലാം സംഘടനാകാര്യത്തോടൊപ്പം കുടുംബവിശേഷവും പങ്കുവെയ്ക്കാറുണ്ടായിരുന്നു. സതീശന്റെ ആരോഗ്യകാര്യങ്ങളില്‍ ഞാന്‍ ആശങ്കപങ്കുവെച്ചപ്പോഴെല്ലാം അതൊന്നും പ്രശ്നമില്ലെന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ച പ്രിയ അനുജന്‍. അവന്റെ പോരാട്ട വീര്യം തൊട്ടടുത്ത് നിന്ന് കണ്ടറിഞ്ഞിട്ടുള്ള ഞാന്‍, ഈ പ്രതിസന്ധിയേയും അതിജീവിക്കുമെന്ന് ആത്മാര്‍ത്ഥമായി കരുതി. എന്നാലത് പാഴായി, സതീശന്‍ ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ ഒരു വല്ലാത്ത വിങ്ങലായി മനസ്സില്‍ നീറിപ്പുകയുന്നു. സതീശന്‍ പാച്ചേനിയുടെ അകാല വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നികത്താന്‍ കഴിയാത്തതാണ്. സതീശന്റെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. സതീശന്റെ വിയോഗത്തില്‍ വേദനിക്കുന്ന കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതോടൊപ്പം ആ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നവെന്നും സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ ഡി.സി.സി മുന്‍ അധ്യക്ഷനുമായ സതീശന്‍ പാച്ചേനിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഊര്‍ജസ്വലനായ പൊതുപ്രവര്‍ത്തകനെയാണ് സതീശന്‍ പാച്ചേനിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത്. സൗമ്യതയും സൗഹൃദവും അദ്ദേഹം തന്റെ ഇടപെടലുകളിലാകെ പുലര്‍ത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി തന്റെഅനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയെയും സതീശന്റെ ബന്ധുമിത്രാദികളെയും മുഖ്യമന്ത്രി അനുശോചനമറിയിച്ചു.പാച്ചേനിയോടുള്ള ആദരസൂചകമായ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഏഴുദിവസം ഔദ്യോഗിക ദു:ഖാചരണം ആചരിക്കാന്‍ തീരുമാനിച്ചു. ജില്ലയിലെ പാര്‍ട്ടി ഔദ്യോഗിക പരിപാടികള്‍ പാച്ചേനിയോടുളള ആദരസൂചകമായി ഏഴുദിവസത്തേക്ക് മാറ്റിവെച്ചതായി ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് അറിയിച്ചു. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പക്വമായ ഇടപെടലുകളിലൂടെ മുന്നോട്ടുള്ള പ്രയാണത്തില്‍ മാര്‍ഗദര്‍ശിയായ സഹോദരനെയാണ് നഷ്ടമായിരിക്കുന്നതെന്ന് ഡി.സി.സി.പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

കണ്ണൂരിലെ കോണ്‍ഗ്രസിന്റെ ആസ്ഥാന മന്ദിരം സതീശന്‍ പാച്ചേനിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണ്. ഒരു പാടു വെല്ലുവിളികള്‍ നേരിടുമ്പോഴും ഓഫീസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ രാപ്പകല്‍ അധ്വാനിച്ച സതീശന്‍ പാച്ചേനിയെ ഒരിക്കലും മറക്കാനാകില്ല. ഒരു പാട് ത്യാഗങ്ങള്‍ അദ്ദേഹം പാര്‍ട്ടിക്കുവേണ്ടി ചെയ്തു. കെ എസ് യു കാലം തൊട്ടുള്ള സൗഹൃദത്തിന്റെ, അടുപ്പത്തിന്റെ വെളിച്ചത്തില്‍ സതീശന്റെ മനസിലെ ത്യാഗ ബോധത്തെയും ആത്മാര്‍ത്ഥതയെയും തൊട്ടറിയാന്‍ സാധിച്ചിട്ടുണ്ട്. ലഭിക്കുന്ന അംഗീകാരങ്ങളില്‍ തൃപ്തിപ്പെട്ട് , അധികാരസ്ഥാനങ്ങളോട് ആര്‍ത്തിയില്ലാതെ, മാതൃകാപരമായ രാഷ്ട്രീയ പ്രവര്‍ത്തനം അദ്ദേഹം നിര്‍വഹിച്ചു.

പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങളും മൂല്യങ്ങളും ജീവിതത്തില്‍ അണു കിട തെറ്റാതെ അദ്ദേഹം കാത്തു സൂക്ഷിച്ചു. രാഷ്ട്രീയ എതിരാളികള്‍ പോലും ആ വ്യക്തിത്വത്തെ ബഹുമാനത്തോടെ നോക്കിക്കണ്ടു. തൊഴിലാളി നേതാവു കൂടിയായ കെ.സുരേന്ദ്രന്റെ ആകസ്മിക വേര്‍പാടിനു ശേഷം സമീപകാലത്ത് പാര്‍ട്ടിക്കുണ്ടായ അപരിഹാര്യ നഷ്ടമാണ് പാച്ചേനിയുടെ അപ്രതീക്ഷിത വിയോഗം. കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗദര്‍ശിയായി, ചാലകശക്തിയായി പ്രവര്‍ത്തിച്ച സതീശന്‍ പാച്ചേനിയുടെ വേര്‍പാടില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അനുശോചനം അറിയിക്കുന്നു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നതായും അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+