കൊവിഡ് വ്യാപിക്കുന്നു. കണ്ണൂർ സമ്പുർണ അടച്ചിടലിലേക്ക്, രോഗികളുടെ എണ്ണം നൂറ് കടന്നു
കണ്ണൂർ: കൊവിഡ് രോഗികളുടെ എണ്ണം നൂറ് കടന്നതോടെ കണ്ണുർ നഗരം സമ്പുർണ അടച്ചിടലിലേക്ക്. നഗരത്തിലെ യോഗശാല റോഡ് അടച്ചു. ഇടറോഡുകൾ ഓരോന്നായി അടച്ചു കൊണ്ടിരിക്കുകയാണ്.കൊവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മുണ്ട മൊട്ട ടൗൺ 14 ദിവസത്തേക്ക് അടച്ചു. ജില്ലയിലെ ആശുപത്രികളിലും സന്ദർശക വിലക്ക് ഏർപ്പെടുത്തി. ജില്ലാ ആശുപത്രിയിൽ സന്ദർശക വിലക്കുണ്ട്. ഇനിയൊരറിപ്പുണ്ടാകുന്നതുവരെ സന്ദർശകരെ അനുവദിക്കില്ല. രോഗിയുടെ കുട്ടിരിപ്പിനായി ഒരാളെ മാത്രമേ അനുവദിക്കുകയുള്ളൂ. അത്യാസന്ന നിലയിലുള്ള രോഗികൾക്കും ഐസിയു, ലേബർ റൂം, ഓപ്പറേഷൻ തിയേറ്റർ എന്നിവടങ്ങളിൽ പ്രവേശിക്കുന്ന രോഗികൾക്കും അതത് സ്ഥലങ്ങളിലെ ഹെഡ് നഴ്സ് അനുവദിക്കുന്ന സ്പെഷ്യൽ പാസ് മുഖേനെ രണ്ടു പേരെ അനുവദിക്കും. മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കൊവിഡ് ഭീതിയിൽ മുങ്ങി തലസ്ഥാനം, ഇന്ന് 400ന് മുകളിൽ കൊവിഡ് രോഗികൾ, ഭൂരിപക്ഷവും സമ്പർക്കം വഴി
മാങ്ങാട്ടുപറമ്പിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ആഗസ്ത് 11-ന് ചികിത്സയ്ക്ക് എത്തിയ കുറുമാത്തൂര്‍ സ്വദേശിനിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അന്നേ ദിവസം ആശുപത്രിയിലെത്തിയ മുഴുവന്‍ രോഗികളും കൂട്ടിരിപ്പുകാരും 14 ദിവസത്തേക്ക് സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് അധികൃതര്‍ അറിയിച്ചു. ഏതെങ്കിലും രീതിയിലുള്ള കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമാവുന്നവര്‍ സമീപത്തെ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
സമ്പര്‍ക്കത്തിലൂടെ മുഴക്കുന്ന് പഞ്ചായത്ത് നാലാം വാര്‍ഡില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഴക്കുന്ന് നാലാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. തളിപ്പറമ്പില്‍ നിന്നെത്തിയ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ് കൊരഞ്ഞിയിലെ 20കാരനാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത്. ഇതേ തുടര്‍ന്ന് മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് 4-ാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തുകയും രോഗബാധിതരുടെ വീടിന്റെ 100 മീറ്റര്‍ ചുറ്റളവ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കുകയും ചെയ്തു.
നാലാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ പൊതുജനങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവേശനമില്ല. രോഗബാധിതന്റെ വീടിന് സമീപത്ത് താമസിക്കുന്ന വാര്‍ഡ് മെമ്പറെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. നാലാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനാലും മറ്റ് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് ഉള്‍പ്പെടെ പല ആവശ്യങ്ങള്‍ക്ക് ആളുകള്‍ പഞ്ചായത്ത് ഓഫീസില്‍ എത്തുന്നതിനാലാണ് പഞ്ചായത്ത് ഓഫീസില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് പറഞ്ഞു. പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ട് പഞ്ചായത്ത് ഓഫീസിന് സമീപം നോട്ടീസും പതിപ്പിച്ചിട്ടുണ്ട്.