41000 കോടി രൂപയുടെ അധികബാധ്യത: സമ്പൂർണ്ണവും സൗജന്യവുമായ വാക്സിനേഷൻ വേണം: എംവി ജയരാജന്‍
കണ്ണൂര്‍: രാജ്യത്ത് സമ്പൂർണ്ണവും സൗജന്യവുമായ വാക്സിനേഷൻ വേണമെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍. സമ്പൂർണ്ണ വാക്‌സിനേഷനാണ് ലക്ഷ്യമെന്നും ലോകത്തിൽ ചുരുങ്ങിയ ദിവസത്തിനകം 12 കോടി പേർക്ക് വാക്‌സിൻ നൽകി എന്നും പ്രധാനമന്ത്രി ആവർത്തിച്ചുപറയുമ്പോൾ വാക്‌സിൻ ക്ഷാമം രൂക്ഷമാണെന്ന കാര്യം നിസ്സാരമായി കണ്ടുകൂടാ. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ തുടർന്ന് കേരളത്തിൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ വർദ്ധിപ്പിക്കുകയും മാസ് വാക്‌സിനേഷൻ ക്യാമ്പയിൻ ആരംഭിക്കുകയും ചെയ്തതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
45 വയസ്സിന് മുകളിൽ പ്രായമുള്ളവർ സംസ്ഥാനത്ത് 1.13 കോടി പേരുണ്ട്. ഇതിനകം 55 ലക്ഷം പേർക്കാണ് വാക്‌സിൻ നൽകിയത്. അതിൽ തന്നെ 2 ഡോസും ലഭിച്ചവർ ചുരുക്കമാണ്. അതൊക്കെ പരിഗണിച്ചുകൊണ്ടാണ് 9 ദിവസം മുമ്പ് 50 ലക്ഷം ഡോസ് വാക്‌സിന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. അത് ഇതുവരെയും അനുവദിച്ചിട്ടില്ല.

സ്വകാര്യവിപണിയിൽ വാക്‌സിൻ ലഭ്യമാക്കാനാണ് കേന്ദ്ര നീക്കം. സംസ്ഥാനങ്ങൾ വിലകൊടുത്തു വാങ്ങണമെന്നാണ് അതിനർത്ഥം. ആരോഗ്യപരിപാലനം സംസ്ഥാനങ്ങളുടെ ചുമതലയാണ്. കേരളത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനം എൽഡിഎഫ് സർക്കാറിന്റെ നേതൃത്വത്തിൽ മാതൃകാപരമായി നടത്തിവരികയാണ്. കോവിഡ് കാലത്ത് 35000 കോടി രൂപ റവന്യൂ വരുമാനം കുറഞ്ഞപ്പോൾ 41000 കോടി രൂപയുടെ അധികബാധ്യതയാണ് സംസ്ഥാനം ഏറ്റെടുത്തത്.
ലോക്ക്ഡൗണില്‍ രാജ്യതലസ്ഥാനം, ദില്ലിയിലെ ചിത്രങ്ങള്‍
ഈ സാഹചര്യത്തിൽ വാക്‌സിൻ സൗജന്യമായി സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കണം. 18 വയസ്സ് കഴിഞ്ഞവർക്കുകൂടി പ്രധാനമന്ത്രി പ്രഖ്യാപിച്ചതുപോലെ നൽകാനാവശ്യമായ സംവിധാനം ഏർപ്പെടുത്തിയേ പറ്റൂ. കണ്ണൂർ ജില്ലയിൽ സർക്കാർ ആശുപത്രികളിലെ വാക്‌സിനേഷൻ നിർത്തിവെക്കേണ്ടിവന്നത് വാക്‌സിൻ ക്ഷാമം മൂലമാണ്. സ്വകാര്യമേഖലയ്ക്ക് കൊള്ളയടിക്കാൻ ജനങ്ങളെ വിട്ടുകൊടുക്കുന്ന കേന്ദ്രനയം തിരുത്തിയേപറ്റൂ. എല്ലാദിവസവും സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുന്ന കേന്ദ്ര സഹമന്ത്രി ഇത്തരം പ്രശ്‌നങ്ങളിൽ ഇടപെടുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
പച്ച ഫ്രോക്കില്‍ കിടിലം ലുക്കുമായി രമ്യ പാണ്ഡ്യന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍












Click it and Unblock the Notifications