• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ നാവടക്കി പണിയെടുക്കണം: അനാവശ്യകാര്യങ്ങളില തലയിടരുത് സിപിഎം

 • By Desk
cmsvideo
  തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ നാവടക്കി പണിയെടുക്കണം | Oneindia Malayalam

  കണ്ണൂര്‍: തിരഞ്ഞെടുപ്പ് കാലമാണ് എന്തുചെയ്താലും പത്തുമടങ്ങായി തിരിച്ചുകിട്ടും. ഇതു നേരത്തെ തിരിച്ചറിഞ്ഞ പാര്‍ട്ടിയാണ് സിപിഎം. അതുകൊണ്ടുതന്നെ വോട്ടേടുപ്പുവരെ കര്‍ശനമായി മിതത്വം പാലിക്കാനാണ് സംസ്ഥാനകമ്മിറ്റി അനുഭാവികള്‍ മുതല്‍ ജില്ലാ നേതാക്കള്‍ക്കുവരെ നല്‍കുന്ന നിര്‍ദേശം. നാവ് ഉറുമിയാക്കുന്ന കണ്ണൂരിലെ പാര്‍ട്ടിയുടെ ശീലത്തിനാണ് ആദ്യം പിടിവീണത്.

  ന്യൂസിലൻഡ് കൂട്ടക്കൊല: ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, 6 പേരെ കാണാനില്ല, കൊലപാതകി കടുത്ത വംശീയവാദി
  ജില്ലാസെക്രട്ടറി എംവി ജയരാജന്‍ മുതല്‍ സാദാ പ്രവര്‍ത്തകര്‍ വരെ ഈക്കാര്യത്തില്‍ അഗ്രഗണ്യരാണ്. എന്നാല്‍ രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായി വിമര്‍ശിക്കുന്ന ഒന്നും പാടില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ തിട്ടൂരം. ജില്ലാസെക്രട്ടറിയായതിനു ശേഷം മാധ്യമപ്രവര്‍ത്തകരെ ഫോണില്‍വിളിച്ചു പരിചയം പുതുക്കുകയല്ലാതെ ജയരാജന്‍ വാര്‍ത്താസമ്മേളനം പോലും വിളിക്കാന്‍ തയാറാവാത്തത് ഇതുകാരണമാണെന്നാണ് സൂചന. അതുപോലെരാഷ്ട്രീയ പൊതുയോഗങ്ങളില്‍ പ്രാദേശിക വിഷയങ്ങള്‍ തൊടാതെ കേന്ദ്രത്തിനും മോദിക്കുമെതിരെയുള്ള മിതമായ വിമര്‍ശനമാണ് മന്ത്രി കെ.കെ ശൈലജയടക്കമുളള നേതാക്കള്‍ നടത്തുന്നത്.


  സഭ്യതയുടെ അതിരുകള്‍ ലംഘിക്കാതെ പ്രസംഗിക്കണമെന്ന മാനദണ്ഡം ഈ വിഷയത്തില്‍ സി.പി. എം സ്വീകരിച്ചുവെന്നാണ് വിവരം. മാത്രമല്ല ശബരിമല വിഷയത്തില്‍ പൂര്‍ണമായും മൗനം പാലിക്കുകയും എല്‍.ഡി. എഫ് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ഫോക്കസ് ചെയ്യുകയുമാണ് കൂടുതല്‍ ഗുണകരമെന്ന നിര്‍ദ്ദേശമുണ്ട്. ഏരിയാ,ലോക്കല്‍, ബ്രാഞ്ച്, അനുഭാവി സഖാക്കള്‍ക്കായി ഒരു പ്രത്യേക സര്‍ക്കുലര്‍ തന്നെ മേല്‍ക്കമ്മിറ്റി ഇറക്കിയിട്ടുണ്ട്. ഒരു തരത്തിലും തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘര്‍ഷത്തിലേര്‍പ്പെടരുതെന്ന കര്‍ശനനിര്‍ദേശമാണ് താഴെത്തട്ടിലുള്ള അണികള്‍ക്കുള്ളത്.


  രാഷ്ട്രീയ എതിരാളികളുടെ പ്രകോപനങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്നും അക്രമപ്രവര്‍ത്തത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്നും നിര്‍ദേശമുണ്ട്. എവിടെയെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം അതത്, ഏരിയാ ലോക്കല്‍കമ്മിറ്റികള്‍ക്കാണ്. മാത്രമല്ല ഈക്കാര്യം നേരത്തെ തിരിച്ചറിഞ്ഞ് ഇല്ലാതാക്കുകയും വേണം.ബ്രാഞ്ച് സെക്രട്ടറിമാരും അംഗങ്ങളും സ്വത്തുതര്‍ക്കങ്ങള്‍, പൊലിസ് കേസുകള്‍,സാമ്പത്തിക ഇടപാടുകള്‍, കുടുംബപ്രശ്‌നങ്ങള്‍ എന്നിവയില്‍ ഈകാലയളവില്‍ ഇടപെടരുതെന്നും പലകാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്നും അകന്നുപോയവരെ അടുപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഇവരുടെ വീടുകളില്‍പ്പോയി സൗഹാര്‍ദ്ദപരമായി പെരുമാറണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.


  കണ്ണൂർ മണ്ഡലത്തിലെ യുദ്ധം
  വർഷം
  സ്ഥാനാർത്ഥിയുടെ പേര് പാർട്ടി തലം വോട്ട് വോട്ട് നിരക്ക് ഭൂരിപക്ഷം
  2014
  പി കെ ശ്രീമതി ടീച്ചർ സി പി എം വിജയി 4,27,622 45% 6,566
  കെ സുധാകരൻ ഐ എൻ സി രണ്ടാമൻ 4,21,056 45% 0
  2009
  കെ സുധാകരൻ ഐ എൻ സി വിജയി 4,32,878 50% 43,151
  കെ കെ രാഗേഷ് സി പി എം രണ്ടാമൻ 3,89,727 45% 0

  English summary
  cpim gave directions to members prior to lok sabha election

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more