• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തലശ്ശേരിയിലെ ക്ഷേമപെന്‍ഷന്‍ തട്ടിപ്പ്: സിപിഎം നേതാവിനെ പാര്‍ട്ടി ജില്ലാകമ്മിറ്റി പുറത്താക്കി

  • By Desk

തലശ്ശേരി: വാര്‍ധക്യ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വിവിധ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാതെ തിരിമറി നടത്തിയതിനു പോലീസ് കേസെടുത്ത സിപിഎം തലശ്ശേരി ടൗണ്‍ ലോക്കല്‍കമ്മിറ്റി അംഗവും തലശ്ശേരി സഹകരണ റൂറല്‍ ബാങ്ക് പിഗ്മി കലക്ഷന്‍ ഏജന്റുമായ ചിറക്കര ആലക്കാടന്‍ ഹൗസില്‍ കെ കെ ബിജുവിനെ (34) പാര്‍ട്ടി ജില്ലാകമ്മിറ്റി പ്രാഥമിക അംഗത്വത്തില്‍നിന്നും പുറത്താക്കി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കൂടിയാണു ബിജു. ധനാപഹരണ കുറ്റം നടത്തിയതിന്റെ പേരിലാണു പുറത്താക്കിയതെന്നു പത്രക്കുറിപ്പില്‍ പറയുന്നു. തലശ്ശേരി സഹകരണ റൂറല്‍ബാങ്ക് ജനറല്‍ മാനേജരുടെ പരാതി പ്രകാരമാണു ബിജുവിനെതിരേ പോലീസ് കേസെടുത്തത്.

കോടിയേരിയെ ട്രോളി സോഷ്യല്‍ മീഡിയ: മകനെ കാണാതായിട്ടും രാജ്യം രക്ഷിക്കാനുള്ള ആ വലിയ മനസ് ഉണ്ടല്ലോ

അതേസമയം ബിജു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളി. ബാങ്കിലെ ദിന നിക്ഷേപ പിരിവുകാരനായിരുന്ന ബിജു പെന്‍ഷന്‍ വിതരണത്തിനായി ബാങ്ക് ഏല്‍പ്പിച്ച ആറു ലക്ഷം രൂപ ഗുണഭോക്താക്കള്‍ക്കു നല്‍കാതെ ബാങ്കിനെയും സര്‍ക്കാരിനെയും വഞ്ചിച്ചെന്നാണു പരാതി. പെന്‍ഷന്‍ തുക ലഭിച്ചില്ലെന്നു കാണിച്ച് ഒരാള്‍ ബാങ്കിനെ സമീപിച്ചതിനെ തുടര്‍ന്നു ബാങ്ക് മാനേജര്‍ തലശ്ശേരി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെ വാര്‍ധക്യകാലക്ഷേമപെന്‍ഷന്‍ തട്ടിപ്പിനെ ചൊല്ലി തലശ്ശേരി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം നടന്നു.സി.പി.എം നേതാവ് കെ.കെ ബിജുവിനെതിരെയുള്ള പരാതി ഭരണനേതൃത്വം ശക്തമായ നിലപാട് സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ചു ഇറങ്ങിപ്പോയത്.

ഇതിനു ശേഷം നഗരസഭയുടെ പുറത്ത് കുത്തിയിരുന്ന് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. പെന്‍ഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി അന്വേഷണമാണ് നടന്നതെന്നും നഗരസഭയുടെ ഭാഗത്ത് നിന്നു ഒരുനടപടിയുമുണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എം.പി അരവിന്ദാക്ഷന്‍ ആരോപിച്ചു. തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും പൊലിസ് കാര്യക്ഷമമായി കേസന്വേഷിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ക്ഷേമ പെന്‍ഷന്റെ വിതരണത്തിന്റെ കാര്യത്തില്‍ നഗരസഭയ്ക്ക് കൂട്ടുത്തരവാദിത്വമുïെന്ന് മുസ്‌ലിം ലീഗ് അംഗം പി.വി സാജിദ പറഞ്ഞു.

ലോഗന്‍സ് റോഡില്‍ ഇന്റര്‍ലോക്ക് പതിപ്പിച്ചതില്‍ അഴിമതിയാണ് നടന്നിട്ടുള്ളത്. കുറച്ചുകാലം കൊï് ഇന്റര്‍ലോക്ക് ഇളകിപോകാന്‍ തുടങ്ങിയത്. ഇതില്‍ ക്രമക്കേട് നടന്നിട്ടുള്ളതിന്റെ തെളിവാണ്. സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് സ്‌പോര്‍ട്‌സുമായി യാതൊരു ബന്ധമില്ലാത്ത ഒരാളെയാണ് വികസന കമ്മിറ്റി കണ്‍വീനറാക്കിയതെന്ന് അവര്‍ ആരോപിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നഗരസഭാ ചെയര്‍മാന്റെ ഭാഗത്തു നിന്നുïായിട്ടില്ലെന്ന്പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു.

സി.ഒ.ടി നസീറിന്റെ ആക്രമണം പ്രതിപക്ഷം ഉന്നയിച്ചപ്പോളും യോഗത്തില്‍ ബഹളമുïായി. നാടുനീളെ നടക്കുന്ന ആക്രമങ്ങളും പീഡനങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയാക്കേïെന്ന് ഭരണാംഗങ്ങള്‍ ചൂïിക്കാട്ടി. സാമൂഹ്യക്ഷേമ പെന്‍ഷന്‍ പാസാക്കിയത് നഗരസഭയാണ്, അതിന്റെ പണം നല്‍കേïത് ബേങ്ക് അധികൃതരാണെന്ന് ചെയയര്‍മാന്‍ സി.കെ രമേശന്‍ മറുപടി പറഞ്ഞു. ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭാ സെക്രട്ടറി മുഖേന ബേങ്ക് അധികൃതരെ ബന്ധപ്പെട്ടിട്ടുï്. പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് കേസന്വേഷണം ആരംഭിച്ചിട്ടുï്. അര്‍ഹരില്‍ പണം എത്തിക്കേïത് ബേങ്ക് അധികൃതരുടെ ബാധ്യസ്ഥതയാണ്. പരാതി നേരിടുന്നയാളെ ന്യായീകരിക്കുകയോ പിന്തുണക്കുകയോ ചെയ്യില്ലെന്ന് ചെയര്‍മാന്‍ പറഞ്ഞു.

കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനെ മായാവതി തുടര്‍ച്ചയായി ആക്രമിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി 542 സീറ്റുകളില്‍ 303 എണ്ണവും നേടിയാണ് കനത്ത വിജയം സ്വന്തമാക്കിയത്. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 403 സീറ്റുകളില്‍ 312 എണ്ണം നേടിയാണ് ബിജെപി ഉത്തര്‍പ്രദേശ് ഭരിക്കുന്നത്.

English summary
CPM leader removed from Disctrict commitee in Welfare Pension fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X