പാനൂരില്‍ ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ ആനയെ ആറു മണിക്കൂറിന് ശേഷം തളച്ചു
പാനൂര്‍: കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ ആന ആറു മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. പാനൂര്‍ പൊയിലൂരില്‍ ആറാട്ടു ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. ആനയുടെ പുറത്ത് തിടമ്പേറ്റിയിരുന്ന ക്ഷേത്രം പൂജാരിക്ക് താഴേക്ക് വീണു പരുക്കേറ്റു. എന്നാല്‍ ഇതിനിടെയില്‍ ചിതറിയോടിയ ഭക്ത ജനങ്ങള്‍ക്ക് ആര്‍ക്കും പരുക്കേറ്റിട്ടില്ല. ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ ആനയെ ബുധനാഴ്ച്ചരാവിലെ ആറു മണിയോടെയാണ് തളച്ചത്
പാനൂര്‍ വടക്കെ പൊയിലൂര്‍ കുരുടന്‍കാവ് ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെ ഇടഞ്ഞ ആനയെയാണ് തളച്ചത്. ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിനിടെ ക്ഷേത്ര പ്രദിക്ഷണം നടക്കവെയാണ് മൂന്ന് ആനകളിലൊന്നായ കുന്നംകുളത്തു നിന്നും കൊണ്ടുവന്ന പാര്‍ത്ഥസാരഥിയെന്ന ആന ഇടഞ്ഞത്. ആനപ്പുറത്തിരുന്ന പുജാരി താഴെക്കു വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇയാളെ പരിക്കുകളോടെ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഏകദേശം ഒരു മണികൂറോളം ആന പരിഭ്രാന്തി പരത്തി. ഇതോടെ ഉത്സവത്തിനെത്തിയ ആളുകള്‍ ചിതറിയോടുകയായിരുന്നു. ഇടഞ്ഞ ആന സമീപത്തെ വീടിന്റെ പറമ്പില്‍ കയറി നിലയുറപിച്ചു. പുലര്‍ച്ചെ വെറ്റിനറി സര്‍ജന്‍മാരുള്‍പ്പെടെയുള്ളവരും തൃശൂരില്‍ നിന്നും കൂടുതല്‍ പാപ്പാന്‍ മാരുംസ്ഥലത്തെത്തി. തൃശൂരില്‍ നിന്നെത്തിയ എലിഫന്റ് സ്‌ക്വാഡാണ് ഇടഞ്ഞ ആനയെ തളച്ചു കോഴിക്കോട് വേങ്ങരയിലെ ആനത്താരയിലേക്ക് മാറ്റിയത്. പാനൂര്‍, തലശേരി ഭാഗങ്ങളിലെ ക്ഷേത്രോത്സവങ്ങള്‍ തൃശൂര്‍ ജില്ലയില്‍ നിന്നാണ് എഴുന്നെള്ളിപ്പിന് ആനകളെ കൊണ്ടുവരുന്നത്. മദപ്പാടില്ലാത്ത ആനകളെയാണ് കൊണ്ടുവരാറുള്ളതെങ്കിലും ആള്‍ക്കൂട്ടത്തിനിടയില്‍ ചിലത് പ്രകോപി തരാകാറുണ്ട്.












Click it and Unblock the Notifications