മമ്പറം ദിവാകരനെ പുറത്താക്കല്‍; മുസ്ലിം ലീഗില്‍ അതൃപ്തി, തലശേരിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി
കണ്ണൂര്‍: കെ.പി.സി.സി മുന്‍എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ മമ്പറം ദിവാകരനെതിരെ പുറത്താക്കിയത് തലശേരി മേഖലയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകും. കോണ്‍ഗ്രസ് പുറത്താക്കിയെങ്കിലും ഇന്ദിരാഗാന്ധി സഹകരണാശുപത്രി തെരഞ്ഞെടുപ്പില്‍ മമ്പറം ദിവാകരന്‍ നേതൃത്വം നല്‍കുന്ന പാനല്‍ തന്നെ ജയിക്കാനാണ് കൂടുതല്‍ സാധ്യത. മാത്രമല്ല വോട്ടര്‍മാരില്‍ ഭൂരിഭാഗവും മമ്പറം ദിവാകരനെ അനുകൂലിക്കുന്നവരാണ്. ഇതുകൂടാതെ തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ മുസ്ലിം ലീഗ് നേതൃത്വവും അണികളും മമ്പറം ദിവാകരനൊപ്പമാണ്.
മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത് മുസ്ലീം ലീഗില്‍ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. മുസ്ലീം ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ പിന്‍തുണ ഇന്ദിരാഗാന്ധി സഹകരണാശുപത്രി തെരഞ്ഞെടുപ്പില്‍ മമ്പറം ദിവാകരന് മുന്‍തൂക്കം നല്‍കും.മുസ്ലീംലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി പ്രസിഡന്റായ പൊട്ടക്കണ്ടി അബ്ദുള്ളയാണ് ആശുപത്രി വൈസ് പ്രസിഡന്റ് പൊട്ടക്കണ്ടി അബ്ദുള്ളയും അദ്ദേഹത്തെ കൂടെയുള്ളവരും മമ്പറം ദിവാകരന്റെ പാനലില്‍ മത്സരിക്കുന്നുണ്ട്. മമ്പറം ദിവാകരനൊപ്പം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ പ്രസാദിനെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്തിട്ടുണ്ട്. മമ്പറം ദിവാകരന്റെ ഉറച്ച അനുയായികളാണ് മമ്പറത്തെ കോണ്‍ഗ്രസ് നേതൃത്വവും അണികളും. സി.പി. എമ്മിനെതിരെ അതിശക്തമായ പ്രതിരോധം നയിക്കുന്ന ജനകീയ നേതാവെന്ന ഇമേജാണ് മമ്പറം ദിവാകരന് അണികള്‍ക്കിടയിലുള്ളത്. മമ്പറം ദിവാകരന്റെ പാനലില്‍ മത്സരിക്കുന്ന കെ.ശാന്ത പാര്‍ട്ടിക്ക് വേണ്ടി ഏറെ ത്യാഗം ചെയ്ത പ്രവര്‍ത്തകയാണ്. ഇവരെയും കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.

പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണനാണ് ഈക്കാര്യം അറിയിച്ചത്.തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ഡിസിസി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെയുള്ള പാനലില്‍ മത്സരിക്കുകയാണ് നിലവിലെ പ്രസിഡന്റ് മമ്പറം ദിവാകരന്‍.ഇതു ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നാണ്പാര്‍ട്ടി വിലയിരുത്തിയത്. തുടര്‍ന്നാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. മമ്പറത്തെ പുറത്താക്കിയ കെ.പി.സി.സി തീരുമാനത്തെ കണ്ണൂര്‍ ഡി.സി.സി അധ്യക്ഷനും ന്യായീകരിച്ചു കൊണ്ടു രംഗത്തു വന്നിട്ടുണ്ട്. വളരെ ഗുരുതരമായ പാര്‍ട്ടി അച്ചടക്കലംഘനമാണ് മമ്പറം ദിവാകരന്‍ നടത്തിയതെന്നാണ് കണ്ണൂര്‍ ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് പ്രതികരിച്ചത്.നേരത്തെ ബ്രണ്ണന്‍ കോളേജ് വിവാദവുമായി ബന്ധപ്പെട്ട് കെ സുധാകരനും മമ്പറം ദിവാകരനും നേര്‍ക്ക് നേര്‍ രംഗത്തെത്തിയിരുന്നു.
കെ സുധാകരന്‍ പക്വത കാണിക്കണമെന്നത് ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങള്‍ മമ്പറം ഉന്നയിച്ചിരുന്നു.കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം മമ്പറം ദിവാകരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. ഒരുകാലത്ത് കെ.കരുണാകന്റെ അടുത്ത അനുയായിരുന്ന മമ്പറം ദിവാകരന്‍ മൂന്നാംഗ്രൂപ്പുകാരനായ കെ.സുധാകരന്‍ കണ്ണൂര്‍ ഡി.സി.സി അധ്യക്ഷനായതു മമ്പറം ദിവാകരന്റെ പിന്‍തുണയോടെയാണ്. പിന്നീട് ഇരു നേതാക്കളും അകന്നുവെങ്കിലും മമ്പറം ദിവാകരന്‍ തലശേരി മേഖലയില്‍ മാത്രം ഒതുങ്ങുകയായിരുന്നു.കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രമുഖ ആശുപത്രികളിലൊന്നാണ് ഇന്ദിരാഗാന്ധി സഹകരണാശുപത്രി. മമ്പറംദിവാകരന്റെ കഠിനപ്രയ്തനത്തിന്റെ ഫലമായാണ് ഇന്ദിരാഗാന്ധി ആശുപത്രി സൂപ്പര്‍സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയര്‍ന്നത്.കണ്ണൂരില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ കടുത്ത വിമര്‍ശകരിലൊരാളായ മമ്പറം ദിവാകരന്‍ കഴിഞ്ഞ കുറേക്കാലമായി കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നില്ല. സുധാകരന്‍ കേന്ദ്രസ്ഥാാനത്ത് വന്നതോടെ മമ്പറം ദിവാകരനെ പാര്‍ട്ടി പരിപാടികളില്‍ നിന്നും ഒഴിവാക്കിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു












Click it and Unblock the Notifications