Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴക്കെടുതി: കണ്ണൂര്‍ ജില്ലയില്‍ 303 കോടിയുടെ നാശനഷ്ടം; കൂടുതല്‍ നാശം റോഡുകള്‍ക്ക്- 252.45 കോടി

കണ്ണൂര്‍: കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ വിവിധ മേഖലകളിലായി 303.295 കോടിയുടെ നാശനഷ്ടമുണ്ടായതായി കണക്കുകള്‍. കാലവര്‍ഷം ശക്തമായതിനെത്തുടര്‍ന്നുണ്ടായ കാറ്റിലും മഴയിലുമാണ് ജില്ലയില്‍ വ്യാപക നാശ നഷ്ടമുണ്ടായത്. 28 പേര്‍ മഴക്കെടുതിയെ തുടര്‍ന്ന് മരണപ്പെട്ടു. നിരവധി വീടുകളും കൃഷിയിടങ്ങളും റോഡുകളും നശിച്ചു.

മലപ്പുറം ജില്ലയിലെ പ്രളയം സംബന്ധിച്ച സര്‍ക്കാര്‍ വെളിപ്പെടുത്തലില്‍ ഗുരുതര വീഴ്ചയെന്ന് മുസ്ലിംലീഗ്, മന്ത്രി ജലീലിനെ ചുമതലയില്‍ നിന്ന് മാറ്റണം

കെഎസ്ഇബി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും വലിയ തോതിലുള്ള നഷ്ടമാണ് മഴക്കെടുതിയിലുണ്ടായത്. കാലവര്‍ഷം ആരംഭിച്ച മെയ് 29 മുതല്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 113 വീടുകള്‍ പൂര്‍ണമായും 2625 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 17,64,50,000 രൂപയുടെ നഷ്ടമാണ് വീടുകള്‍ തകര്‍ന്നതിലൂടെ മാത്രം ജില്ലയില്‍ കണക്കാക്കിയിരിക്കുന്നത്.

Kannnur relief center

കാര്‍ഷികമേഖലയില്‍ മാത്രം 27.79 കോടിയുടെ നാശനഷ്ടമുണ്ടായി. 991.8 ഹെക്ടര്‍ കൃഷിയിടമാണ് കനത്ത മഴയില്‍ നശിച്ചത്. നെല്ല്, വാഴ, കവുങ്ങ്, തെങ്ങ്, റബ്ബര്‍ എന്നിവയെയാണ് കാലവര്‍ഷം പ്രധാനമായും ബാധിച്ചത്. കാറ്റിലും മഴയിലുമായി 566 ഹെക്ടറിലധികം നെല്‍കൃഷിയും 12.5 ഹെക്ടര്‍ പച്ചക്കറി കൃഷിയും 279486 വാഴകള്‍, 7606 കവുങ്ങുകള്‍, 20110 റബ്ബര്‍, 4733 തെങ്ങ്, 3819 കശുമാവ്, 32.4 ഹെക്ടര്‍ കപ്പ, 2303 കുരുമുളക്, 94 ജാതിക്ക എന്നിവയും നശിച്ചു.

മഴ ശക്തി പ്രാപിച്ചതിനുശേഷം ജില്ലയിലെ റോഡുകളിലും വലിയ തോതിലുള്ള നാശ നഷ്ടമാണുണ്ടായി. ദേശീയ പാത 66 ല്‍ മാത്രം ഏകദേശം 42 കോടി രൂപയുടെ നാശ നഷ്ടമാണ് ഉണ്ടായത്. കാലിക്കടവ് മുതല്‍ മാഹിപാലം വരെയുള്ള റോഡിന്റെ പുനരുദ്ധാരണത്തിനു 42 കോടി രൂപ വേണ്ടിവരുമെന്ന് നാഷണല്‍ ഹൈവേ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പൊതുമരാമത്ത് വകുപ്പിന്റെ മറ്റു റോഡുകളില്‍ 601. 827 കി.മീ റോഡിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇതിന് ഏകദേശം 186.25 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. മരങ്ങള്‍ കടപുഴകിവീണും ടാര്‍ റോഡ് അരികിലുള്ള മണ്ണ് ഒലിച്ച് പോയുമാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. ഇതിനു പുറമെ 14 പാലങ്ങളുടെ അറ്റകുറ്റ പണിക്കായി 1.2 കോടി രൂപയും ആറു പാലങ്ങളുടെ പുനര്‍ നിര്‍മാണത്തിന് 21 കോടി രൂപയും ഒരു പാലത്തിന്റെ അനുബന്ധ റോഡിന്റെ നവീകരണത്തിനായി 2 കോടി രൂപയും വേണ്ടിവരുമെന്ന് നിരത്തുകളും പാലങ്ങളും വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കനത്ത മഴയില്‍ മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റിനും വാട്ടര്‍ അതോറിറ്റിയ്ക്കും ജില്ലയില്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ഏകദേശം 26 ലക്ഷം രൂപയുടെ നഷ്ടമാണ് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ഇതുവരെ കണക്കാക്കിയത്. വാട്ടര്‍ പൈപ്പുകള്‍ക്കും പമ്പ് ഹൗസുകള്‍ക്കും മറ്റും കേടുപാട് സംഭവിച്ചതും വരുമാന നഷ്ടവും ഉള്‍പ്പെടെ 30 ലക്ഷം രൂപയുടെ നഷ്ടം വാട്ടര്‍ അതോറിറ്റിയ്ക്കുണ്ടായതായാണ് പ്രാഥമിക കണക്കുകള്‍. കാലവര്‍ഷത്തിന്റെ ആദ്യഘട്ടത്തില്‍ ജൂലൈ 20 വരെ ജില്ലയില്‍ രണ്ട് സര്‍ക്കിളുകളിലുമായി 4.85 കോടി രൂപയുടെ നഷ്ടം കെഎസ്ഇബിക്ക് ഉണ്ടായി. അതിനു ശേഷമുണ്ടായ നഷ്ടം കണക്കാക്കിവരുന്നതേയുള്ളൂ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+