• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തെരഞ്ഞെടുപ്പ് കാലത്ത് കണ്ണൂരില്‍ എക്‌സൈസ് നടത്തിയത് വന്‍ലഹരിവേട്ട; കൂട്ടുപുഴയില്‍ കഞ്ചാവ് പിടികൂടി, രാമന്തളിയില്‍ ചാരായവാറ്റുകേന്ദ്രം തകര്‍ത്തു

  • By Desk

കണ്ണൂര്‍: ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പുസമയത്ത് ലഹരിക്കടത്ത് കൊഴുക്കുന്നു.കൂട്ടുപുഴയില്‍ കഞ്ചാവും പയ്യന്നൂര്‍ രാമന്തളിയില്‍ വ്യാജചാരായ വാറ്റുകേന്ദ്രവും പിടികൂടി. കേരള അതിര്‍ത്തിയായ കൂട്ടുപുഴയില്‍ ബൈക്കില്‍ കടത്തുകയായിരുന്ന 94 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളാണ് പിടിയിലായത്.

യുപിയില്‍ കോണ്‍ഗ്രസിന് പുതിയ സഖ്യകക്ഷി..... ഭീം ആര്‍മി സഹാരണ്‍പൂരില്‍ കോണ്‍ഗ്രസിനൊപ്പം

ലോകസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എക്‌സൈസ് കമ്മീഷണരുടെ നിര്‍ദ്ദേശം അനുസരിച്ചു കേരള കര്‍ണാടക അതിര്‍ത്തിയില്‍ ഇന്നലെ പുലര്‍ച്ചെ കച്ചേരിക്കടവ് പാലം ജംഗ്ഷനില്‍ ഇരിട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യാത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹന പരിശോധനയിലാണ് കെ.എല്‍ 58 എം 5391 ബൈക്കില്‍ കടത്തുകയായിരുന്ന 94 ഗ്രാം കഞ്ചാവ് കടത്തുകയായിരുന്നു.

തലശേരി കൊളവല്ലുര്‍ സ്വദേശി അരുണ്‍ കുമാര്‍ കെ.പി (23), സെന്‍ട്രല്‍ പൊയിലൂര്‍ സ്വദേശി അരുണ്‍ പി (22) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. കഴിഞ്ഞാഴ്ചയില്‍ കൂട്ടുപുഴ അതിര്‍ത്തിയില്‍ പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയില്‍ പിക്കപ്പ് വാഹനങ്ങളില്‍ കടത്തുകയായിരുന്ന 6200 പാക്കറ്റ് ലഹരി ഉത്പന്നങ്ങള്‍ പിടികൂടിയിരുന്നു. രാത്രികാല പ്രത്യേക പട്രോള്‍ തുടരുമെന്നും പ്രതികള്‍ ഉള്‍പ്പെടുന്ന കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തെക്കുറിച്ച് മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് വിവരങ്ങള്‍ ശേഖരിച്ച് വരുന്നതായും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യാത്ത് അറിയിച്ചു.

സംഘത്തില്‍ പ്രിവന്റിവ് ഓഫീസര്‍മാരായ ടി.കെ വിനോദന്‍, പി.സി വാസുദേവന്‍, ഐ.ബി പ്രിവന്റിവ് ഓഫീസര്‍ ഒ അബ്ദുല്‍ നിസാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബാബു ഫ്രാന്‍സിസ്, വി.കെ അനില്‍ കുമാര്‍, പി.കെ സജേഷ് എന്നിവരും ഉണ്ടായിരുന്നു. പയ്യന്നൂരിനടുത്തെ രാമന്തളി ചിറ്റടിയിലെ ജനവാസമില്ലാത്ത പ്രദേശത്തെ കാടിന് നടുവില്‍ രഹസ്യമായി പ്രവര്‍ത്തിച്ചു വന്നിരുന്ന നാടന്‍ ചാരായ വാറ്റുകേന്ദ്രവും എസ്‌സൈസ് സംഘം തകര്‍ത്തു.

തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ പി മധുസൂദനനും പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തി തകര്‍ത്തത്. ചാരായം വാറ്റാന്‍ പാകപ്പെടുത്തി കാട്ടില്‍ ഒളിപ്പിച്ച് വെച്ച നലയില്‍ കണ്ടെത്തിയ 120 ലിറ്ററോളം വാഷ് പിടികൂടി നശിപ്പിച്ചു. വെല്ലവും നവസാരവും ചേര്‍ത്ത് തയ്യാറാക്കിയ വാഷ് പ്ലാസ്റ്റിക് ബക്കറ്റുകളിലും, കന്നാസുകളിലുമായാണ് കാട്ടില്‍ ഒളിപ്പിച്ച് വെച്ചിരുന്നത്. വാറ്റ് കേന്ദ്രം നടത്തിവന്ന പ്രതികളെ കുറിച്ച് എക്‌സൈസ് സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവരുടെ പേരില്‍ അബ്കാരി നിയമ പ്രകാരം കേസെടുക്കും.

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വന്‍തോതില്‍ ചാരായം വാറ്റി ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ വിതരണം നടത്താനുള്ള ചാരായ ലോബികളുടെ നീക്കമാണ് എക്‌സൈസിന്റെ റെയിഡിലൂടെ ഇല്ലാതാക്കിയത്. റെയിഡില്‍ പ്രിവന്റീവ് ഓഫീസര്‍ വി മനോജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.കെ.കൃഷ്ണന്‍, ്രൈഡവര്‍ സി.വി.അനില്‍ കുമാര്‍ എന്നിവരും പങ്കെടുത്തു. കഴിഞ്ഞമാസം എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ ചിറ്റടി പ്രദേശത്ത് നിന്നും 350 ലിറ്ററോളം വാഷ് പിടികൂടി നശിപ്പിച്ചിരുന്നു.

English summary
Ganja seized by exise department in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X