കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ ജില്ലാ പഞ്ചായത്തിന് തിരിച്ചടി നൽകി മേയർ: കഫേശ്രീ ഹോട്ടലിൽ ആരോഗ്യ വകുപ്പ് റെയ്ഡ്

  • By Desk
Google Oneindia Malayalam News

കണ്ണുർ: കണ്ണുരിൽ ജില്ലാ പഞ്ചായത്തും കോർപറേഷനും തമ്മിലുള്ള രാഷ്ട്രിയ പോര് തുടരുന്നു. മേയർ നേതൃത്വം നൽകുന്ന ജന്തു ക്ഷേമ സൊസൈറ്റിയിൽ നടന്ന റെയ്ഡിന് പുറകെ കോർപ്പറേഷൻ ജില്ലാ പഞ്ചായത്ത് കുടുംബശ്രീസംരംഭമായ കഫെ ശ്രീയിൽ റെയ്ഡ് നടത്തി പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി. ഇതോടു കൂടി കണ്ണൂർ കോർപറേഷനും ജില്ലാ പഞ്ചായത്തും തമ്മിലുള്ള തർക്കം മുർച്ഛിച്ചിരിക്കുകയാണ്. ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലെ 'കഫെശ്രീ' ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണമാണ് കോർപറേഷൻ ആരോഗ്യ വകുപ്പ് അധികൃതർ പിടികൂടിയത്.

സ്പീക്കറെയും മുഖ്യമന്ത്രിയെയും രക്ഷിക്കാന്‍ സിപിഎം ബിജെപിക്ക് മുന്നില്‍ കീഴടങ്ങി: രമേശ് ചെന്നിത്തലസ്പീക്കറെയും മുഖ്യമന്ത്രിയെയും രക്ഷിക്കാന്‍ സിപിഎം ബിജെപിക്ക് മുന്നില്‍ കീഴടങ്ങി: രമേശ് ചെന്നിത്തല

കണ്ണൂര്‍ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയതും മനുഷ്യോപയോഗത്തിന് പറ്റാത്തതുമായ ഭക്ഷണ സാധനങ്ങള്‍ കണ്ടെടുത്തത്. കോര്‍പ്പറേഷന്‍ ഹെല്‍ത്ത് വിഭാഗം സൂപ്പര്‍വൈസര്‍ എ.കെ ദാമോദരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത സാധനങ്ങള്‍ കോര്‍പ്പറേഷന്‍ വാഹനത്തില്‍ കയറ്റുമ്പോള്‍ ഉദ്യോഗസ്ഥരെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് എതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പോലിസില്‍ പരാതി നല്‍കി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും, ഭീഷണിപ്പെടുത്തിയതിനും (സെക്ഷന്‍ 341, 186, 506) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലിസ് കേസെടുത്തത്. എന്നാൽ തികച്ചും രാഷ്ട്രിയ പ്രേരിതമായാണ് ജില്ലാ പഞ്ചായത്ത് സംരഭമായ കഫെ കുടുംബശ്രീയിൽ റെയ്ഡു നടത്തിയതെന്ന് പി.പി.ദിവ്യ ആരോപിച്ചു.

 cafesreehotel-16

എന്നാൽ കണ്ണുരിൽ മിണ്ടാപ്രാണികളെ ചൊല്ലി കോർപറേഷനും ജില്ലാ പഞ്ചായത്തും തമ്മിലുള്ള തർക്കത്തിന് തുടർച്ചയായിട്ടാണ് ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് നടത്തുന്ന ഭക്ഷണശാലയിലെ റെയ് ഡെന്നാണ് വിലയിരുത്തൽ. നഗരഹൃദയത്തിൽ കോർപറേഷൻ്റെ തൊട്ടടുത്ത് മേയറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എ​സ്പി​സി​എ (ജ​ന്തു​ക്ഷേ​മ സൊ​സൈ​റ്റി) ഓ​ഫീ​സ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത​താ​യി കാ​ണി​ച്ച് നോ​ട്ടീ​സ് പ​തി​ച്ച​താണ് വിവാദമായത്. രണ്ടാഴ്ച്ച മുൻപ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യയുടെയും വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ്റെയും നേതൃത്വത്തിലാണ് എസ്.പി.സി.ഐ ഓഫിസിലെത്തി നോട്ടീസ് പതിച്ചത്.

എന്നാൽ ഈ സമയം അവിടെയെത്തിയ മേയർ ടി.ഒ.മോഹനനും എസ്.പി.സി.ഐ ഭാരവാഹികളായ അഭിഭാഷകരും തടയാൻ ശ്രമിച്ചതിനെ തുടർന്ന് ഏറെ നേരം വാക് തർക്കമുണ്ടാവുകയും ഔദ്യോഗിക കു ത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് മേയർക്കും കൂടെയുണ്ടായിരുന്ന അഭിഭാഷകർക്കുമെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ പരാതിയിൽ. പൊലിസ് കേസെടുക്കുകയും ചെയ്തു.എസ്.പി.സി.ഐയുടെ നടത്തിപ്പുമായി ഏറെ അഴിമതി ആരോപണങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അടച്ചുപൂട്ടാൻ കോടതി വിധിയുണ്ടെന്നും പി.പി.ദിവ്യ അറിയിച്ചിരുന്നു'

ഒട്ടേറെ നിയമലംഘനങ്ങൾ സ്ഥാപനവുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. സ്ഥാപനത്തിന് ലഭിക്കുന്ന കെട്ടിട വാടകയെ കുറിച്ച് കൃത്യമായ കണക്കില്ലെന്നും കെട്ടിടം മദ്യപാനമടക്കമുള്ള കാര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്നും ദിവ്യ ചുണ്ടിക്കാട്ടി.നഗരത്തിൽ അലഞ്ഞു തിരിയുന്ന മിണ്ടാപ്രാണികളെ സംരക്ഷിക്കാനായി തുടങ്ങിയ സ്ഥാപനം അതു ചെയ്യുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണെന്നും ദിവ്യ ചുണ്ടിക്കാട്ടി. എന്നാൽ എസ്.പി.സി.ഐ സ്വതന്ത്രമായി പ്രവർത്തി'ക്കുന്ന സംഘടനയാണെന്നും റെയ്ഡ് നടത്താൻ ജില്ലാ പഞ്ചായത്ത് ഭരണാധികാരികൾ എൻഫോഴ്സ്മെൻ്റോ കേന്ദ്ര ഏജൻസിയോയല്ലെന്നും മോഹനൻ ചൂണ്ടിക്കാട്ടി. എസ്.പി.സി.ഐ ജീവനക്കാരിയെ ഇല്ലാത്ത അധികാരമുപയോഗിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഭീഷണിപ്പെടുത്തിയെന്നും മോഹനൻ ആരോപിച്ചു.

ഇതുസം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ എ​സ്പി​സി​എ ഭാ​ര​വാ​ഹി​ക​ളു​ടെ പ​രാ​തി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തിട്ടുണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ എ​ന്നി​വ​ർ ഓ​ഫീ​സി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ക്കു​ക​യും ജീ​വ​ന​ക്കാ​രി​യെ ബ​ലം പ്ര​യോ​ഗി​ച്ച് പു​റ​ത്താ​ക്കി​യ​ശേ​ഷം താ​ക്കോ​ൽ​ക്കൂ​ട്ടം എ​ടു​ത്തു​കൊ​ണ്ടു പോ​കു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സ്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നൊ​പ്പം എ​ത്തി​യ ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷ​ൻ എ​സ്എ​ച്ച​ഒ​യ്ക്കെ​തി​രേ​യും ന​ട​പ​ടി​വേ​ണ​മെ​ന്ന് കാ​ണി​ച്ച് എ​സ്പി​സി​എ ഭാ​ര​വാ​ഹി​ക​ൾ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദിവസമായിരുന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ എ​സ്പി​സി​എ ഓ​ഫീ​സ് ഏ​റ്റെ​ടു​ത്ത​താ​യി കാ​ണി​ച്ച് നോ​ട്ടീ​സ് പ​തി​ച്ച​ത്. ഏ​റ്റെ​ടു​ക്ക​ൽ ത​ട​യാ​ൻ ശ്ര​മി​ച്ച​തി​ന്‍റെ പേ​രി​ൽ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ, എ​സ്പി​സി​എ ഭാ​ര​വാ​ഹി​ക​ളാ​യ വി​നോ​ദ് രാ​ജ്, ര​ത്നാ​ക​ര​ൻ, പ്ര​ദീ​പ​ൻ എ​സ്പി​സി​എ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി പ​ദ്മ​ജ എ​ന്നി​വ​ർ​ക്കെ​തി​രേ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ പ​രാ​തി​യി​ൽ നേ​ര​ത്തെ കേ​സെ​ടു​ത്തി​രു​ന്നു.

English summary
Health department raid in Cafesree hotel in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X