അധ്യാപികയുടെ മരണം: ഭര്‍തൃപീഡനം കാരണമായെന്ന് ബന്ധുക്കള്‍
മയ്യില്‍: വിഷം കഴിച്ച അധ്യാപിക ചികിത്സയ്ക്കിടെ മരണമടഞ്ഞ സംഭവം വിവാദമാകുന്നു. സൈനികനായ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പീഢനം കാരണമാണെന്ന ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍ രംഗത്തു വന്നു.
ഭര്‍ത്താവിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി യുവതിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ മയ്യില്‍ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. രണ്ടു മക്കളായ യുവതി ജീവനൊടുക്കാന്‍ കാരണമായതിനു പിന്നില്‍ സൈനികനായ ഭര്‍ത്താവാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

മരിച്ചതിന്റെ മൂന്നാമത്തെ ദിവസം ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതിനായി ഭാര്യാ വീട്ടിലെത്തിയ ഭര്‍ത്താവിനെ ബന്ധുക്കള്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചുവെന്നും പരാതിയുണ്ട് മരണ വീട്ടിലെ സംഭവമറിഞ്ഞ് മയ്യില്‍ പൊലിസെത്തി ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു.
പിലാത്തറ സ്വദേശിയായ മിലിട്ടറി ഉദ്യോഗസ്ഥന് ഹരീഷിനെ(37)മയ്യില്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ 23നാണ് റിട്ട. കെ എസ് ഇ ബി ഓവര്‍സീയര്‍ കെ പി പങ്കജാക്ഷന്-ഒ.മാലതി ദമ്പതികളുടെ മകള്‍ മുണ്ടേരി സെന്‍ട്രല്‍ യു പി സ്കൂള്‍ അധ്യാപികയായ കുറ്റിയാട്ടൂര്‍ വടുവംകുളം ആരവ് വില്ലയില്‍ താമസിക്കുന്ന ലിജിഷ(32) മരിച്ചത്.
സംഭവത്തില്‍ സൈനികനായ ഭര്‍ത്താവിനെതിരേ ആരോപണമുയര്‍ന്നിരുന്നു. ഇന്ന് രാവിലെ ഇയാള്‍ ലിജിഷയുടെ വീട്ടിലെത്തിയപ്പോഴാണ് ബന്ധുക്കളില്‍ ചിലര്‍ തടഞ്ഞുവെക്കുകയും പ്രകോപനപരമായി വാക്കേറ്റമുണ്ടാവുകയും ചെയ്തത്. ഭാര്യയുടെ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ടാണ് മൂന്ന് ദിവസത്തിനു ശേഷം ഇയാള്‍ മയ്യിലിലെ വീട്ടിലെത്തിയത്. ഇയാളെ കണ്ടതോടെ ബന്ധുക്കള്‍ ബഹളം വച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.
അധ്യാപികയുടെ മരണത്തിനു കാരണം ഭര്‍ത്താവിന്റെ പീഡനമാണെന്നാരോപിച്ചാണ് വാക്കേറ്റമുണ്ടായത്. ഇതോടെ മയ്യില്‍ പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭര്‍തൃപീഡനത്തിനും ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്തി ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് മയ്യില്‍ പോലിസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള ഹരീഷിനെ പോലിസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇക്കഴിഞ്ഞ 21ന് രാത്രിയിലാണ് വിഷം കഴിച്ച് അവശനിലയില്‍ അധ്യാപികയെ കാണപ്പെട്ടത്. തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സക്കിടെയായിരുന്നു. മരണം സംഭവിച്ചത് '
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications