കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ കാരായി രാജന്‍ ഔട്ട്; എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു, തിരിച്ചടിയായത് ഫസല്‍ കേസ്

Google Oneindia Malayalam News

കണ്ണൂര്‍: ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ഥികളെ എല്‍ഡിഎഫ് പ്രഖ്യാപിച്ചു. കഴിഞ്ഞ കവണ പാട്യം ഡിവിഷനില്‍ നിന്ന് മല്‍സരിച്ച് ജയിച്ച കാരായി രാജന്‍ ഇത്തവണ സ്ഥാനാര്‍ഥി പട്ടികയില്‍ ഇല്ല. ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട നടപടികള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് കാരായി രാജനെ പടിക്ക് പുറത്ത് നിര്‍ത്തി പട്ടിക പ്രഖ്യാപിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം കാരായി രാജനെ ജില്ലാ പ്രസിഡന്റാക്കിയിരുന്നെങ്കിലും രാജിവയ്ക്കുകയായിരുന്നു. ഫസല്‍ കേസില്‍ പ്രതിയായ കാരായി രാജന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് രാജി പ്രഖ്യാപിച്ചത്.

13

തലശേരി സൈദാര്‍ പള്ളിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിലെ പെരുന്നാള്‍ ദിന തലേന്ന് വെട്ടിക്കൊന്നു എന്നാണ് കേസ്. ആദ്യം സംശയമുനയില്‍ ആര്‍എസ്എസ് ആണുണ്ടായിരുന്നതെങ്കിലും അന്വേഷണ സംഘം അറസ്റ്റ് ചെയ്തത് സിപിഎം പ്രവര്‍ത്തകരെ ആയിരുന്നു. പിന്നീടാണ് സിപിഎം നേതാക്കള്‍ക്ക് ബന്ധമുണ്ട് എന്ന കണ്ടെത്തലുണ്ടായത്. അന്വേഷണ സംഘത്തെ പിന്നീട് മാറ്റി. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തപ്പോഴും സിപിഎം നേതാക്കള്‍ക്കെതിരെ നടപടി വന്നേക്കുമെന്ന സാഹചര്യമെത്തി. നിരവധി തവണ അന്വേഷണ സംഘത്തെ മാറ്റിയത് സംഭവത്തില്‍ സിപിഎം ബന്ധമുണ്ട് എന്ന പ്രചാരണത്തിന് ബലമേകി.

ആര്‍എസ്എസ് ഇടപെട്ടു; കെ സുരേന്ദ്രന് താക്കീത്, തോറ്റ പ്രസിഡന്റാകരുത്, ശോഭയെ വിളിപ്പിച്ചുആര്‍എസ്എസ് ഇടപെട്ടു; കെ സുരേന്ദ്രന് താക്കീത്, തോറ്റ പ്രസിഡന്റാകരുത്, ശോഭയെ വിളിപ്പിച്ചു

Recommended Video

cmsvideo
Assembly election campaign; UDF wanted Rahul Gandhi more time in Kerala

ഫസലിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കുകയും അന്വേഷണം കോടതി സിബിഐക്ക് കൈമാറുകയുമായിരുന്നു. സിബിഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. പിന്നീടാണ് കാരായി രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതി ചേര്‍ക്കപ്പെട്ടത്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് എന്നാണ് ഹൈക്കോടതി വച്ച നിബന്ധന. തുടര്‍ന്ന് രാജന് ജില്ലാ പഞ്ചായത്ത് നടപടികളില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നു. കേസ് തുടരുന്ന പശ്ചാത്തലത്തില്‍ കാരായി രാജനെ ഇത്തവണ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ് സിപിഎം. കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ 21 സീറ്റില്‍ 15 ഇടത്തും സിപിഎം മല്‍സരിക്കും. ബാക്കി സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് കൈമാറും. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് പിപി ദിവ്യയെയും വൈസ് പ്രസിഡന്റായി ബിനോയ് കുര്യനെയുമാണ് പരിഗണിക്കുന്നത്.

English summary
Kannur District Panchayat election: LDF remove Karayi Rajan from candidate list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X