കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ മയക്കുമരുന്ന് വേട്ട: മുഖ്യപ്രതി നിസാം റിമാന്‍ഡില്‍: ബള്‍ക്കിസിനെ വീണ്ടും ചോദ്യം ചെയ്യും

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍:കണ്ണൂര്‍ നഗരത്തിലെ ട്രാവല്‍ ഏജന്‍സിയുടെ പാര്‍സല്‍ ഓഫിസില്‍ നിന്നും ഒരു കോടിയോളം രൂപയുടെ എം.ഡി.എം.എ.യും ബ്രൗണ്‍ഷുഗറുമായി ദമ്പതികള്‍ അറസ്റ്റിലായ കേസിലെ മുഖ്യപ്രതി കണ്ണുര്‍ തെക്കി ബസാറിലെ നിസാമിനെ (35) കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി പ്രദേശമായ ഹൊസങ്കടിയില്‍ നിന്നാണ് കാറില്‍ സഞ്ചരിക്കവെ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പ്രതിയെ പിടികൂടിയത്. തുടര്‍ന്നാണ് അറസ്റ്റു രേഖപ്പെടുത്തി ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.

ചോദ്യം ചെയ്യലില്‍ നേരത്തെ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അഫ്‌സല്‍ - ബള്‍ക്കീസ് ദമ്പതികള്‍ക്ക് എം.ഡി എം.എ ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് എത്തിച്ചു നല്‍കിയത് ഇയാളാണെന്ന് സമ്മതിച്ചതായി കണ്ണൂര്‍സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

police-

മയക്കുമരുന്ന് കേസില്‍ നേരത്തെ അറസ്റ്റിലായ ദമ്പതികളായ ബള്‍ക്കീസ് - അഫ്‌സല്‍ എന്നിവരെ ചോദ്യം ചെയ്യാനായി വീണ്ടും കസ്റ്റഡിയില്‍ വാങ്ങും ബള്‍ക്കീസിന്റെ അടുത്ത ബന്ധുവാണ് ഇന്ന് പിടിയിലായ നിസാം. ഈ കേസില്‍ മറ്റൊരു പ്രതിയായ ജനീസ് ഒളിവിലാണ് ഇയാള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. നിസാമിന്റെ ബാങ്ക് അക്കൗണ്ട്, മൊബൈല്‍ ഫോണ്‍ എന്നിവ പരിശോധിച്ചതില്‍ നിന്നും ഇയാള്‍ ഇടപാട് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.

വാട്‌സ് ആപ്പ് സന്ദേശങ്ങള്‍, ഗൂഗിള്‍ മാപ്പ് എന്നിവ ഉപയോഗിച്ചാണ് ബള്‍ക്കിസ് നിസാമിന് മയക്കുമരുന്ന് ഇടപാടുകാര്‍ക്ക് എടുക്കുന്നതിനായി വെച്ച സ്ഥലങ്ങള്‍ വ്യക്തമാക്കിയിരുന്നത്. ഓരോ ഇടപാടിനും കമ്മിഷനും ഇന്‍സന്റീവും ബള്‍ക്കി സിന് ഗൂഗിള്‍ പേ വഴി നല്‍കിയിരുന്നു ഇടപാടുകാരില്‍ നിന്നും മയക്കുമരുന്നിന്റെ വില ഗുഗിള്‍ പേ വഴി ലഭിച്ചതിനു ശേഷം മാത്രമേ സാധനങ്ങള്‍ കൈമാറിയിരുന്നുള്ളു. കണ്ണുര്‍ ജില്ലയില്‍ നിന്നും പിടികൂടിയ ഏഴു മയക്കുമരുന്ന് കേസുകളില്‍ എടക്കാട്, കണ്ണുര്‍സിറ്റി പൊലിസ് സ്റ്റേഷനുകളിലെ അഞ്ചു കേസുകളില്‍ നിസാമിന് പങ്കുണ്ടെന്ന് വ്യക്തമായതായും എസ്.പി പറഞ്ഞു.

Recommended Video

cmsvideo
ചൂട് കത്തിക്കയറുന്നു.. സൂക്ഷിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം

എം.ഡി.എം.എ, എല്‍.എസ്.ഡി എന്നിവ കൂടാതെ കൊക്കെയ്ന്‍ ഇടപാടുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ട്. ഈ കേസില്‍ നിസാമിനെതിരെ രണ്ടു കേസുകളാണ് എടുത്തിട്ടുള്ളത്. ബള്‍ കി സില്‍ നിന്നും മയക്കുമരുന്ന് പിടികൂടിയതും ജനീസിന്റെ പടന്ന പാലത്തെ കടയില്‍ നിന്നും എല്‍.എസ്.ഡി സ്റ്റാംപ് പിടികൂടിയ കേസിലും ഇയാള്‍ പ്രതിയാണെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചു.

English summary
Kannur drug case: Main accused Nizam remanded: Balkis to be questioned again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X