കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കര്‍ഷകര്‍ക്ക് തുണയായി മൊബൈല്‍ ആപ്പുമായി എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍

Google Oneindia Malayalam News

ശ്രീകണ്ഠാപുരം:കര്‍ഷകരുടെ സംശയങ്ങള്‍ക്കും, ആശങ്കകള്‍ക്കും ഇനി മുതല്‍ സെക്കന്റുകള്‍ക്കുള്ളില്‍ പരിഹാരം കാണാന്‍ മൊബൈല്‍ ആപ്‌ളിക്കേഷനുമായി എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് കാര്‍ഷികമേഖലയ്ക്കായി മൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുത്ത്യുവ എന്‍ജിനിയര്‍മാര്‍ രംഗത്തെത്തിയത്.

കണ്ണൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥികളായ അത്രി ആനന്ദ്, വിഷ്ണു ബി.രാജ്, എന്‍.എസ്.സായന്ത് എന്നിവര്‍ ചേര്‍ന്നാണ് 'ഡീപ്പ് ഫ്‌ളോ ടെക്നോളജി' എന്നപേരില്‍ ആപ്പ് വികസിപ്പിച്ചെടുത്തത്. ആപ്പിലൂടെ കര്‍ഷകരുടെ ആശങ്കകള്‍ക്ക് വിരല്‍ത്തുമ്പില്‍ പരിഹാരം കാണാമെന്ന് ഇവര്‍ പറഞ്ഞു.

kannur

സ്റ്റാര്‍ട്ടപ്പ് സംരംഭമായി വികസിപ്പിച്ച മൊബൈല്‍ ആപ്പിന് നബാര്‍ഡിന്റെ സഹായവും പിന്തുണയും ലഭിച്ചു. ജില്ലയിലെ വിവിധ മേഖലയിലെ തിരഞ്ഞെടുത്ത 600-ഓളം കര്‍ഷകരില്‍ രണ്ടര വര്‍ഷം നീണ്ട പഠനം നടത്തിയശേഷമാണ് ഇത്തരമൊരു മൊബൈല്‍ ആപ്പ് രൂപകല്പന ചെയ്തത്. കൃഷി വിജ്ഞാനകേന്ദ്രത്തിന്റെയും പന്നിയൂര്‍ കുരുമുളക് ഗവേഷണകേന്ദ്രത്തിന്റെയും സഹായത്തോടെയായിരുന്നു പഠനം.പ്ലേസ്റ്റോറില്‍നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകും. സബ്സ്‌ക്രൈബ് ചെയ്ത് വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ അതത് വിളകള്‍ക്ക് വേണ്ട മണ്ണ്, അതിന്റെ ഘടകങ്ങള്‍, വെള്ളത്തിന്റെ അളവ്, കാലാവസ്ഥ, വളപ്രയോഗം സംബന്ധിച്ച നിര്‍ദേശങ്ങള്‍, വിള ഉത്പാദനകാലം, വിളവെടുപ്പ് കാലം, സസ്യരോഗങ്ങള്‍, പ്രതിവിധികള്‍ തുടങ്ങി എല്ലാ സംശയങ്ങള്‍ക്കും ആപ്പ് ഉത്തരം നല്‍കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംശയനിവാരണ സേവനവും ഇതുവഴി ലഭിക്കും.

കര്‍ഷകര്‍ക്കാവശ്യമായ വ്യക്തിഗത കാര്‍ഷിക ഉപദേശങ്ങള്‍, കൃഷിയുടെ എല്ലാ ഘട്ടങ്ങളിലുമുള്ള ഇടപെടലിനു പുറമെ ഉത്പന്നങ്ങള്‍ ഉയര്‍ന്ന വിലയ്ക്ക് വില്ക്കാനുള്ള സഹായവും ഇതില്‍ ലഭ്യമാണ്. തുടക്കത്തില്‍ ജില്ലയിലെ 13 പഞ്ചായത്തുകളിലെ 1200 കര്‍ഷകരെയാണ് ആപ്പില്‍ അംഗങ്ങളാക്കുക. ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനികളിലെ അംഗങ്ങളെയാണ് ആദ്യം പരിഗണിക്കുക.

1500 രൂപയാണ് വാര്‍ഷിക വരിസംഖ്യ. ആദ്യഘട്ടത്തില്‍ വരിസംഖ്യയുടെ 75 ശതമാനം നബാര്‍ഡ് സബ്സിഡി അനുവദിച്ചതിനാല്‍ കര്‍ഷകര്‍ 270 രൂപ നല്‍കിയാല്‍ മതിയാകും. ഫാം സെക്ടര്‍ പ്രൊമോഷന്‍ ഫണ്ടില്‍ നിന്നാണ് സബ്സിഡി അനുവദിച്ചത്. നേരത്തെ കൊവിഡ് കാലത്ത് നിരവധി കണ്ടുപിടിത്തങ്ങള്‍ മാങ്ങാട്ടുപറമ്പ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയിരുന്നു.

English summary
kannur Engineering students with mobile app to help farmers kannur district local news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X